ഇന്ത്യയുടെ വടക്കു കിഴക്ക്, ബംഗ്ലദേശിനും മ്യാൻമറിനുമിടയിലുള്ള കുഞ്ഞൻ സംസ്ഥാനം. 40 നിയമസഭാ സീറ്റുകൾ, എട്ടരലക്ഷം വോട്ടർമാർ. 95% ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പ്രദേശം. മുഖ്യമന്ത്രി സൊറാംതാംഗ നേതൃത്വം നൽകുന്ന മിസോ നാഷനൽ ഫ്രണ്ടാണ് (എംഎൻഎഫ്) ഭരണത്തിൽ. 2018ലെ തിരഞ്ഞെടുപ്പിൽ 26 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് എംഎൻഎഫ് ഭരണത്തിലേറിയത്. കോൺഗ്രസ്, സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം), ബിജെപി എന്നിവരാണ് 2023ൽ മത്സരരംഗത്തുള്ള മറ്റു പ്രധാന പാർട്ടികൾ. 2018 വരെ മിസോറം പീപ്പിൾസ് കോൺഫറൻസ് പാർട്ടിയും മത്സരിക്കാനുണ്ടായിരുന്നു. അന്ന് 4 സീറ്റ് നേടിയെങ്കിലും വിജയിച്ചവർ സെഡ്പിഎമ്മിലേക്കു ചേക്കേറുകയായിരുന്നു.
*(സർവീസ് വോട്ടര്‍മാർ 4,973 പേരുണ്ട്)
ആകെ സീറ്റ്: 40
നവംബർ 7