കൊച്ചിക്കും മേലെ കോട്ടയം!...
വികസനങ്ങളെല്ലാം കൊച്ചിയിലാണെന്നുള്ള പരാതി കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോഴിതാ മറ്റു നഗരങ്ങളും കാലത്തിനൊത്തു കോലം മാറുകയാണ്. യുവതീയുവാക്കൾക്ക് ഹാങ്ങ് ഔട്ട് ചെയ്യാൻ സ്ഥലമില്ല, നൈറ്റ് ലൈഫില്ല തുടങ്ങിയ പേരുദോഷം മാറ്റാൻ ഒരുങ്ങുകയാണ് അക്ഷരനഗരിയായ കോട്ടയം.
ഇപ്പോഴിതാ കൊച്ചിയെ കടത്തി വെട്ടി സംസ്ഥാനത്തെ ആദ്യ 'ആകാശപാത'(സ്കൈ വോക്ക്) കോട്ടയത്ത് വരുന്നു.
കോട്ടയത്തെ ഏറ്റവും തിരക്കേറിയ ജംക്ഷനുകളിലൊന്നായ ശീമാട്ടി റൗണ്ടാനയിലാണ് ആകാശനടപാത വരിക. കാൽനടക്കാർക്ക് ബുദ്ധിമുട്ടില്ലാതെയും, അപകടം കൂടാതെയും റോഡ് മുറിച്ചു കടക്കാം എന്നുള്ളതാണ് ഇതിന്റെ മെച്ചം.
ചെറുപ്പക്കാർക്ക് ചിൽ ഔട്ട് ചെയ്യാനായി ഭക്ഷണശാലകൾ, വിനോദശാലകൾ വിശ്രമസൗകര്യം, പോലീസ് എയിഡ്പോസ്റ്റ് എന്നിവയെല്ലാം ഇവിടെയുണ്ടാകും. റോഡ്സ്& ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർമാണച്ചുമതല. എട്ട് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അപ്പൊ നൈറ്റ് ലൈഫിന് തയ്യാറായിക്കോ!...