ഹോർമോണുകളിലെ ചെറിയ വ്യതിയാനങ്ങൾ മൂലം പെൺകുട്ടികൾക്ക് മുഖത്ത് അമിത രോമവളർച്ചകൾ ഉണ്ടാകാം. ഈ പ്രശ്നത്തനുള്ള ഏറ്റവും മികച്ച ചികിത്സാരീതിയാണ് ലേസർ ഹെയര്‍ റിമൂവൽ. ലേസറുകൾ ഉപയോഗിച്ച് ഈ അമിത വളര്‍ച്ച നീക്കം ചെയ്യാം. താരതമ്യേന പാർശ്വഫലങ്ങളില്ലാത്ത ചികിൽസാ രീതിയാണിത്.
പലതരത്തിലുള്ള ലേസറുകൾ ഇന്ന് ലഭ്യമാണ്. അതിൽ രോമവളർച്ചയുടെ തോത് അനുസരിച്ച് ആവശ്യമായ ലേസർ എതാണ് എന്നു ഡെർമറ്റോളജിസ്റ്റ് തീരുമാനിക്കും. മാസത്തിൽ ഒരിക്കലാണ് ലേസർ ചികിത്സ ആവശ്യമുള്ളത്.
മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ പാർശ്വഫലങ്ങളും വേദനയുമില്ലാതെ ലേസർ ചികിത്സയിലൂടെ രോമവളർച്ച തടയാനാകും. ലേസറിന്റെ തീവ്രത കൃത്യമായി കണക്കാക്കണം എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ഡെർമറ്റോളജിസ്റ്റിന്റെ സേവനം ഇതിനു വേണം
സാങ്കേതിക തികവുള്ളതും മുന്നൊരുക്കത്തോടു കൂടി ചെയ്യുന്നതുമാണെന്നതിനാൽ ലേസർ ചികിൽസ ഫലപ്രാപ്തിയിൽ സംശയിക്കേണ്ടതില്ല.