വെങ്കലത്തിൽ നിർമിച്ച് 24 കാരറ്റ് സ്വർണം പൂശിയെടുക്കുന്നതാണ് ശിൽപം. അവസാന നിമിഷം വരെ വിജയികളുടെ എണ്ണം കൃത്യമായി അറിയാനാകാത്തതിനാൽ ഓസ്കർ ചടങ്ങിന് എത്തിക്കുന്ന ശിൽപങ്ങളുടെ എണ്ണത്തിലും മാറ്റമുണ്ടാകും. ഉദാഹരണത്തിന്, മികച്ച ചിത്രത്തിന്റെ നിർമാതാക്കളിൽ ഓരോരുത്തർക്കും ശിൽപം ലഭിക്കും. ചില ചിത്രങ്ങൾക്ക് ഒന്നിലേറെ നിർമാതാക്കളുണ്ടാകും. ഏകദേശം 50 ശിൽപങ്ങളെത്തിച്ച് മിച്ചം വരുന്നവ അടുത്തവർഷത്തേക്ക് രഹസ്യഅറയിൽ സൂക്ഷിക്കുന്നതാണ് പുരസ്കാരം സമ്മാനിക്കുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ പതിവ്.
അക്കാദമി അംഗങ്ങൾ വോട്ടു ചെയ്താണ് ഓസ്കർ ജേതാവിനെ തീരുമാനിക്കുന്നത്. 2020ൽ ഓസ്കറിനായി വോട്ടു ചെയ്യുന്ന അക്കാദമി അംഗങ്ങൾ 8469
അസോഷ്യേറ്റ് അംഗങ്ങളായി ചേരുന്നവർക്ക് ഓസ്കറിന് വോട്ടു ചെയ്യാൻ അധികാരമില്ല. ഇത്തവണ 59 രാജ്യങ്ങളിൽ നിന്നുള്ള 842 ചലച്ചിത്ര പ്രവർത്തകരെയും എക്സിക്യുട്ടീവ് അംഗങ്ങളെയും പുതുതായി അക്കാദമി ക്ഷണിച്ചിട്ടുണ്ട്.
ഇന്ന് അക്കാദമിയിൽ സിനിമയിലെ 17 വിഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിധ്യമുണ്ട്.
ലൊസാഞ്ചലസിലെ റൂസ്‌വെൽറ്റ് ഹോട്ടലിൽ നടന്ന ആദ്യ ഓസ്കർ നിശയിൽ അതിഥികൾ–270
2002 മുതൽ 17 വർഷമായി ഓസ്കറിന്റെ സ്ഥിരം വേദിയാണ് ഡോൾബി തിയറ്റർ. ആകെ സീറ്റുകൾ 4 തലത്തിലായി 3400 എണ്ണം; 20 ഓപെറ ബോക്സുകളും. ഓസ്കർ നിശയ്ക്ക് ഒരുക്കുക 3300 സീറ്റുകൾ. ക്ഷണിക്കപ്പെട്ട അതിഥികൾക്കാണു പങ്കെടുക്കാനാവുക. ഓസ്കർ നോമിനികൾക്ക് ഒരു ജോഡി ടിക്കറ്റ് ലഭിക്കും. ആവശ്യപ്പെട്ടാൽ ഒരു ജോഡി കൂടിയും.
ഏറ്റവും കുറവ് നേരത്തെ അഭിനയത്തിന് ഓസ്കർ ലഭിച്ച റെക്കോർഡ് ബിയാട്രിസ് സ്ട്രെയ്റ്റിന്. നെറ്റ്‌വർക്ക് (1976) എന്ന സിനിമയിലെ 5 മിനിറ്റ് 2 സെക്കൻഡ് നേരത്തെ പ്രകടനത്തിനായിരുന്നു മികച്ച സഹനടിക്കുള്ള ഓസ്കർ. സിനിമ ദൈര്‍ഘ്യം: 121 മിനിറ്റ്
ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ, ഏറ്റവും ദൈർഘ്യമേറിയ സിനിമ
ഗോൺ വിത്ത് ദ് വിൻഡ്
ഏതെങ്കിലും വിഭാഗത്തിൽ ഓസ്കർ നേടിയ ഏറ്റവും ദൈർഘ്യമേറിയ സിനിമ വാർ ആൻഡ് പീസ് (റഷ്യ)
1968ൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ: