പുതുവൽസരം എത്തിയതോടെ പലരും വണ്ണം കുറയ്ക്കൽ മഹാമഹവും തുടങ്ങിക്കഴിഞ്ഞു. പക്ഷേ തുടങ്ങുമ്പോഴുള്ള ആ ആവേശം പിന്നീടങ്ങോട്ട് ഇല്ലെന്നതാണ് പലരുടെയും കാര്യത്തിൽ നടക്കുന്നത്. രണ്ടോ മൂന്നോ ആഴ്ച കഴിയുന്നതോടെ പലർക്കും വ്യായാമവും വർക്കൗട്ടും ഡയറ്റിങ്ങുമൊക്കെ ബോറടിച്ചു തുടങ്ങും. അത്തരക്കാരോട് വണ്ണം കുറയ്ക്കൽ അത്ര ബാലികേറാമല അല്ലെന്നും എളുപ്പമായ പ്രക്രിയയാണെന്നും പറയുകയാണ് ലാംഫെം ബ്യൂട്ടി ആൻഡ് വെൽനസ്, ഹെയർ ഫെയർ സ്കിൻ ക്ലിനിക് സിഇഒ ആയ ഡോ:നിലൂഫർ ഷെരീഫ്.
വണ്ണം കുറയ്ക്കലിനായി പ്രധാനമായും മൂന്നു വഴികളാണ് നിലൂഫര്‍ നിർദ്ദേശിക്കുന്നത്. ലൈപോലൈറ്റിക് ഇൻജക്ഷൻ, കൂൾടെക് അഥവാ കൂൾസ്കൾപ്റ്റിങ്, സർജിക്കൽ ട്രീറ്റ്മെന്റ് എന്നിവയാണവ. അമിതമായ വണ്ണം, ചെറിയ ഭാഗങ്ങളിൽ മാത്രം വണ്ണം കുറയ്ക്കുക, ബോഡി ഒന്നു ഷെയ്പ് ചെയ്തെടുക്കുക എന്നിങ്ങനെ പലതരത്തിലുള്ള ആവശ്യങ്ങളുമായി വരുന്നവരുണ്ട്. അതിൽ നിന്നും ഓരോ ശരീര പ്രകൃതിക്കും യോജ്യമായ രീതിയാണ് തിരഞ്ഞെടുക്കാറുള്ളത്.
ലൈപോലൈറ്റിക് ഇൻജക്ഷൻസ്: ഇരട്ടത്താടി, സ്തനത്തിലെ െകാഴുപ്പടിയൽ, അടിവയറിലെ വശങ്ങളിലുള്ള കൊഴുപ്പ് തുടങ്ങിയവ പെട്ടെന്നു നീക്കം ചെയ്യണമെങ്കില്‍ ലൈപോലൈറ്റിക് ഇന്‍ജക്ഷൻ ആണു നല്ലതെന്നു പറയുന്നു നിലൂഫർ. ഏതു ഭാഗങ്ങളിലാണ് ഇൻജക്ഷൻ വേണ്ടതെന്നു നിശ്ചയിക്കം. മൂന്നോ നാലോ സെഷൻസിനുള്ളിൽ ആഗ്രഹിച്ച മാറ്റം കിട്ടും. കൊഴുപ്പ് നീക്കം ചെയ്തതിനു ശേഷം വീണ്ടും അടിയാതിരിക്കാൻ വീട്ടിൽ ചെയ്യാവുന്ന മസാജുകളും മറ്റും പഠിപ്പിച്ചു നൽകുമെന്നും നിലൂഫർ പറയുന്നു.
കൂൾ സ്കൾപ്റ്റിങ്: ശരീരത്തിൽ വണ്ണം കുറയുംതോറും തൂങ്ങുന്ന ചില ഭാഗങ്ങളുണ്ട്, അവിടെ ആദ്യം കൂൾസ്കൾപ്റ്റ് ചെയ്യുകയാണു നല്ലത്. ഫാറ്റ് ഫ്രീസിങ് മെഷീനുകളിൽ കൂൾ സ്കൾപ്റ്റിങ് ആണ് മികച്ചതെന്നു പറയുന്നു നിലൂഫർ ഷെരീഫ്. കൊഴുപ്പടിഞ്ഞ ഭാഗത്തേക്ക് മെഷീൻ ഘടിപ്പിച്ച് ഫാറ്റ് ഫ്രീസ് ചെയ്തെടുക്കുന്ന രീതിയാണിത്. വരുന്നവർക്ക് തങ്ങളുടെ ശരീരത്തിൽ നിന്ന് എത്രത്തോളം െകാഴുപ്പിനെ നീക്കം ചെയ്തു എന്നു മനസ്സിലാക്കാൻ പറ്റുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
സർജിക്കൽ ട്രീറ്റ്മെന്റ്: കൂടിയ തോതിൽ കൊഴുപ്പ് നീക്കം ചെയ്യണമെങ്കിൽ അതിനുള്ള ഏറ്റവും നല്ല വഴി സർജിക്കൽ ട്രീറ്റ്മെന്റ് ആണെന്നാണ് നിലൂഫർ പറയുന്നത്. കൂൾ സ്കൾപ്റ്റിങ് അൽപം ചിലവേറിയതാണ്. രണ്ടുമൂന്ന് ഘട്ടം കൂൾസ്കൾപ്റ്റിങ് ചെയ്യാനുള്ള ചെലവു മതി ഒരൊറ്റ ഘട്ടത്തിലെ സർജിക്കൽ ട്രീറ്റ്മെന്റിന്. ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം വണ്ണം എങ്ങനെയൊക്കെ കുറച്ചാലും അതിനുശേഷമുള്ള സംരക്ഷണത്തിലും പ്രാധാന്യമുണ്ട്. ചിട്ടയും വ്യായാമവുമില്ലാത്ത ജീവിതരീതി വീണ്ടും കൊഴുപ്പടിയാൻ കാരണമാകുമെന്നും നിലൂഫർ പറയുന്നു.