രാജ്യത്തെ തിരഞ്ഞെടുപ്പു പോരാട്ടങ്ങളിൽ എന്നും നിർണായകമായ ‘ഹിന്ദി ഹൃദയഭൂമി’യിൽ ഏറ്റവും ഒടുവിൽ രൂപീകൃതമായ സംസ്ഥാനം. മധ്യപ്രദേശിനെ വിഭജിച്ച് 2000 നവംബർ 1ന് ഉദയംകൊണ്ട ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാരാണ് ഭരണത്തിൽ. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സംസ്ഥാനത്ത് 2 ഘട്ടമായാണ് വോട്ടെടുപ്പ്. 2003, 2008, 2013 വർഷങ്ങളിൽ ബിജെപിയെ പിന്തുണച്ച സംസ്ഥാനം 2018ൽ കോൺഗ്രസിനൊപ്പം നിന്നു. കോൺഗ്രസും ബിജെപിയും നേർക്കുനേർ ആണ് പോരാട്ടം. ബിഎസ്പിയും രംഗത്തുണ്ട്.
ആകെ സീറ്റ്: 90
നവംബർ 7
നവംബർ 17