ചെഞ്ചുണ്ടും കട്ടിപ്പുരികവും ഇനി സ്വപ്നമല്ല!

മുഖത്തെ നിറം വർധിച്ചു കഴിഞ്ഞാൽ പിന്നെ അധികം പേരും പരാതിപ്പെടുന്നത് പുരികത്തിനു കറുപ്പില്ല, ചുണ്ടിന്റെ നിറം കുറഞ്ഞു എന്നൊക്കെയായിരിക്കും. പലരുടെയും ധാരണ ട്രീറ്റ്മെന്റിന്റെ പാർശ്വഫലം മൂലമാണ് ഇവയെന്നാകാം. അതിനു പിന്നിലെ കാരണം എന്തെന്നു പറയുകയാണ് ലാംഫെം ബ്യൂട്ടി ആൻഡ് വെൽനസ്, ഹെയർ ഫെയർ സ്കിൻ ക്ലിനിക് സിഇഒ ആയ നിലൂഫർ ഷെരീഫ്.

ചുണ്ടിന്റെ നിറം എന്നും ഒരുപോലെ തന്നെയാണ് ഇരിക്കുക, എന്നാൽ അതിനു ചുറ്റുമുള്ള ഭാഗങ്ങളിൽ നിറം വയ്ക്കുമ്പോള്‍ ചുണ്ട് ഇരുണ്ടതായി തോന്നുന്നതാണെന്നു പറയുന്നു നിലൂഫർ. നിറം കൂടുന്നതിനനുസരിച്ച് മുഖത്തെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതൽ എടുത്തു കാണിക്കുന്നതാണ്. അതില്ലാതാക്കാനുള്ള വഴിയാണ് മൈക്രോബ്ലേഡിങ്. മഷി നിറയ്ക്കുന്ന രീതിയാണത്, എന്നാൽ ടാറ്റൂയിങ് അല്ല.

ചിലർ പുരികത്തിനു ഭംഗി കൂട്ടാൻ ടാറ്റൂ ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ ചെയ്യരുതെന്നാണ് നിലൂഫറിന്റെ അഭിപ്രായം. കാരണം പുരികക്കെ‌ാടികളുടെ ഫാഷൻ എപ്പോൾ വേണമെ​ങ്കിലും മാറുന്നതാണ്. പെർമനന്റ് ആയി ടാറ്റൂ ചെയ്യുമ്പോൾ പിന്നീട് ട്രെൻഡിങ് മാറുന്നതിനനുസരിച്ച് പരീക്ഷണങ്ങൾ നടത്താൻ പറ്റില്ല. എംപിജി അഥവാ മൈക്രേബ്ലേഡിങ് രണ്ടുകൊല്ലത്തോളം മാത്രമേ നിൽക്കൂ, അതുകൊണ്ട് ആ പ്രശ്നമില്ല.

ചുണ്ടുകൾക്കും ഈ വഴി തിരഞ്ഞെടുക്കാം. നമുക്കു വേണ്ട നിറം ഏതാണോ ആ നിറം ചുണ്ടുകൾക്കു നൽകുകയാണ് ചെയ്യുന്നത്. പിങ്ക്, അല്ലെങ്കിൽ ചർമത്തോടു ചേർന്നു നിൽക്കുന്ന നിറമോ ഒക്കെ ചുണ്ടുകൾക്കു നൽകാൻ മൈക്രോബ്ലേഡിങ് സഹായിക്കും.

തീർന്നില്ല ഹെയർ ട്രാൻസ്പ്ലാന്റിനും മൈക്രേബ്ലേഡിങ് ഉപയോഗിക്കാം. മുടി കുറവാണെങ്കിൽ സാധാരണയായി അൽപം സ്ഥലം നീക്കിയിട്ടാകും ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുക. ആ ഗ്യാപ്പിൽ ഇങ്ക് നിറയ്ക്കുകയാണ് ചെയ്യുക. മുടിയില്ലെന്ന തോന്നൽ ഉണ്ടാകില്ല. അതുപോലെ മാറാത്ത മുറിപ്പാടുകള്‍ക്കു മേലെയും ചർമത്തിന്റെ അതേ നിറത്തിനനുസരിച്ച് ഇങ്കിങ് ചെയ്യാറുണ്ട്.

Related Articles
വണ്ണം കുറയ്ക്കാം ഈസിയായി
ഇനി കൊഴിയില്ല ഒരൊറ്റ മുടിപോലും!
ചെഞ്ചുണ്ടും കട്ടിപ്പുരികവും ഇനി സ്വപ്നമല്ല!
ഈ ഒരൊറ്റ ഫേഷ്യൽ മതി മുഖം തിളങ്ങാൻ
എന്നെന്നും യുവത്വത്തിനായി ഫേസ് ലിഫ്റ്റ്
© Copyright 2018 Manoramaonline. All rights reserved.