ഇന്ത്യയുടെ മധ്യഭാഗത്ത്, രാജ്യത്തിന്റെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമായ മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. 2013 ൽ അധികാരത്തിലേറിയത് ബിജെപി. 2018ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസ്. പക്ഷേ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ വിമതനീക്കത്തിൽ സർക്കാർ വീണു. അതോടെ ഭരണം വീണ്ടും ബിജെപിയിലേക്ക്; ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇപ്പോൾ ഭരണത്തിൽ.
ആകെ സീറ്റ്: 230
നവംബർ 17