കിച്ചൻ സ്ലാബ് ടൈൽസ്

വീട്ടിലെ ഏറ്റവും പ്രധാനമായ ഇടമാണ് അടുക്കള. അതിനാൽ അടുക്കളയിലെ നിർണായക ഇടമായ കിച്ചൻ സ്ലാബിലേക്കുള്ള ടൈൽസ് തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ വേണം. ഭംഗിക്കൊപ്പം പരിപാലനം എളുപ്പമാക്കുന്ന, ഈടുനിൽക്കുന്ന ടൈലാകണം തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിലെ വിശ്വസ്ത ബ്രാൻഡായ കജാരിയ വൈവിധ്യമാർന്ന കിച്ചൻ സ്ലാബ് ടൈൽസ് പുറത്തിറക്കുന്നു. വൃത്തിയാക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. എത്ര അഴുക്ക് പറ്റിയാലും ഒന്ന് തുടച്ചാൽ പഴയപോലെ മിനുസമുള്ളതാകും ഈ ടൈലുകൾ.

തിരഞ്ഞെടുക്കാൻ വിപുലമായ ഉൽപന്നങ്ങൾ
കജാരിയയുടെ വിട്രോനൈറ്റ് കിച്ചൻ ടൈൽസ്, വിപുലമായ നിറങ്ങളിൽ ലഭ്യമാകുന്നു. ഭംഗി, ഈട്, പരിപാലനം എന്നിവയിൽ നമ്പർ 1 ആണ് ഈ ടൈലുകൾ.

വിരിക്കാൻ എന്തെളുപ്പം
വൈവിധ്യമാർന്ന നിറങ്ങളിൽ ലഭ്യമാകുന്ന വിട്രോനൈറ്റ് ടൈലുകൾ, അനായാസം വിരിക്കാം എന്നതാണ് മറ്റൊരു സവിശേഷത. വിട്രോനൈറ്റ് ടൈലുകളുടെ ഉപയോഗം കിച്ചനിൽ മാത്രമൊതുങ്ങുന്നില്ല. പുറംഭിത്തി ക്ലാഡിങ്, വോൾ പാനലിങ്, സ്‌റ്റെയർകേസ്, ടേബിൾ ടോപ് എന്നിവിടങ്ങളിലെല്ലാം ഒരു പെർഫെക്ട് ചോയിസാണ് ഇവ.

ദീർഘദർശികളായ ഉപഭോക്താക്കൾക്കായി
വളരെ സൂക്ഷ്മബുദ്ധികളായ ഉപഭോക്താക്കൾ എല്ലാത്തിന്റെയും ഗുണദോഷങ്ങൾ തൂക്കിനോക്കിയാണ് ഉൽപന്നങ്ങൾ വാങ്ങുക. അവർക്ക് വിട്രോനൈറ്റ് മികച്ച ചോയിസാകുന്നത് എങ്ങനെയെന്ന് നോക്കാം.

  • ഇത് വിവിധോദ്ദേശ്യ ഉൽപന്നമാണ്. നാച്ചുറൽ സ്‌റ്റോൺ കൗണ്ടർടോപ്പുകൾക്ക് മികച്ച പകരക്കാരൻ.
  • കറ പിടിക്കാത്തതു കൊണ്ട് ദീർഘകാലം നിറംമങ്ങാതെ നിലനിൽക്കുന്നു.
  • വൈവിധ്യമാർന്ന നിറങ്ങൾ. മികച്ച ഗുണനിലവാരം.
  • ഫങ്ഷനാലിറ്റിക്കപ്പുറം ഇടങ്ങളെ മനോഹരമാക്കുകയും ചെയ്യുന്നു.