Hair Fair
Hair Fair

ഇനി സാധാരണ ഫേഷ്യലല്ല, വേണം മെഡി ഫേഷ്യൽ

Hair Fair

സൗന്ദര്യ സംരക്ഷണത്തിനുള്ള എളുപ്പമാർഗമായാണ് ഫേഷ്യലുകളെ കാണുന്നത്. കൃത്യമായ ഇടവേളകളിലും പ്രത്യേക ചടങ്ങുകൾക്കു വേണ്ടിയും ഫേഷ്യൽ ചെയ്യുന്ന രീതിയുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ മെഡി ഫേഷ്യൽ ആണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഫേഷ്യലിന്റെ ഏറ്റവും മെച്ചപ്പെട്ട രൂപമെന്ന് മെഡിഫേഷ്യലുകളെ വിശേഷിപ്പിക്കാം. മെഷീൻ സഹായത്തോടെയുള്ള ഈ ഫേഷ്യല്‍ രീതി ഇന്ത്യയിലും പ്രശസ്തി ആർജിക്കുകയാണ്.

ചർമത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി, പോഷക സമൃദ്ധമായ ഘടകങ്ങൾ ഉപയോഗിച്ചുള്ള ഫേഷ്യൽ സമ്പ്രദായമാണിത്. ചർമത്തിന്റെ ഗുണം മെച്ചപ്പെടുകയും ഫലം ദീർഘകാലം നിലനിൽക്കുകയും ചെയ്യും എന്നതാണ് മെഡി ഫേഷ്യലിന്റെ പ്രധാന ഗുണം.

സാധാരണ ഫേഷ്യല്‍ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വസ്തുക്കൾ, രീതി, സമയം ഇതെല്ലാം എല്ലാവർക്കും ഒന്നായിരിക്കും. എന്നാൽ ഒരാളുടെ ചർമത്തിന്റെ ഗുണം, പ്രത്യേകതകൾ, പോരായ്മകൾ, പ്രായം എന്നിവ പരിഗണിച്ചാണ് മെഡി ഫേഷ്യൽ ചെയ്യുന്നത്. ക്ലെൻസിങ്, സ്ക്രബിങ്, മസാജ്, മാസ്കിങ് എന്നീ ഘട്ടങ്ങളിലെല്ലാം മെഷീൻ ഉപയോഗിക്കുന്നത് ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കി ആയിരിക്കും. ഭാവിയിൽ ചർമത്തിന് ദോഷം ഉണ്ടാകില്ല എന്ന് ഇതിലൂടെ ഉറപ്പുവരുത്തുന്നു.

ചര്‍മത്തിന്റെ അടിയിലുള്ള പാളികളിൽ ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് ദീർഘകാലം ഫലം ലഭിക്കുന്നത്. ഹൈഡ്രാ ഫേഷ്യൽ, വാംപെയർ ഫേഷ്യൽ, ഓക്സിറിവൈവ്, പവര്‍ ഗ്ലോ എന്നിങ്ങനെ പലതരം മെഡി ഫേഷ്യലുകൾ ലഭ്യമാണ്.