ഇന്ന് നമ്മുടെ നാട്ടിൽ പലരിലും സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ഡയറ്റ്, മുടിയിന്മേൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, ഹോർമോണിന്റെ അളവ് ഇവയൊക്കെ മുടി കൊഴിച്ചിലിനു കാരണമാകാറുണ്ട്. ഡെർമറ്റോളജിസ്റ്റ് നൽകുന്ന മരുന്നുകളും ഉൽപ്പന്നങ്ങളുമൊക്കെ ഉപയോഗിച്ചിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലെങ്കിൽ മുടി നന്നായി കൊഴിഞ്ഞു പോയി ശിരോചർമം പുറത്തേക്കു കാണുന്ന അവസ്ഥയിലേക്കായെങ്കിൽ അത്തരക്കാർക്കുള്ള പ്രതിവിധിയാണ് ഹെയര്‍ ട്രാൻസ്പ്ലാന്റ്.
പിആർപി, മിസോതെറാപ്പി, പുതിയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കൽ എന്നിവയെല്ലാം ചെയ്യുന്നതിന്റെ പകുതിയേ ആകൂ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്ന ചെലവ്, ഫലമോ ഇരട്ടിയായിരിക്കുമെന്നു പറയുന്നു ലാംഫെം ബ്യൂട്ടി ആൻഡ് വെൽനസ്, ഹെയർ ഫെയർ സ്കിൻ ക്ലിനിക് സിഇഒ ആയ നിലൂഫർ ഷെരീഫ്. പുറകിൽ നിന്നുള്ള മുടിയെടുത്ത് വേണ്ട ഭാഗങ്ങളിൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്ന രീതിയാണിത്.
നാട്ടിൽ ഹെയർ ട്രാൻസ്പ്ലാന്റ് സെന്ററുകൾ കുമിഞ്ഞു കൂടുകയാണ്. പക്ഷേ, നല്ല സ്ഥലം കണ്ടെത്തിയാലേ ഫലം പോസിറ്റീവ് ആകൂ. എത്ര വേഗം എടുക്കുകയും എത്രവേഗം തിരികെ വെക്കുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഹെയർട്രൻസ്പ്ലാന്റ് അത്ര പ്രശ്നമാകില്ല, ഹെയർ സ്റ്റൈൽ പല വിധത്തിലാക്കി അവരതിനെ മറികടക്കും. എന്നാൽ ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവരുെട മുടി ഇന്ന രീതിയിൽ വേണം എന്നൊക്കെയുണ്ട്. അതുകൊണ്ട് ഹെയർ ട്രാൻസ്പ്ലാന്റ് തിരഞ്ഞെടുക്കുമ്പോള്‍ നല്ല സ്ഥലം തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ടെക്നിക്ക്, ടൂൾ, ഡോക്ടർമാർ എന്നിവയെ എല്ലാം അടസ്ഥാനപ്പെടുത്തിയാണ് ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്ന ചിലവ് തിട്ടപ്പെടുത്തുക. ഇനി ഇങ്ങനെ ചെയ്താലും ഭാവിയിൽ കൊഴിഞ്ഞു പേകുമോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ ട്രാൻസ്പ്ലാൻറ് ചെയ്യാൻ എടുക്കുന്നത് പുറകിൽ നിന്നുള്ള മുടിയായതിനാൽ കൊഴിച്ചിൽ ഉണ്ടാകില്ല.
പുരികമോ താടിയോ കൺപീലികളോ ഒക്കെ കുറവുള്ളവർക്കും ട്രാൻസ്പ്ലാന്റ് ചെയ്യാവുന്നതാണ്. മുടിക്കു മാത്രമാണ് ഹെയർ ട്രാൻസ്പ്ലാന്റ് എന്ന ധാരണയേ തെറ്റാണെന്നു പറയുന്നു നിലൂഫർ ഷെരീഫ്.