സർക്കാരിന്റെ ഒരു വർഷത്തെ നേട്ടങ്ങൾ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിലേറ്റതിനുശേഷം നിരവധി നേട്ടങ്ങളും വികസപ്രവർത്തനങ്ങളും നടന്നു. ഒരു വർഷത്തിനുള്ളിൽ പ്രധാന വകുപ്പുകളിൽ നിരവധി നേട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. വകുപ്പുകൾ മുന്നോട്ടു വയ്ക്കുന്ന നേട്ടങ്ങൾ ഇവയാണ്....

ധനം

പിണറായി സർക്കാർ ആദ്യ വർഷം തികയ്ക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ധനവകുപ്പ്:

 • അടിസ്ഥാന സൗകര്യ വികസനത്തിനു കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി പ്രത്യേക നിക്ഷേപപരിപാടി.
 • 20,000 കോടിരൂപയുടെ മാന്ദ്യവിരുദ്ധപാക്കേജ്. വലിയ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വ്യവസായപാർക്കുകൾ, പാവങ്ങളെ സഹായിക്കുന്ന പദ്ധതികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തല സൗകര്യ സൃഷ്ടിയിൽ കുതിച്ചുചാട്ടത്തിന് കിഫ്ബി.
 • 12,000 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. ഭൂമി ഏറ്റെടുക്കലിന് 8000 കോടിരൂപ. 2,800 കോടി രൂപയുടെ പദ്ധതികൾക്ക് ഉടൻ അനുമതി. ആദ്യഘട്ടത്തിൽ അംഗീകരിച്ച 4,000 കോടി രൂപയുടെ പ്രവൃത്തികൾ നിർമ്മാണ ഘട്ടത്തിൽ. 11,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ പ്രവൃത്തികൾക്കായുള്ള അനുമതി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ.
 • ആദ്യ ബജറ്റിൽ 12,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പ്രവർത്തനങ്ങളും 8,000 കോടി രൂപയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പരിപാടിയും പ്രഖ്യാപിച്ചു. 2017-18 ബജറ്റിൽ 25,000 കോടി രൂപയുടെ പ്രവൃത്തികൾകൂടി പ്രഖ്യാപിച്ചു.
 • ആദ്യഘട്ടത്തിൽ അംഗീകരിച്ച 4,000 കോടി രൂപയുടെ പ്രവൃത്തികൾ നിർമ്മാണ ഘട്ടത്തിലേക്ക് കടന്നു.
 • 11,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾക്കായുള്ള അനുമതി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ.
 • ലോട്ടറി വിറ്റുവരവിൽ 16-17 ശതമാനം വളർച്ച. 18 പുതിയ ലോട്ടറി ഓഫിസുകൾ.
 • ചരക്കു സേവന നികുതി സംസ്ഥാനത്തിന് അനുകൂലമാക്കാൻ കരുത്തുറ്റ നിലപാടും നടപടികളും.
 • കെഎസ്എഫ്ഇയിൽ സമ്പൂർണ്ണ കോർബാങ്കിങ്.
 • ക്ഷേമപെൻഷനുകൾ 600 ൽ നിന്ന് 1100 രൂപയായി വർധിപ്പിച്ചു.
 • പെൻഷനുകൾ കുടിശികയില്ലാതെ വീടുകളിലേക്ക്.
 • പ്രവാസി ചിട്ടികൾക്ക് തുടക്കം. പശ്ചാത്തലസൗകര്യ വികസനത്തിന് 12,000 കോടി രൂപ സമാഹരിക്കൽ ലക്ഷ്യം.
 • കയർ പുനഃസംഘടനയ്ക്ക് തുടക്കം.
 • കയർ, കയറുൽപ്പന്ന സംഭരണത്തിൽ 15-20 ശതമാനം വളർച്ച.

റവന്യു

പിണറായി സർക്കാർ ആദ്യ വർഷം തികയ്ക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് റവന്യു വകുപ്പ്:

 • ഭൂമി കയ്യേറ്റം ഇല്ലാതാക്കുന്നു, കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുന്നു.
 • അനധികൃത കയ്യേറ്റം തടയുന്നതിന് ജില്ലകളിൽ ഡെപ്യൂട്ടി കലക്ടർ (ലാന്റ് റവന്യു) ന്റെ നേതൃത്വത്തിൽ തഹസിൽദാർമാർ ഉൾപ്പെടുന്ന ജില്ലാ-താലൂക്ക് സ്‌ക്വാഡുകൾ.
 • സർക്കാർ ഭൂമി കയ്യേറ്റം തടയുന്നതിനും സാധാരണക്കാരുടെ ഭൂമി, മാഫിയകൾ സംഘടിതമായി ഒഴിപ്പിക്കുന്നതും കയ്യേറുന്നതും തടയാനുള്ള ലാന്റ് ഗ്രാബിങ് (പ്രൊഹിബിഷൻ) ആക്റ്റിന്റെ കരട് നിയമവകുപ്പിൽ തയാറായി വരുന്നു.
 • വ്യാപകമായി നടന്നുവന്നിരുന്ന നിലംനികത്തൽ നിയന്ത്രിക്കാൻ കഴിഞ്ഞു. വയൽ നികത്തിയ മുന്നൂറിലധികം കേസുകളിൽ കർശനമായ നിയമ നടപടി സ്വീകരിച്ചു. നെൽവയൽ വയൽ തണ്ണീർതട സംരക്ഷണ നിയമ പ്രകാരം ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഊർജിതം.
 • പാവപ്പെട്ടവർക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടികളുടെ പ്രാരംഭമായി സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും ലാ‍ൻഡ് ബോർഡുകൾ രൂപീകരിച്ചു.
 • മിച്ചഭൂമി വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക സർവേ നടപടികൾ.
 • ഓൺലൈൻ പോക്കുവരവ് സംവിധാനം സമ്പൂർണ്ണമാക്കാൻ നടപടി. റവന്യു വകുപ്പിൽ നിന്ന് എല്ലാ സർട്ടിഫിക്കറ്റുകളും ഓൺലൈനായി ലഭ്യമാകും.
 • കഴിഞ്ഞ നാലു വർഷങ്ങളായി മുടങ്ങിക്കിടന്നതുമായ റീസർവ്വെ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു.
 • വരൾച്ച നേരിടാൻ നടപടികൾ . കിയോസ്‌കുകൾ വഴിയും ടാങ്കറുകൾ വഴിയും ശുദ്ധജല വിതരണ സംവിധാനം.
 • പ്രകൃതിക്ഷോഭവും മറ്റ് ദുരന്തങ്ങളും നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനം ആധുനികവൽക്കരിക്കുകയും സുസജ്ജമാക്കുകയും ചെയ്തു.
 • അഴിമതി സംബന്ധിച്ച പരാതികളിൻമേൽ ഇതുവരെ 54 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, 130 പേർക്കെതിരെ നടപടി

വിദ്യാഭ്യാസം

പിണറായി സർക്കാർ ആദ്യ വർഷം തികയ്ക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ്:

 • നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി.
 • പാഠപുസ്തക വിതരണം സമയബന്ധിതമായും കാര്യക്ഷമമായും നടത്താനുള്ള നടപടികൾ
 • ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ എപിഎൽ/ബിപിഎൽ ഭേദമെന്യേ എല്ലാ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം. ഈ അധ്യയന വര്‍ഷം ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം
 • കുട്ടികളുടെ കുറവുമൂലം തസ്തിക നഷ്ടപ്പെട്ട നാലായിരത്തിലധികം അധ്യാപകരെ പുനര്‍വിന്യസിച്ചു
 • ഹയര്‍സെക്കൻഡറി മുതല്‍ ഡിഗ്രി കോഴ്സുകള്‍ വരെ സീറ്റുകള്‍ വർധിപ്പിച്ചു
 • ഹയര്‍സെക്കൻഡറി സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കാത്തതിനാൽ വേതനമില്ലാതെ ജോലി ചെയ്തുവരുന്ന മൂവായിരത്തോളം അധ്യാപകർക്ക് ദിവസവേതനം
 • എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ മെറിറ്റും സാമൂഹികനീതിയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ
 • സർവ്വകലാശാല പരീക്ഷാ നടത്തിപ്പ് കാര്യക്ഷമവും സമയബന്ധിതവും ആക്കുന്നതിനും സർവ്വകലാശാലകൾ തമ്മിലുള്ള അക്കാദമിക് ബന്ധം മെച്ചപ്പെടുത്തുന്നതിനും നടപടികൾ
 • കേന്ദ്ര സർക്കാർ പദ്ധതിയായ റൂസ പദ്ധതി പ്രകാരം ഇൻഫ്രാ സ്‍ട്രക്ചർ ഗ്രാന്റ് ഇനത്തിൽ 72 കോടി  87 ലക്ഷം രൂപ 15 കോളേജുകൾക്കും ഒരു യൂണിവേഴ്സിറ്റിക്കും വിതരണം നടത്തി
 • വിവിധയിനത്തിൽ സംസ്ഥാനത്തെ കോളജുകൾക്കും സർവകലാശാലകൾക്കും കൂടുതൽ ഫണ്ട്

എക്‌സൈസ്

പിണറായി സർക്കാർ ആദ്യ വർഷം തികയ്ക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് എക്സൈസ് വകുപ്പ്

 • എന്‍ഫോഴ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വകാല റെക്കോര്‍ഡ് . അനധികൃത മദ്യം, മയക്കുമരുന്നുകള്‍ മറ്റ് ലഹരി വസ്തുക്കള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ അബ്കാരി കേസുകളിൽ 53%, എൻഡിപിഎസ് കേസുകളിൽ 123%, കോട്പ കേസുകളിൽ 55% വർധന
 • എന്‍ഫോഴ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വകാല റെക്കോര്‍ഡ് . അനധികൃത മദ്യം, മയക്കുമരുന്നുകള്‍ മറ്റ് ലഹരി വസ്തുക്കള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ അബ്കാരി കേസുകളിൽ 53%, എൻഡിപിഎസ് കേസുകളിൽ 123%, കോട്പ കേസുകളിൽ 55% വർധന
 • സേവനാവകാശ നിയമത്തിലുള്‍പ്പെട്ട ഓണ്‍ലൈനായി നല്‍കാന്‍ കഴിയുന്ന 22 സേവനങ്ങളില്‍ 16 എണ്ണം പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറ്റി
 • എക്‌സൈസ് വകുപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പത്ത് വര്‍ഷത്തിലധികം പഴക്കമുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റി 25 പുതിയ വാഹനങ്ങള്‍
 • എക്‌സൈസ് ഓഫീസുകളുടെ കംപ്യൂട്ടര്‍ വത്കരണത്തിനും ഇ-ഓഫീസ് സിസ്റ്റം ഓഫീസുകളില്‍ നടപ്പിലാക്കുന്നതിനുമായി 31 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 63 കംപ്യൂട്ടറുകൾ വാങ്ങി വിതരണം ചെയ്തു
 • കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ എക്‌സൈസ് ടവറുകള്‍ സ്ഥാപിക്കുന്നതിനായി ബജറ്റില്‍ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ 50 കോടി രൂപ വകവരുത്തി. കോട്ടയം ജില്ലയില്‍ എക്‌സൈസ് ടവറിന്റെ നിര്‍മാണം ആരംഭിച്ചു. തങ്കമണി എക്‌സൈസ് ഓഫീസിന് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു
 • എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനുള്ള ഡോര്‍മെട്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി
 • ഉപഭോക്താക്കളുടെ നിര കുറയ്ക്കുന്നതിനും, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുംവേണ്ടി എല്ലാ വിദേശമദ്യ ചില്ലറ വിൽപനശാലകളും ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികൾ

ആഭ്യന്തരം

പിണറായി സർക്കാർ ആദ്യ വർഷം തികയ്ക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ആഭ്യന്തര വകുപ്പ്

 • ക്രമസമാധാനം ഭദ്രമാക്കാന്‍ ഫലപ്രദമായ നടപടികള്‍ . പൊലീസില്‍ സമഗ്രമായ അഴിച്ചുപണി
 • ഗുണ്ടകളെയും ക്രിമിനലുകളെയും അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡുകള്‍
 • കുറ്റാന്വേഷണ രംഗത്ത് വന്‍ മുന്നേറ്റം
 • ജിഷാ കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം. അന്വേഷണ സംഘം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചത് പ്രധാന നേട്ടം
 • തീവ്രവാദവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ തടയാന്‍ ശക്തമായ നടപടി. ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് രണ്ടുപേരെ മുംബെയില്‍ നിന്ന് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു
 • അങ്കമാലിയില്‍ നടിയെ ആക്രമിച്ചതുള്‍പ്പെടെ അടുത്തകാലത്തുണ്ടായ നിരവധി കേസുകളിൽ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചു

സ്ത്രീസുരക്ഷയ്ക്ക് ശക്തമായ നടപടികള്‍.

