റഹ്മാനിലൂടെ....

-

1 ദിലീപ് എന്ന തന്റെ പേര് റഹ്മാൻ മാറ്റിയത് ആ പേര് തന്റെ മുഖത്തോട് ചേരുന്നില്ല എന്ന് റഹ്മാന് തോന്നിയതു കൊണ്ടുമാത്രം. ദീലീപ് എന്ന പേരും റഹ്മാന് ഇഷ്ടമല്ലായിരുന്നുവത്രേ!

2 ഒരു ഹിന്ദു ജോതിഷപണ്ഡിതനാണ് ദിലീപിന് റഹ്മാൻ എന്ന പേര് സമ്മാനിച്ചത്. മകന്റെ പുതിയ പേരിനൊപ്പം അമ്മ കരീമയാണ് അല്ലാ രഖാ എന്നു ചേർത്തത്.

3 കമ്പ്യൂട്ടർ എഞ്ചിനീയർ ആകാനായിരുന്നു റഹ്മാൻ ആഗ്രഹിച്ചിരുന്നത്. ബാല്യത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് റഹ്മാനെ വിസ്മയിപ്പിച്ചിരുന്നത്!

4 റഹ്മാൻ ആദ്യം ഈണമിടുന്നത് മലയാള സിനിമയ്ക്ക് വേണ്ടിയാണ്. 8—ാം വയസിൽ പെൺപട എന്ന ചിത്രത്തിൽ വെള്ളിത്തേൻ കിണ്ണം പോൽ... എന്ന ഗാനം. എങ്കിലും റോജയാണ് റഹ്മാന്റെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്.

5 1987ൽ ടെലിവിഷനിലൂ ടെ ശ്രദ്ധേയമായ, ആൽവിൻ ട്രെൻഡി വാച്ചുകളുടെ പരസ്യ ജിംഗിളിലൂടെയാണ് റഹ്മാൻ ആദ്യം അറിയപ്പെട്ടുതുടങ്ങിയത്

6 ദീൻ ഇസൈ മാലൈ എന്ന മുസ്ലിം ഭക്തിഗാനങ്ങളുടെ ആൽബമാണ് ആദ്യം റഹ്മാൻ കംപോസ് ചെയ്തത്.

7 റഹ്മാൻ ഏറ്റവും സമയമെടുത്ത് ചെയ്ത ഗാനം റോജയിലെ ‘ചിന്നചിന്ന ആശൈ’യാണ്

8 ‘ടൈം‘മാഗസിനാണ് റഹ്മാനെ ആദ്യമായി ‘മൊസാർട്് ഓഫ് മദ്രാസ്’എന്നു വിശേഷിപ്പിച്ചത്.

9 റഹ്മാൻ സംഗീതം പകർന്ന ചൈനീസ് സിനിമ— ടിയാൻ ഡി ക്സിയോങ്

10 ഗോൾഡൻ ഗ്ലോബ് നേടിയ ആദ്യത്തെ ഇന്ത്യാക്കാരനാണ് റഹ്മാൻ

11 പ്രസിദ്ധനായ സർ ആൻഡ്രൂ ലോയിഡ് വെബ്വർ ഒരേ ഒരു മ്യൂസിക് കംപോസറെയേ തന്റെ ഉദ്യമത്തിൽ പങ്കാളിയാക്കാൻ ക്ഷണിച്ചിട്ടു ള്ളൂ—ഏ.ആർ.റഹ്മാനെ.

12 ഓസ്കാർ പുരസ്കാരം നേടിയ ജയ് ഹോ എന്ന ഗാനം റഹ്മാൻ സൃഷ്ടിച്ചത് യുവ്രാജ് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു! ( ഈ ചിത്രത്തിൽ ഗാനം ഉപയോഗിച്ചില്ല)

13 കാമിനി മത്തായി എന്ന പത്രപ്രവർത്തക റഹ്മാന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്. എ.ആർ. റഹ്മാൻ ദ് മ്യൂസിക്കൽ സ്റ്റോം’. എന്ന ഈ പുസ്തകം ഒൗദ്യോഗികമല്ലെന്നു വിവാദങ്ങളുമുണ്ടായി.

14 റോജയാണ് റഹ്മാൻ സ്വതന്ത്രമായി സംഗീതം നൽകിയ ആദ്യ ചിത്രം.

