ഭാഷാടിസ്‌ഥാനത്തിൽ ഇന്ത്യയിൽ രൂപംകൊണ്ട ആദ്യ സംസ്‌ഥാനമായ ആന്ധ്രപ്രദേശിനെ വിഭജിച്ച്, 2014 ജൂൺ രണ്ടിന് രാജ്യത്തെ ഇരുപത്തിയൊൻപതാം സംസ്ഥാനമായി നിലവിൽ വന്നതാണ് തെലങ്കാന. സംസ്ഥാനം ഔദ്യോഗികമായി നിലവിൽ വരുന്നതിന് ഒരു മാസം മുൻപായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. ആകെയുള്ള 119 സീറ്റിൽ 63 സീറ്റുകളുമായി കെ.ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ഇപ്പോൾ ഭാരതീയ രാഷ്ട്ര സമിതി) അധികാരത്തിലേറി. പിന്നീട് നിയമസഭയുടെ കാലാവധി തീരും മുൻപ് ചന്ദ്രശേഖര റാവു മന്ത്രിസഭ പിരിച്ചുവിട്ട് 2018 ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്തി. 88 സീറ്റോടെ ടിആർഎസ് വീണ്ടും അധികാരത്തിൽ. 2023ൽ അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പിൽ ഏറ്റവും അവസാനത്തേത് തെലങ്കാനയിലാണ്– നവംബർ 30ന്.
ആകെ സീറ്റ്: 119
നവംബർ 30