അണ്ണാഡിഎംകെയിലെ സർവപ്രതാപി ജയലളിതയും ഡിഎംകെയുടെ മസ്‌തിഷ്കമായിരുന്ന കരുണാനിധിയും വിടപറഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് തമിഴ്‌നാട്ടിൽ. ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിനും അണ്ണാഡിഎംകെയിലെ എടപ്പാടി കെ.പളനിസാമി–ഒ.പനീർസെൽവം സഖ്യവും തമ്മിലാണു പ്രധാന പോരാട്ടം. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കമൽഹാസന്റെ മക്കൾ നീതി മയ്യം, വി.കെ.ശശികലയുടെ ധാർമിക പിന്തുണയോടെ പട നയിക്കുന്ന ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം തുടങ്ങിയവ പിടിക്കുന്ന വോട്ടുകളും പ്രധാനം. തമിഴ്‌നാട്ടിലെ പുതിയ താരോദയത്തിനു കാത്തിരിക്കുകയാണ് മേയ് 2.
ആകെ സീറ്റ്: 234 | ഭൂരിപക്ഷം: 118
ഏപ്രിൽ 6