Scroll Down
ജനസംഖ്യയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനമാണ് ബിഹാറിന്. വലുപ്പത്തിൽ കേരളത്തിന്റെ രണ്ടിരട്ടി! ഒക്ടോബർ 28 മുതൽ നവംബർ 10 വരെ 3 ഘട്ടങ്ങളിലായി നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 7.2 കോടി വോട്ടർമാരാണുള്ളത്. കോവിഡ്‌കാലത്ത് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പെന്ന വിശേഷണം ലഭിച്ച ബിഹാർ രാഷ്ട്രീയ മഹാമാമാങ്കത്തെപ്പറ്റി അറിയേണ്ടതെല്ലാം...
ലോക്‌ഡൗണിൽ ബിഹാറിലേക്കു തിരിച്ചെത്തിയ 2.30 ലക്ഷം തൊഴിലാളികളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതോടെ വോട്ടർമാരുടെ എണ്ണം റെക്കോർഡാണ് ഇത്തവണ.
2020 നവംബർ 29നാണ് നിലവിലെ ബിഹാർ
നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
വർഷം | *കാലാവധി | സീറ്റ് | ജനറൽ | എസ്‌സി | എസ്ടി |
1952 | 1776 | 276 | 252 | 0 | 24 |
1957 | 1760 | 264 | 196 | 39 | 29 |
1962 | 1826 | 318 | 246 | 40 | 32 |
1967 | 712 | 318 | 245 | 45 | 28 |
1969 | 1126 | 318 | 244 | 44 | 30 |
1972 | 1858 | 318 | 244 | 45 | 29 |
1977 | 968 | 324 | 250 | 46 | 28 |
1980 | 1378 | 324 | 248 | 48 | 28 |
1985 | 1824 | 324 | 248 | 48 | 28 |
1990 | 1844 | 324 | 247 | 49 | 28 |
1995 | 1759 | 324 | 248 | 48 | 28 |
2000 | 1830 | 324 | 248 | 48 | 28 |
2005 | 263 | 243 | 204 | 39 | 0 |
2005 | 1829 | 243 | 204 | 39 | 0 |
2010 | 1821 | 243 | 204 | 39 | 0 |
2015 | 1759 | 243 | 203 | 38 | 2 |
തീയതി | ഘട്ടം 1 (ഒക്ടോ.28) |
ഘട്ടം 2 (നവം.3) |
ഘട്ടം 3 (നവം.7) |
ജില്ലകൾ | 16 | 17 | 15 |
ജനറൽ സീറ്റ് | 71 | 94 | 78 |
എസ്‌സി | 13 | 13 | 12 |
എസ്‌ടി | 1 | 0 | 1 |
പോളിങ് സ്റ്റേഷൻ | 31380 | 42000 | 33500 |
ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റ്
2015ൽ നിതീഷ് കുമാറിന്റെ ജെഡിയു, ലാലു പ്രസാദ് യാദവിന്റെ ആർജെഡി സഖ്യത്തിനായിരുന്നു വിജയം. എന്നാൽ ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി യാദവുമായി 2017ൽ തെറ്റിപ്പിരിഞ്ഞ നിധീഷ് ബിജെപിയുമായി ചേർന്ന് മന്ത്രിസഭ നിലനിർത്തി. ഇത്തവണ ജെഡിയുവും (115 സീറ്റ്) ബിജെപിയും (110) വികാസ്‌ശീൽ ഇൻസാൻ പാർട്ടിയും (11) ഹിന്ദുസ്ഥാനി അവാം മോർച്ചയും (7) ചേർന്ന എൻഡിഎ സഖ്യമാണ് ഒരു വശത്ത്. നിതീഷാണു മുഖ്യമന്ത്രി സ്ഥാനാർഥി. മറുവശത്ത് ആർജെഡി (144 സീറ്റ്) കോൺഗ്രസ് (70), സിപിഐ(എംഎൽ) (19), സിപിഐ (6), സിപിഎം (4) എന്നിവ ചേർന്ന മഹാസഖ്യത്തിൽ തേജസ്വിയാണു മുഖ്യമന്ത്രി സ്ഥാനാർഥി. ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടി (എൽജെപി) അവസാന നിമിഷം എൻഡിഎ വിട്ടത് സഖ്യത്തിനു തിരിച്ചടിയായിട്ടുണ്ട്. ജെഡിയുവിനെതിരെ എല്ലാ മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർഥികളെ നിർത്തുമെന്നാണ് ചിരാഗ് പറയുന്നത്. എന്നാൽ ബിജെപിയ്ക്കെതിരെ മത്സരിക്കില്ല. ബിഹാർ തിരഞ്ഞെടുപ്പുഫലത്തെ പ്രവചനാതീതമാക്കുന്നതായിരുന്നു എൽജെപിയുടെ ഈ നീക്കം. ഇത്തവണ തിരഞ്ഞെടുപ്പ് ചൂടേറുന്നതും അതിനാലാണ്...
കഴിഞ്ഞ 10 തിരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും ലഭിച്ച വോട്ട്
കഴിഞ്ഞ 10 തിരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും ലഭിച്ച സീറ്റുകൾ
കഴിഞ്ഞ 4 തിരഞ്ഞെടുപ്പിൽ ആർജെഡിക്കും ജെഡിയുവിനും ലഭിച്ച വോട്ട്
കഴിഞ്ഞ 4 തിരഞ്ഞെടുപ്പിൽ ആർജെഡി, ജെഡിയു, എൽജെപി പാർട്ടികൾക്കു ലഭിച്ച സീറ്റുകൾ
കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയിൽ ഈ വർഷം ആദ്യമായി നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. അതിനാൽത്തന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ മാറ്റങ്ങളേറെ:
വർഷം | 2015 | 2020 |
പോളിങ് സ്റ്റേഷനുകൾ | 65337 | 106526 |
കേരളത്തേക്കാൾ 103 സീറ്റ് അധികമുണ്ട് ബിഹാർ നിയമസഭയിൽ. കോവിഡ് ലോക്‌ഡൗൺ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച സംസ്ഥാനവുമാണിത്; അതിനാൽത്തന്നെ ജനവിധി രാഷ്ട്രീയ കക്ഷികൾക്ക് ഏറെ നിര്‍ണായകവും. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്കൊപ്പമാണോ അതോ മാറ്റം വേണോ എന്നതിന്റെ അളവുകോലായിരിക്കും ബിഹാറിലെ ഈ ‘മഹാ’ തിരഞ്ഞെടുപ്പ്. കാത്തിരിക്കാം തിരഞ്ഞെടുപ്പ് ഫലത്തിന് നവംബർ 10 വരെ...