15 റോജ എന്ന ആദ്യചിത്രത്തിനു മുൻപ് മുന്നൂറിലേറെ പരസ്യ ജിംഗിളുകൾക്ക് റഹ്മാൻ ഈണമിട്ടിട്ടുണ്ട്.
16 പുതിയ മുഖമാണ് റഹ്മാന്റെ രണ്ടാമത്തെ ചിത്രം. മൂന്നാമത്തേത് ജന്റിൽമാൻ. ഹിന്ദിയിൽ ആദ്യ ചിത്രം രംഗീല.
17 റോജയ്ക്കു മുൻപേ തന്റെ ഒരു ചിത്രത്തിനായി മണിരത്നം റഹ്മാനെ വിളിച്ചിരുന്നു. എന്നാൽ ഈ ചിത്രം റിലീസ് ആയില്ല.
18 1997 ഓഗസ്റ്റ് 15ന് 28 രാജ്യങ്ങളിൽ ഒരേസമയമാണ് വന്ദേമാതരം എന്ന ആൽബത്തിന്റെ പ്രകാശനം നടന്നത്.
19 കോളിവുഡിൽ ‘ഇസൈ പുയൽ‘എന്നാണു റഹ്മാന്റെ സ്ഥാനപ്പേര്.
20 ആദ്യ ചിത്രത്തിന്റെ സംഗീതത്തിനു ദേശീയ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകൻ എന്ന ബഹുമതി റഹ്മാന് സ്വന്തം.
21 ഫിസ, കിസ്ന, ദിൽ നെ ജൈസേ അപ്നാ കഹാൻ, എലിസബത്ത്—ദ ഗോൾഡൻ ഏജ്, അൽ—റിസാലാ എന്നീ ചിത്രങ്ങൾ മറ്റു സംഗീതസംവിധായകരുമായി ചേർന്നു ചെയ്തതാണ്.
22 ജോഡി, അല്ലി അർജുന, സ്റ്റാർ, ലവ് യു ഹമേശ, സജ്നി എന്നീ ചിത്രങ്ങൾ മറ്റു ഭാഷയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ഇതിലെ പാട്ടുകൾ പൂർണമായും പുതുതായി കംപോസ് ചെയ്യുകയായിരുന്നു.
23 നായക്, സത്യ എന്നീ ചിത്രങ്ങൾ അന്യഭാഷയിലിറക്കിയപ്പോൾ ഏതാനും പുതിയഗാനങ്ങൾകൂടി ഉൾപ്പെടുത്തിയിരുന്നു.

24 വന്ദേമാതരം, ജനഗണമന,ബോംബെ ഡ്രീംസ്, ലോർഡ് ഓഫ് ദ റിങ്സ് മ്യൂസിക്കൽ, ഏക് മൊഹബ്വത്ത്, പ്രേ ഫോർ മി ബ്രദർ എന്നിവ റഹ്മാൻ സംഗീതം നൽകിയ ആൽബങ്ങളാണ്.

25 എയർടെല്ലിനു വേണ്ടി ചെയ്ത റഹ്മാൻ ഒരുക്കിയ സിഗ്നേച്ചർ ട്യൂൺ ഒരു കോടിയിലേറെ സെൽഫോൺ ഉപയോക്താക്കളാണു ഡൗൺലോഡ് ചെയ്തത്.

26 റഹ്മാൻ തമിഴിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാലത്താണ് ‘ഒട്ടകത്തെ കട്ടിക്കോ‘എന്ന ഗാനം ബിബിസി ഫാഷൻ ഷോ പ്രോഗ്രാമിന്റെ ബാക് ഗ്രൗണ്ട് സ്കോർ ആയി ഉപയോഗിച്ചത്.

27 25,000 രൂപയായിരുന്നു ‘റോജ‘യുടെ ഗാനസംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ റഹ്മാനു ലഭിച്ച പ്രതിഫലം.

28 സംഗീതം തനിക്ക് ദൈവത്തിന്റെ വരദാനമാണെന്നാണ് റഹ്മാൻ പറയുന്നത്. അതിനദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് റംസാൻ രാത്രിയിൽ പിറന്ന വന്ദേമാതരത്തെയാണ്.

29 മദ്രസിലെ ബർമ ബസാറിൽനിന്ന് ആയിരംരൂപയ്ക്കു വാങ്ങിയ ഒരു റോളണ്ടിൽനിന്നായിരുന്നു തന്റെ സംഗീതജീവിതത്തിന്റെ തുടക്കമെന്നു റഹ്മാൻ പറയാറുണ്ട്.

30 സ്വന്തമായി ഒരുക്കിയ ഗാനങ്ങളിലൂടെ റഹ്മാന്റെ തന്നെ ശബ്ദം ആദ്യമായി കേട്ടതു ‘ചിന്ന ചിന്ന ആശൈ...‘എന്ന ഗാനത്തിനിടയിലേ ‘യേലേലോ‘എന്ന ഹമ്മിങ്ങിലാണ്.

