സ്മാർട്ട് ബസ് ഷെൽറ്റർ
പിള്ളേരെല്ലാം സ്മാർട്ടായിട്ട് കാലം കുറെയായി. അപ്പോൾ പിന്നെ സ്കൂളിനു മുന്നിലെ വെയിറ്റിങ് ഷെഡിന് മാത്രം മാറാതിരിക്കാനാകുമോ? കാലത്തിനൊത്തു കോലം മാറിയ 'സ്മാർട്ട് ബസ് ഷെൽറ്റർ' ആണ് തൃത്താലയിലെ ചാലിശ്ശേരിയിൽ നിന്നുള്ള സന്തോഷക്കാഴ്ച്ച.
തീര്ത്തും മോഡേണ്‍ ആയ രൂപം, വൈഫൈ സൗകര്യം, മൊബൈൽ ഫോണ്‍ ചാർജിങ് പോയിന്റ്, മാഗസിൻ കിയോസ്ക്, എഫ് എം റേഡിയോ കേൾക്കാനുള്ള സ്പീക്കറുകൾ എന്നിങ്ങനെ ന്യൂ ജനറേഷന് വേണ്ടതെല്ലാം ഇവിടെയുണ്ട്.
ബസ് കാത്തിരിക്കുന്ന സമയം വെറുതെ കളയാതെ ഒരു പാട് കാര്യങ്ങൾ ചെയ്യാനാകുമെന്നർഥം. ഇത്തരം 20 ബസ് ഷെൽറ്ററുകളാണ് തൃത്താലയിൽ വരാൻ പോകുന്നത്.