മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്. തണുപ്പകറ്റാൻ ടിബറ്റൻ ജനത ദിനേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് മോമോ. മനുഷ്യന്റെ കരവിരുതില്ലാതെ ഉണ്ടാക്കാനാവില്ലെന്നു മാത്രം. രുചി വൈവിധ്യം ഇഷ്ടപ്പെടുന്നവർക്ക് 130 ൽ കൂടുതൽ രുചികളിലുള്ള മോമോസ് സ്പെഷൽ ഷോപ്പുണ്ട് തിരുവനന്തപുരത്ത്. പാറ്റൂരുള്ള ബിഗ് ബെല്ലി മോമോസിലെത്തിയാൽ ഏതു രുചി പരീക്ഷിക്കണം എന്നതിൽ കൺഫ്യൂഷനാകും ഉറപ്പ്.
ഇവിടുത്തെ ബെസ്റ്റ് സെല്ലർ തന്തൂസ് മോമോസാണ്. ചില്ലി ഹണി മോമോസ്, ക്രീമി ഇറ്റാലിയൻ മോമോസും തൊട്ടുപിറകിലുണ്ട്. റോസ്റ്റഡ് മോമോസ്, ബർഗർ മോമോസ്, സാത്തേ മോമോസ്, കുർകുറേ മോമോസ്, ബാർബി ക്യൂ മോമോസ് അങ്ങനെ ഒരുപാട് വെറൈറ്റീസ് ഇവിടെ ലഭ്യമാണ്. തായ് കറി മോമോസ്, റെഡ് കറി മോമോസ്, ഗ്രീൻകറി മോമോസ് എന്നിവ തായ്, മെക്സിക്കന്‍, ഇറ്റാലിയൻ തുടങ്ങിയ ഫ്ലേവറുകളിൽ രുചിച്ച് അറിയാം.
മോമോസ് വെറൈറ്റികളെക്കുറിച്ച് ഉടമസ്ഥർ നേഹയും ഷാരൂഖും പറയുന്നു: ‘മോമോസ് എന്തിലൊക്കെ ചെയ്യാന്‍ കഴിയും അതിലൊക്കെ പരീക്ഷണം നടത്തി ചെയ്തു നോക്കുന്നുണ്ട്. സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ കേരള മോമോസ് എന്ന പേരിലും ലഭ്യമാണ്. നാടൻ രീതിയിലുള്ള കറിവേപ്പിലയും തൈരും ചേർത്ത് ഒരു എക്സ്പിരിമെന്റ് ആണ്. ചോക്ലേറ്റ് മോമോസും ഇവിടെ ലഭിക്കുന്നതാണ് ഇതിന്റെ കൂടെ തന്നെ ഐസ്ക്രീ മോമോസ്, ബനാനാ മോമോസ് എന്നിവയും ഇവിടെ ലഭിക്കും. ഇത്രയും വെറൈറ്റികളിലേക്കെത്താൻ ഒരു വർഷമെടുത്തു. പതുക്കെ പുതിയ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി. കസ്റ്റമറുെട ഫീഡ് ബാക്ക് എടുത്തു. അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി, ഒരു മെനു സെറ്റ് ചെയ്താണ് കസ്റ്റമറിലേക്ക് എത്തിച്ചത്.’
കസ്റ്റമർ ആവശ്യപ്പെടുന്നതനുസരിച്ചും മോമോസ് തയാറാക്കി കൊടുക്കാറുണ്ട്. പനവിളയിൽ മോമോസ് മാത്രമാണ് കോണ്‍സൻട്രേറ്റ് ചെയ്തിരുന്നത്. എന്തുകൊണ്ട് നമുക്ക് പാനേഷ്യൻ ഫ്രൂട്ട്സും കൂടി കസ്റ്റമേഴ്സിന് പ്രൊവൈഡ് െചയ്തുകൂടാ എന്നൊരു കോൺസെപ്റ്റിൽ എത്തിച്ചേർന്നു അങ്ങിനെയാണ് സെക്കന്റ് ബ്രാഞ്ച് പാറ്റൂര് ആരംഭിച്ചത്.
സോസ് ആദ്യമൊക്കെ പുറത്തു നിന്നാണ് മേടിച്ചു കൊണ്ടിരുന്നത്. വെളിയിൽ നിന്നുള്ള സോസിൽ പ്രിസർവേറ്റീവുകൾ ചേർത്തിട്ടുള്ളതുകൊണ്ട് എന്തുകൊണ്ട് തനതായ സോസ് ഇവിടെ ചെയ്തുകൂടാ എന്നുള്ള ആലോചന വരികയും സോസുകൾ ഇവിടെ തന്നെ തയാറാക്കാനും തുടങ്ങി.