31 ഓസ്കർ, ഗോൾഡൻ ഗ്ലോബ്, ഗ്രാമി ഈ മൂന്നു ബഹുമതികളും ലഭിക്കുന്ന ആദ്യത്തെ ഭാരതീയൻ റഹ്മാനാണ്.

32 . ‘രാവൺ’ എന്ന മണിരത്നം ചിത്രത്തിന്റെ അവസാന ഭാഗത്തുള്ള ‘നാൻ വരുവേനേ’(ഹിന്ദിയിൽ ഉഡാ ജാ രെ) എന്ന ഗാനമാണ് ചേഞ്ചിങ് സീസൺ എന്ന ആൽബത്തിലൂടെ റഹ്മാൻ പുനരവതരിപ്പിച്ചത്.

33 റഹ്മാൻ ആദ്യമായി ക്യാമറായ്ക്കു മുമ്പിലെത്തിയതു ‘വന്ദേമാതര‘ത്തിനു വേണ്ടിയായിരുന്നു. സുഹൃത്ത് ഭരത്ബാലയുടെ നിർബന്ധത്തെ തുടർന്ന്.
34 യോദ്ധയിലെ കുനു കുനെ... എന്ന ഗാനത്തിൽ ടിബറ്റിലെയും ബുദ്ധമതത്തിന്റെയും സംഗീതം റഹ്മാൻ ഉപയോഗിച്ചിട്ടുണ്ട്.
35 ചെന്നൈയിൽ കോടമ്പാക്കത്തുള്ള റഹ്മാന്റെ സ്റ്റുഡിയോയിൽ ചെന്നാൽആദ്യം കാണുന്നത് റഹ്മാന്റെ ആത്മീയ ഗുരു പീർ ക്വാദ്രിയുടെ വലിയ ഫോട്ടോയാണ്.
36 സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യ സംഗീതജ്ഞനും റഹ്മാനാണ്. ഇന്ത്യൻ സ്വാതന്ത്യ്രത്തിന്റെ അമ്പതാം വാർഷികത്തിന് ഒരുക്കിയ വന്ദേ മാതരം എന്ന ആൽബത്തിനു വേണ്ടിയായിരുന്നു ഇത്.
37 ‘ദിൽസേ‘യിലെ ‘യേ അജ്നബി...‘എന്ന ഗാനത്തിന്റെ രചനയെ ക്കുറിച്ചു റഹ്മാൻ പിന്നീടു പറഞ്ഞതു റാഫി സാഹിബ് ഉണ്ടായിരു ന്നെങ്കിൽ എന്നു താൻ തീവ്രമായി ആഗ്രഹിച്ച നിമിഷമാണെന്നാണ്. മുഹമ്മദ് റാഫിയുടെ ശബ്ദമായിരുന്നത്രെ ആ ഈണമൊരുക്കുമ്പോൾ മനസ്സ് നിറയെ.

38 തട്ടുപൊളിപ്പൻ സംഗീതം മാത്രമേ റഹ്മാനു വഴങ്ങൂ എന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുന്നവയാണു ‘കണ്ണോടു കാൺമതെല്ലാം തലൈവാ‘, ‘എന്നവളെ അടിയെന്നവളെ‘, ‘നുറുമുഗയേ നറുമുഗയേ‘, ‘മന് മോഹിനീ മോരെ‘, ‘വരാഗെ നദിക്കരയോരം...‘തുടങ്ങി കർണാടക സംഗീതം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ.

39 പുതിയ നേട്ടങ്ങൾക്കിടയിലും റഹ്മാന്റെ വ്യക്തിപരമായ വേദനയാണ് 2008 ഡിസംബറിൽ വിടപറഞ്ഞ എച്ച്. ശ്രീധർ. ഉയരങ്ങളി ലേക്കു റഹ്മാൻ നടന്നു കയറിയ വർഷങ്ങളത്രയും നിഴൽപോലെ കൂടെയുണ്ടായിരുന്ന ശബ്ദലേഖകൻ.

40 ‘വന്ദേമാതരം‘ഇറങ്ങിയ സമയത്ത് ഹിന്ദുത്വ ഗാനങ്ങളെ അപമാനിച്ചെന്ന പേരിൽ ഹിന്ദു മതമൗലികവാദികളിൽ നിന്നും ഒരുപോലെ റഹ്മാൻ ഭീഷണി നേരിട്ടു. ദേശസ്നേഹവും മതവിശ്വാസവും ഒന്നു പോലെ താൻ വിലമതിക്കുന്ന കാര്യങ്ങളാണെന്നും അവ തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു അന്നു റഹ്മാന്റെ പ്രതികരണം.

