പൊതുഇടങ്ങൾക്കായി ഹെവി ഡ്യൂട്ടി ടൈൽസ്

ധാരാളം ആൾപെരുമാറ്റമുള്ള ഇടങ്ങളിൽ നിലത്ത് വിരിക്കാൻ പറ്റിയ സാമഗ്രിയായി ടൈൽസ് മാറിയിട്ട് കുറേക്കാലമായി. ഇത്തരം ഇടങ്ങളിൽ കേടുപാടുകൾ പെട്ടെന്ന് സംഭവിക്കാം എന്നുള്ളതുകൊണ്ട് കൂടുതൽ ദൃഢതയുള്ള ടൈലുകൾ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങൾക്കായി ഇന്ത്യയിലെ നമ്പർ1 ടൈൽ കമ്പനിയായ കജാരിയ അവതരിപ്പിക്കുന്ന ടൈലുകളാണ് Duratech XT, ഹെവി ഡ്യൂട്ടി ടൈൽസ്.

ദൃഢതയും ഭംഗിയും ഒരുമിക്കുന്ന ടൈൽസ്
ആൾപെരുമാറ്റത്തിന്റെ തോത് അനുസരിച്ച് വിവിധ വർണങ്ങളിലും ദൃഢതയിലും Duratech XT, ഹെവി ഡ്യൂട്ടി ടൈൽസ് ലഭ്യമാണ്. ഇവ ഉപയോഗിക്കാവുന്ന ചില ഇടങ്ങൾ പരിചയപ്പെടാം.

പാർക്കിങ് സ്‌പേസ്
ചെറുതും വലുതുമായ വാഹനങ്ങളെ ഉൾക്കൊള്ളാൻ പാകത്തിൽ ദൃഢതയും മികച്ച ഗ്രിപ്പും വഴുക്കലിനെ പ്രതിരോധിക്കുന്നവയുമാണ് Duratech XT, ഹെവി ഡ്യൂട്ടി ടൈൽസ്. ഇത് വാട്ടർ റെസിസ്റ്റന്റും സ്ക്രാച്ച് പ്രൂഫുമാണ്. പാർക്കിങ് സ്‌പേസ് കൂടാതെ ജിം, ഷോപ്പിങ് കോംപ്ലക്സ്, ഫാക്ടറി, മാൾ എന്നിവിടങ്ങളിലെല്ലാം ഈ ടൈൽ ഉപയോഗിക്കാം.

പബ്ലിക് പാർക്ക്/ ഗാർഡൻ
ആളുകൾ ജോഗിങിനായും കുട്ടികൾ കളിക്കുന്നതിനായും ഒത്തുചേരുന്ന പാർക്കുകളിൽ ടൈലുകൾ വഴുതി വീരാത്ത, ഗ്രിപ് ഉള്ളവയാകണം. പ്രായമുള്ളവർക്ക് അധികപ്രയത്നമില്ലാതെ നടക്കാനാകുന്നതാകണം. ഏറ്റവും പ്രധാനമായി ദീർഘകാലം ഈടുനിൽക്കുന്നതും പരിപാലനം എളുപ്പമുള്ളതുമാകണം. ഇതെല്ലാം മനസ്സിൽ കണ്ടുകൊണ്ട് രൂപകൽപന ചെയ്തവയാണ് Duratech XT, ഹെവി ഡ്യൂട്ടി ടൈൽസ്.

നടപ്പാതകൾ
ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥ മൂലം നടപ്പാതകൾ ചുട്ടുപൊള്ളാറുണ്ട്. എന്നാൽ കജാരിയയുടെ ഡ്യൂറാടെക് ടൈൽസ് കടുത്ത വെയിലിൽ പോലും ചുട്ടുപൊള്ളില്ല. മാത്രമല്ല പതിവായുള്ള ആളനക്കം മൂലമുള്ള ഘർഷണം താങ്ങാൻ കരുത്തുള്ളവയാണ് ഇത്.