രാജസ്ഥാൻ. കഴിഞ്ഞ മൂന്നു ദശകമായി ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകാത്ത സംസ്ഥാനം. 200 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 2018 ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 200 സീറ്റിൽ 100 സീറ്റ് കോൺഗ്രസ് നേടി. ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവ് വന്നപ്പോൾ സ്വതന്ത്രരുടെയും ബിഎസ്പിയുടെയും പിന്തുണയോടെ കോൺഗ്രസിന്റെ ആശോക് ഗെലോട്ട് മന്ത്രിസഭ രൂപീകരിച്ചു. 2013ൽ, 163 സീറ്റുകൾ നേടിയ ബിജെപി കഴിഞ്ഞ തവണ 73ൽ ഒതുങ്ങി. കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടമാണിവിടെ.
ആകെ സീറ്റ്: 200
നവംബർ 25