ഈ ഒരൊറ്റ ഫേഷ്യൽ മതി, പാടുകൾ മാറ്റി മുഖം തിളങ്ങാൻ!

സ്ത്രീകളായാലും പുരുഷന്മാരായാലും മുഖത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനായി ആദ്യം തന്നെ ആലോചിക്കുന്നത് ഫേഷ്യലിനെയും ബ്ലീച്ചിനെയും കുറിച്ചാകും. ഏതു പാർലറിൽ ചെന്നാലും അവർ ആദ്യം ചോദിക്കുന്നത് എനിക്കു ചേരുന്ന ഫേഷ്യൽ ഏതാണെന്നാണ്. ഓരോരുത്തരും ഓരോ കാരണങ്ങൾ കൊണ്ട് ഫേഷ്യൽ ചെയ്യുന്നവരാണ്. മുഖം തിളങ്ങാൻ, നിറം വർധിക്കാൻ, പാടുകൾ നീക്കം െചയ്യാൻ തുടങ്ങി പല കാരണങ്ങൾക്കാണ് ഫേഷ്യൽ ചെയ്യുക. എന്നാൽ ഈ പ്രശ്നങ്ങളെയെല്ലാം പമ്പക‌ടത്തുന്ന ഒരൊറ്റ ഫേഷ്യലിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

ഒരൊറ്റ ഫേഷ്യൽകൊണ്ടു പലവിധ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു പറയുകയാണ് ലാംഫെം ബ്യൂട്ടി ആൻഡ് വെൽനസ്, ഹെയർ ഫെയർ സ്കിൻ ക്ലിനിക് സിഇഒ ആയ നിലൂഫർ ഷെരീഫ്. മുഖത്തെ സർവ പ്രശ്നങ്ങൾക്കുമുള്ള ഒരൊറ്റ പരിഹാരമാണ് ഫോട്ടോഫേഷ്യൽ. ഐപിഎൽ ഫോട്ടോഫേഷ്യൽ ആണ് ഏറ്റവുമധികം പേർ തിരഞ്ഞെടുക്കുന്നത്. ഫോട്ടോഫേഷ്യൽ ചെയ്യുമ്പോൾ മുഖത്തെ പാ‌ടുകൾ നീക്കം ചെയ്യപ്പെടുകയും എല്ലാ മാസവും ഫേഷ്യൽ ചെയ്യേണ്ട സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും.

സാധാരണ ഫേഷ്യലുകൾ ചെയ്യുന്നതിലൂടെ നാലോ അഞ്ചോ ദിവസം മാത്രമാണ് മുഖത്തിനു തിളക്കം ലഭിക്കുന്നത്. എന്നാൽ ഫോട്ടോഫേഷ്യലിലൂടെ അതിന്റെ ദൈർഘ്യം വര്‍ധിക്കും. മെഷീനുകളെ അധിഷ്ഠിതമാക്കിയുള്ള ഫേഷ്യൽ ആയതുകൊണ്ടുതന്നെ ക്രീമുകളുടെ ഗുണമേന്മയെക്കുറിച്ചും ആകുലപ്പെടേണ്ടതില്ല. മാത്രമല്ല ഏതു പ്രായക്കാർക്കും ചെയ്യാം എന്നതും ഫോട്ടോഫേഷ്യലിന്റെ പ്രത്യേകതയാണ്.

Related Articles
വണ്ണം കുറയ്ക്കാം ഈസിയായി
ഇനി കൊഴിയില്ല ഒരൊറ്റ മുടിപോലും!
ചെഞ്ചുണ്ടും കട്ടിപ്പുരികവും ഇനി സ്വപ്നമല്ല!
ഈ ഒരൊറ്റ ഫേഷ്യൽ മതി മുഖം തിളങ്ങാൻ
എന്നെന്നും യുവത്വത്തിനായി ഫേസ് ലിഫ്റ്റ്
© Copyright 2018 Manoramaonline. All rights reserved.