കണ്ണന്റെ കാരുണ്യ തലോടലിൽ നിന്ന് ശബരീശ പാദങ്ങളിലേക്ക്...

ടി.കെ.രാജപ്പൻ

അഗ്നിഹോത്രത്തിന്‍റെ പാരമ്പര്യമുള്ള ചെര്‍പ്പുളശേരി കാറല്‍മണ്ണ തെക്കുംപറമ്പത്ത് മനയില്‍ നിന്ന് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (42) അയ്യപ്പപൂജക്കായി തിരുനടയില്‍ എത്തുന്നത് ഭഗവത്പാദങ്ങളില്‍ സമര്‍പ്പിച്ച ജീവിതവുമായി.. ഗുരുവായൂരപ്പനെ പൂജിച്ച സൗഭാഗ്യവുമായി അഭയവരദന്‍റെ സന്നിധിയിലേക്ക് മലകയറുന്നത് മലബാറിന്‍റെ ശബരിമലയിലെ ശാസ്താപൂജയില്‍ മനംനിറച്ചാണ്. ഉള്ളില്‍ നിറഞ്ഞ ഭക്തിയുമായി കണ്ണീരോടെ പ്രാര്‍ഥിച്ചാല്‍ സത്യസ്വരൂപന്‍ ഒരിക്കലും കൈവെടിയില്ലെന്ന തിരിച്ചറിവുമായി. . അയ്യപ്പന്‍കാവിലെ ശാസ്താവിന്‍റെ പൂജകളില്‍ മനംനിറച്ച് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതരി യോഗനിദ്രയിലാണ്ട ശബരിമല ശാസ്താവിനെ പൂജിക്കാൻ ഭാഗ്യംതേടി പ്രാര്‍ഥന തുടങ്ങിയിട്ട് 10 വര്‍ഷമായി. ശ്രീലകത്ത് ഭക്തകോടികള്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിയുന്ന അയ്യപ്പ സ്വാമിയുടെ പൂജാരിയാന്‍ ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാകണമെന്ന നിത്യപ്രാര്‍ഥനയിലായിരുന്നു. . പരീക്ഷണങ്ങള്‍ ഏറെയുണ്ടെങ്കിലും കാരുണ്യമൂര്‍ത്തിയായ ശബരീശന്‍ ഭക്തരെ കൈവെടിയില്ലെന്ന് അനുഭവത്തിലൂടെ‌െ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി തറപ്പിച്ചുപറയുന്നു.

∙ഇതിനു മുമ്പ് ശബരിമല മേല്‍ശാന്തിപട്ടികയില്‍ ഇടംകിട്ടിയിരുന്നോ ? ആറുതവണ ശബരിമലയിലെയും മൂന്നുതവണ മാളികപ്പുറത്തെയും മേൽശാന്തിമാരുടെ പ്രാഥമിക പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു.

ഓരോ തവണയും ഭാഗ്യം കൈവിട്ടുപോയപ്പോള്‍ എന്തു തോന്നി ? അഭയവരദനായി കുടികൊള്ളുന്ന അയ്യപ്പസ്വാമി കനിയാതെ ഇവിടെ ഒന്നും നടക്കില്ലന്ന്. ഭഗവാന്‍റെ കൃപാകടാക്ഷം ഉണ്ടായതു കൊണ്ടല്ലേ ആറുതവണ പട്ടികയില്‍ ഇടം പിടിച്ചത്. അതുമാത്രമല്ല മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള പ്രാഥമിക പട്ടികയിലും മൂന്നുതവണ എത്തിയത്. അപേക്ഷിച്ച എത്രയോ പേര്‍ക്ക് അതിനു പോലുമുള്ള അവസം കിട്ടിയില്ലല്ലോ.

ഇതില്‍ നിന്നു ഭക്തര്‍ക്കു നല്‍കാനുള്ള സന്ദേശം ?
പ്രാര്‍ഥിക്കുക. ഒരിക്കലെങ്കിലും ഭഗവാന്‍ നമ്മുടെ പ്രാര്‍ഥന കേള്‍ക്കും.. കൈവെടിയില്ലെന്ന് ഉറപ്പുണ്ട്. അതല്ലേ എന്‍റെ അനുഭവം. ഇതില്‍ കൂടുതല്‍ തെളിവുവേണോ.

