Valentine's Day Special
Valentine's Day Special

ഇനി പ്രണയം പൂക്കുന്ന ദിനങ്ങൾ; വാലന്റൈന്‍ വീക്കിന് തുടക്കം

Valentine's Day Special

വീണ്ടുമൊരു പ്രണയദിനം വരികയാണ്. ലോകമെങ്ങുമുള്ള കമിതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസം. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു ദിവസം. പ്രണയം എന്നും കൈമാറാം. എന്നാൽ പ്രണയത്തിനും പ്രണയിക്കുന്നവർക്കുമുള്ള അംഗീകാരമാണ് ഈ ദിവസം. സത്യത്തില്‍ ഒരു ദിവസമല്ല, ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണിത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്.

ഫെബ്രുവരി 7 - റോസ് ഡേ

Valentine's Day Special

വാലന്റൈൻ വീക്കിലെ ആദ്യ ദിവസം റോസ് ഡേ എന്നറിയപ്പെടുന്നു. പ്രണയത്തിന്റെ പ്രതീകമായ വിശേഷിപ്പിക്കുന്ന റോസാപുഷ്പം കൈമാറുക ഈ ദിവസത്തിൽ ചെയ്യേണ്ടത്. പ്രണയിക്കുന്നവർ പൂക്കൾ നൽകി തന്റെ പ്രണയത്തിന്റെ സൂചന നൽകണം. പ്രണയമാണെങ്കിൽ ചുവന്ന പൂവാണ് നൽകേണ്ടത്. സുഹൃത്തുക്കൾക്കും പൂവ് നൽകാം. മഞ്ഞ റോസാപ്പൂവ് ആണ് ഇതിന് ഉപയോഗിക്കുന്നത്. പ്രണയത്തിനും സൗഹൃദത്തിനും ഇടയിലൂടെ കടന്നു പോവുകയാണെങ്കിൽ പിങ്ക് നിറത്തിലുള്ള പൂവും നൽകാം. ശത്രുത അവസാനിപ്പിച്ച് സൗഹൃദത്തിന്റെ പാത തുറക്കാനും ഈ ദിവസം റോസാപ്പൂവ് നൽകാം. വെള്ള റോസാപ്പൂക്കളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

ഫെബ്രുവരി 8 - പ്രൊപ്പോസ് ഡേ

Valentine's Day Special

റോസ് നൽകി സൂചിപ്പിച്ച പ്രണയം തുറന്നു പറയാനുള്ള ദിവസമാണ് പ്രെപ്പോസ് ഡേ. പൂക്കളുടെ മനോഹാരിതയേക്കാൾ വാക്കുകളുടെ തീവ്രതയും ആർദ്രതയും ആണിവിടെ ആവശ്യം. നിങ്ങളുടെ വാക്കുകളിൽ സ്നേഹത്തിന്റെ ആഴം വ്യക്തമാകണം.

സിംഗിളായി ജീവിക്കുന്ന പലർക്കും പ്രണയം ലഭിക്കുന്ന ദിവസമാണത്. കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞ പ്രണയം തുറന്നു പറയാനുള്ള ദിവസം. എന്നാൽ അതുപോലെ തന്നെ പ്രണയം നിരാകരിക്കപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന നിരവധിപ്പേരെയും ആ ദിവസം ബാക്കിയാക്കും.

ഫെബ്രുവരി 9 - ചോക്ലേറ്റ് ഡേ

Valentine's Day Special

പ്രണയം മധുരമല്ലേ, അപ്പോൾ ചോക്ലേറ്റ് ഇല്ലാതിരിക്കുമോ ? പ്രണയമാകുന്ന മധുരത്തിന് ചോക്ലേറ്റുകൾ പങ്കുവച്ച് അതിമധുരം സമ്മാനിക്കുന്ന ദിവസമാണിത്. വേദനകളും ആശങ്കളും മാറ്റിവെച്ച് പ്രണയിക്കുന്ന വ്യക്തിക്കൊപ്പം ഒരു ചോക്ലേറ്റ് പങ്കുവച്ച് ആ ദിവസം ആഘോഷമാക്കാം. വൈവിധ്യമാർന്ന ചോക്ലേറ്റുകള്‍ നിറച്ച പെട്ടികൾ സമ്മാനിച്ച് അന്നേ ദിവസം പ്രണയിനിയെ അദ്ഭുതപ്പെടുത്തുന്നവരും നിരവധിയാണ്.

