Hair Fair
Hair Fair

പ്രായത്തെ പിടിച്ചു കെട്ടാന്‍ PRP

Hair Fair

മുഖത്തിന്റെ ചർമഭംഗി അതിവേഗം മെച്ചപ്പെടുത്താൻ ഉപയോഗപ്രദമായ ചികിൽസ രീതിയാണ് പിആർപി (പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ). രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് ചർമത്തിന്റെ ഉൾപാളിയിലേക്ക് എത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുവഴി ചർമത്തിലെ കൊളീജിൻ ഉത്പാദനം വർധിപ്പിക്കാനാകും.

മൃദുത്വം വീണ്ടെടുക്കൽ, ഗുണം മെച്ചപ്പെടുത്തൽ, തിളക്കം തോന്നൽ എന്നിങ്ങനെയുള്ള മാറ്റങ്ങൾ ചർമത്തിലുണ്ടാക്കുകയാണ് ഇതുവഴി സാധ്യമാകുന്നത്.

മൈക്രോനീഡ്‌ലിങ് എന്ന ഉപകരണ ഉപയോഗിച്ച് പിആർപി മുഖചർമത്തിന്റെ ഉൾപാളിയിലേക്ക് എത്തിക്കുന്നതാണ് ഏറ്റവും മികച്ച രീതി. ചെറിയ മുറിവുകൾ ചർമത്തിലുണ്ടാക്കി പിആർപി അവിടെ പുരട്ടുന്നു. ഇത് പതിയെ ഉൾപാളിയിലേക്ക് ആഴ്ന്നിറങ്ങും. ചർമത്തിന്റെ തകരാറുകൾ പരിഹരിക്കാനുള്ള പിആർപിയുടെ ഗുണമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

പ്രായത്തിനും ചർമത്തിന്റെ ഗുണത്തിനും അനുസരിച്ചാണ് പിആർപി ചെയ്യേണ്ടത്. ആവശ്യമായ രീതിയിൽ മൈക്രോ നീഡിൽ ക്രമീകരിച്ച് പിആർപിയുടെ തോത് നിയന്ത്രിക്കാം. പാർശ്വഫലങ്ങളില്ലാത്തതും പരിചരണം ആവശ്യമില്ലാത്തതുമാണ് പിആർപിയുടെ മറ്റു പ്രത്യേകതകൾ. ഒരു മണിക്കൂര്‍ മാത്രം ക്ലിനിക്കിൽ സമയം ചെലവിട്ടാൽ മതി എന്നതും ഈ ചികിത്സാ രീതിയെ ശ്രദ്ധേയമാക്കുന്നു.