41 ശ്രദ്ധിക്കപ്പെടാതെ പോയ ചില ഗാനങ്ങൾ റഹ്മാൻ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. അന്യ ഭാഷകളിൽ ഇങ്ങനെ അവതരിപ്പിച്ച ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായി. ഉഴവനിലെ രാക്കോഴി രെണ്ടു എന്ന ഗാനം തെലുങ്കിലെ സൂപ്പർ പൊലീ സ് എന്ന ചിത്രത്തിലേക്ക് പുതുക്കി അവതരിപ്പിച്ചതാണ് ഈ ശ്രേണിയിലെ ആദ്യ സംഭവം.

42 kകോമൺവെൽത്ത് ഗെയിംസിന് തീംഗാനം ഒരുക്കിയത് റഹ്മാനാണ്. ഓ...യാരോ യേ ഇന്ത്യാ ബുലാ ലിയ...എന്നാണ് പാട്ടു തുടങ്ങുന്നത് 43 റഹ്മാൻ സംഗീതനൽകിയ ചില ഗാനങ്ങൾ ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്.

43 മാ തുച്ഛേ സലാം എന്ന ഗാനം റഹ്മാൻ ആദ്യം കേൾപ്പിക്കുന്നത് തന്റെ സുഹൃത്തും സൗണ്ട് എഞ്ചിനീയറുമായ ഭരത് ബാലയെ ആണ്. 44 റഹ്മാന്റെ ഈണങ്ങളധികവവും രാത്രിയിൽ സൃഷ്ടിക്കപ്പെട്ടതാണ്.

45 ഈണങ്ങൾ രാത്രിയിൽ സൃഷ്ടിക്കുന്നത് ആദ്യകാലത്ത് റഹ്മാനെ വിവാദങ്ങളിൽ അകപ്പെടുത്തി. സംഗീസം മോഷ്ടിക്കാനാണ് രാത്രി സമയം ഈണത്തിനായി തിരഞ്ഞെടുക്കുന്നത് എന്നതാണ് റഹ്മാൻ കേട്ട പ്രധാന ആരോപണം.

46 ചെന്നൈയിൽ കോടമ്പാക്കത്തുള്ള റഹ്മാന്റെ സ്റ്റുഡിയോ ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും അത്യന്താധുനിക സൗകര്യങ്ങളുള്ള റെക്കോഡിങ് സ്റ്റുഡിയോയും സൗണ്ട് ലൈബ്രറിയുമാണ്.

47 ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ ഇന്ത്യയിലെ ആദ്യസംഗീതസംവിധായകൻ റഹ്മാനാണ്. ജീൻസ് എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ഇത്.

48 ഇന്ത്യൻ സ്വാതന്ത്യ്രലബ്ധിയുടെ അൻപതാം വാർഷികത്തോട് അനു ബന്ധിച്ചാണ് വന്ദേ മാതരം എന്ന ആൽബം റഹ്മാൻ ചെയ്തത്.

49 റഹ്മാന്റെ അച്ഛൻ ആർ.കെ. ശേഖർ മലയാളത്തിനായി നിരവധി ഗാനങ്ങൾ ഒരുക്കിയ സംഗീതസംവിധായകനായിരുന്നു.

50 ‘മ്യൂസിക്കിൽ തന്നെ അച്ചടക്കം പഠിപ്പിച്ചത് പരസ്യചിത്രങ്ങൾക്കായി ഒരുക്കിയ ഗാനങ്ങളാണെന്നു റഹ്മാൻ പറയുന്നു

© Copyright 2017 Manoramaonline. All rights reserved....
മാസ്റ്റർ @ 50
കണ്ണാടി പൊരുൾ പോലടാ....
റഹ്മാനിലൂടെ....
അപവാദങ്ങളെ തോൽപ്പിച്ചവൻ
റഹ്മാൻ ! ഓർമയുണ്ടോ ഈ വരികൾ
ലോകത്തിന്റെ നെറുകയിലേക്ക്
റഹ്‌മാന്റെ ഏറ്റവും മികച്ച ഹിന്ദി പാട്ടുകൾ
സംഗീതം റഹ്മാൻ വരികള്‍ വൈരമുത്തു...
ഉയിരും നീയേ ഉടലും നീയേ....
നെഞ്ചോടു ചേർന്നിരിക്കുന്നൊരാൾ അന്നും ഇന്നും