ചെര്‍പ്പുളശേരി അയ്യപ്പന്‍കാവില്‍ മേല്‍ശാന്തിയായത്?
1999ല്‍. അന്ന് എനിക്ക് 25 വയസ്. 17 വര്‍ഷമായി അയ്യപ്പന്‍കാവില്‍ മേല്‍ശാന്തിയാണ്.. അതും നറുക്കെടുപ്പിലൂടെ. അയ്യപ്പൻകാവിൽ ശാസ്താവിനു കൃത്യമായി പൂജ ചെയ്യുന്നതിന്റെ ഫലം കൂടിയാണ് ഈ സ്ഥാനം. തുലാമാസ ം ഒന്നിന് രാവിലെ 8.20ന് പൂജക്ക് നടതുറക്കാൻ നേരത്താണ് ശബരിമലയിൽ മേൽശാന്തിയാകാൻ നിയോഗം വന്നത്.

 ∙ഗുരുവായൂരപ്പന്റെ കടാക്ഷം. ?
 2010 ഏപ്രിൽ ഒന്നിന് ഗുരുവായൂർ മേൽശാന്തിയായി. അന്ന് 35 വയസ്. ആദ്യത്തെ അപേക്ഷയിൽ നറുക്കെടുപ്പിലൂടെയാണ് കണ്ണന്റെ കാരുണ്യ തലോടൽ ഉണ്ടായത്.

 ∙ഗുരുവായൂർ മേൽശാന്തി സ്ഥാനത്തു നിന്നു ശബരിമല മേൽശാന്തിയായി എത്തുമ്പോൾ എന്തുതോന്നുന്നു ?
സങ്കങ്ങളുമായി തിരുനടയിൽ എത്തുന്ന ഭക്തർക്കുമേൽ അഭിയവരദന്റെ ആഭയം ഉണ്ടാകണമേയെന്ന്.

തെക്കുംപറമ്പത്ത്മനക്ക് അഗ്നിഹോത്രവുമായുളള ബന്ധം ?
വല്യച്ഛന്‍ സുബ്രഹ്ണ്യന്‍ സോമയാജിപ്പാട് കേരളത്തിന് അകത്തും പുറത്തും അറിയപ്പെടുന്ന സോമയാഗ കർമിയായിരുന്നു. അദ്ദേഹ യജമാനനായി നിരവധി സോമയാഗവും അതിരാത്രവും നടന്നിട്ടുണ്ട്. 1953ൽ ഞങ്ങളുടെ മനയിൽ തന്നെ സോമയാഗം നടന്നു. വല്യച്ഛനായിരുന്നു അന്നത്തെ യജമാനൻ.

ശബരിമലയുമായുളള ബന്ധം ?
വൃശ്ചികം പിറന്നാൽ കുട്ടിക്കാലം മുതൽ ശബരിമല ദർശനത്തിനാള്ള കഠിനവ്രതനിഷ്ഠയാണ്.. അച്ഛൻ വാസുദേവൻ നമ്പൂതിരിയുടെ നിഷ്ഠകൾ കണ്ടുപഠിച്ചതാണ്.. മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനും ശബരിമല യാത്ര പോകുന്നതിനും അങ്ങേയറ്റത്തെ നിഷ്ഠകളാണ് പാലിക്കുന്നത്. അച്ഛന്റെയും വല്യച്ഛന്റെ മകൻ ജാതവേദൻ നമ്പരൂതിരി.യുടെയും പ്രോൽസാഹനം ശബരിമല യാത്ര മനയിൽ ഇന്നും വലിയ ആഘോഷമാണ്. .മുപ്പത്തിരണ്ട് വർഷമായി മുടങ്ങാതെയുളള അയ്യപ്പ ദർശനത്തിലൂടെ ലഭിച്ച സൗഭാഗ്യമാണ് ഇപ്പോൾ കൈവന്നിട്ടുള്ളത്.