ഫെബ്രുവരി 10 - ടെഡി ഡേ

Valentine's Day Special

ഒരു ക്യൂട്ട് ടെഡി ബിയറിനെ ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടാകുമോ ? അവർക്ക് അങ്ങനെ ക്യൂട്ട് ആയ ഒരു ടെ‍ഡിയെ നൽകുമ്പോൾ മുഖത്ത് സന്തോഷം നിറയില്ലേ. പ്രണയവാരത്തിലെ ക്യൂട്ട് ദിവസമാണിത്. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും. എത്ര അകലെയാണെങ്കിലും ആ ടെഡ്ഡി നിങ്ങളുടെ പ്രണയം ഓർമപ്പെടുത്തി കൊണ്ടേയിരിക്കും.

ഫെബ്രുവരി 11 - പ്രോമിസ് ഡേ

Valentine's Day Special

ജീവിതകാലം മുഴുവൻ ഞാൻ നിന്റേതായിരിക്കും. ഇങ്ങനെയൊരു ഉറപ്പ് തനിക്കു പ്രിയപ്പെട്ടയാൾ തരുന്നതിലും വലുതായി മറ്റെന്താണ് ഉള്ളത്. മറ്റെല്ലാ സമ്മാനങ്ങളേക്കാളും സന്തോഷം അങ്ങനെയാരു വാക്കിനുണ്ടാകും. വാലന്റൈൻസ് വീക്കിലെ അഞ്ചാം ദിവസമാണ് ആ സുദിനം. പ്രണയം നിറവേറ്റാൻ, എന്നും ഒന്നിച്ചുണ്ടാകാൻ സാധ്യമായതെല്ലാം നിങ്ങൾ ചെയ്യുമെന്ന് പ്രിയപ്പെട്ടവൾക്ക് വാക്കു നൽകണം. ആ ദിവസം നിങ്ങൾക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കും.

ഫെബ്രുവരി 12 - ഹഗ് ഡേ

Valentine's Day Special

പ്രണയാർദ്രമായ ഒന്ന് കെട്ടിപ്പിടിക്കുമ്പോൾ എത്രയോ കാര്യങ്ങൾ പറയാതെ പറായാനാവും. നിങ്ങളുടെ സ്നേഹവും കരുതലും ആ ആലിംഗനം വിളിച്ചു പറയും. എല്ലാം മറന്ന്, നിങ്ങളുടേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കപ്പെടും. അതാണ് ഹഗ് ഡേ. പ്രണയിക്കുന്നവരെ മാത്രമല്ല, പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളേയും അന്നു കെട്ടിപ്പിടിക്കാം. മനസ്സിനേറ്റ വലിയ മുറിവുകളും ഇല്ലാതാക്കാം.

ഫെബ്രുവരി 13 - കിസ് ഡേ

Valentine's Day Special

സമ്മാനങ്ങളും വാക്കും നൽകി പ്രണയം അറിയിച്ചില്ലേ. ഇനി ഒരു സ്നേഹ ചുംബനം നൽകി ആ പ്രണയത്തെ ഒാർമയിൽ സൂക്ഷിക്കാം. അതാണ് ഒരിക്കലും മറക്കാനാകത്ത ഒന്നായി അത് എന്നും ഒപ്പമുണ്ടാകട്ടേ.

ഫെബ്രുവരി - 14 വാലന്റൈൻസ് ഡേ

Valentine's Day Special

ഒടുവിൽ ആ ദിവസം വന്നെത്തും. ഫെബ്രുവരി 14. പ്രണയം ആഘോഷമാക്കുന്ന, പ്രണയത്തിനു വേണ്ടിയുള്ള ആ ദിവസം. റോമന്‍ പുണ്യാളനായ വാലന്റൈന്റെ ഓര്‍മ ദിവസം. പ്രണയിക്കുന്നവർ ഒന്നിച്ച് ആഘോഷിച്ചും സ്വപ്നങ്ങൾ പങ്കിട്ടും ആ ദിവസത്തെ വരവേൽക്കും.