1. നഗരങ്ങളില്‍ പിങ്ക് പട്രോള്‍

അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കേഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ പിങ്ക് പട്രോളും തിരുവനന്തപുരത്ത് പിങ്ക് ബീറ്റും ഉള്‍പ്പെടെ ശക്തമായി നിരീക്ഷണ സംവിധാനങ്ങള്‍ .

2. പരാതി പരിഹാര നടപടികള്‍ക്ക് ശക്തമായ സംവിധാനങ്ങള്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതികള്‍ നല്‍കുന്നതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനം ശക്തമാക്കി. 24 മണിക്കൂറും സ്ത്രീകള്‍ക്ക് സഹായത്തിനായി വിളിക്കാവുന്ന 1091 എന്ന വനിതാ ഹെല്‍പ് ലൈന്‍ നമ്പറും സാമൂഹിക നീതിവകുപ്പ് പൊലീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുമായി ചേര്‍ന്ന് നടത്തുന്ന 181 എന്ന സഹായക നമ്പറും പിങ്ക് പട്രോള്‍ സംവിധാനത്തിനു പുറമേ എല്ലാ ജില്ലകളിലും നിലവിലുണ്ട്.

3. വനിതകള്‍ക്ക് സ്റ്റേഷന്‍ ചുമതല

സംസ്ഥാനത്ത് ആദ്യമായി ആറു പൊലീസ് സ്റ്റേഷനുകളില്‍ (ഏരൂര്‍, തണ്ണിത്തോട്, തൃശൂര്‍ ടൗണ്‍ വെസ്റ്റ്, വരന്തരപള്ളി, ചെമ്മങ്ങാട്, പയ്യാവൂര്‍) വനിത എസ്ഐമാരെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി നിയമിച്ചു.

4. ജനമൈത്രിപദ്ധതി എല്ലാ സ്റ്റേഷനിലേക്കും.

267 സ്റ്റേഷനുകളില്‍ മാത്രം നിലവിലുണ്ടായിരുന്ന ജനമൈത്രി പദ്ധതി എല്ലാ സ്റ്റേഷനിലേക്കും . പദ്ധതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള പരിശീലനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

5. പൊലീസ് സേനയുടെ ആധുനീകരണത്തിന് മുന്‍ഗണന

പൊലീസ് സേനയെ ആധുനീകരിക്കാന്‍ ബജറ്റില്‍ 30 കോടി രൂപവരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നൽകി. മുടങ്ങിക്കിടന്ന ആധുനീകരണ പദ്ധതികള്‍ പരിഷ്കരിച്ച് നടപ്പാക്കുന്നതിനു തുടക്കമായി. എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സിയുജി സിം . ചെറുപട്ടണങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍, കേരള പൊലീസിന്റെ വെബ്സൈറ്റ് എന്നിവ നവീകരിച്ചു.


സൈബര്‍ ഫോറന്‍സിക്കില്‍ നിരവധി വര്‍ഷങ്ങള്‍ക്കുശേഷം 100 പേര്‍ക്ക് വിദഗ്ധപരിശീലനം . സൈബര്‍ സെല്‍, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് ഹൈ-എന്‍ഡ് പരിശീലനം . 100 പൊലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് സ്റ്റേഷനുകളാക്കി. പൊലീസ് ഫോട്ടോകള്‍ കേന്ദ്രീകരിച്ച് സൂക്ഷിക്കുന്നതിന് ആധുനിക ഫോട്ടോ ആര്‍ക്കൈവ് സംവിധാനം . ആധുനികമായ ചോദ്യംചെയ്യല്‍ മുറികള്‍ ജില്ലകളില്‍ സ്ഥാപിച്ചു. 19 പൊലീസ് ജില്ലകളിലും മൊബൈല്‍ ഫോറന്‍സിക് യൂണിറ്റ്.

6. സ്റ്റുഡന്റ്സ് പൊലീസ് കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടി

സ്റ്റുഡന്റ്സ് പൊലീസ് പദ്ധതി 48 സ്കൂളുകളിലേക്ക് പുതുതായി ആരംഭിച്ചു. ഇത് മെച്ചപ്പെടുത്തുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.

© Copyright 2017 Manoramaonline. All rights reserved