കൊച്ചി നഗരത്തിലെ ഗതാഗതകുരുക്കും റോഡ് വികസനത്തിനുള്ള പരിമിതികളുമാണ്, കൊച്ചി മെട്രോ എന്ന ആശയത്തിലേക്ക് വിരൽ ചൂണ്ടിയത്. അതോടെ കൊച്ചിക്ക് സമാനമായി തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകൾ എന്ന ആശയം ഉയർന്നുവന്നു. ഊർജപ്രതിസന്ധിയും മലിനീകരണവും രൂക്ഷമായപ്പോൾ സൗരോർജം ബദൽമാർഗമാക്കാം എന്ന സാധ്യത ഉയർന്നു. നെടുമ്പാശ്ശേരി വിമാനത്താവളം ലോകത്തിലെ ആദ്യ 'സോളാർ എയർപോർട്ട്' ആയി മാറി.
ചോർന്നൊലിക്കുന്ന ബസ് കാത്തിരുപ്പുകേന്ദ്രങ്ങൾ ഏസി, വൈഫൈ സൗകര്യങ്ങളോടെ സ്മാർട്ടായി. ഗതാഗതക്കുരുക്കും, നടപ്പാതയുടെ അഭാവവും സ്കൈവോക് എന്ന ആശയത്തിലെത്തിച്ചു. പൊതു ശുചിമുറികളുടെ അഭാവവും പരിപാലനവും ചോദ്യചിഹ്നങ്ങളായപ്പോൾ ഇ-ടോയ്ലറ്റുകൾ എന്ന ആശയം ജനിച്ചു.
ഇതുപോലെ നിരവധി വിജയമാതൃകകൾ നമുക്ക് മുന്നിലുണ്ട്.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
2020-ൽ കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അഭാവം നേരിടാൻ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ നിർദേശിക്കുക. 2020 ൽ കേരളത്തിൽ വരണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന പദ്ധതികളും സമർപ്പിക്കാം.