കേരളം പിറന്നത്; പിന്നെ...?
കേരള
സംസ്‌ഥാനം രൂപം കൊള്ളുമ്പോൾ ഉണ്ടായിരുന്നത് 5 ജില്ലകൾ മാത്രം
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ
മലബാറിനെ വിഭജിച്ച്
പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ
മൂന്നു ജില്ലകൾ
കൂടി
കോട്ടയം, കൊല്ലം
ജില്ലകളിൽ
നിന്നുള്ള ഏതാനും പ്രദേശങ്ങളെ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയുടെ രൂപീകരണം
തൃശൂർ, കോട്ടയം ജില്ലകൾ വിഭജിച്ച് എറണാകുളം രൂപീകരിക്കപ്പെട്ടു
കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് മലപ്പുറം ജില്ല
എറണാകുളം, കോട്ടയം ജില്ലകളിൽനിന്നുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി ഇടുക്കി ജില്ല
കോഴിക്കോട്, കണ്ണൂർ ജിലകളുടെ ഭാഗങ്ങളുൾപ്പെടുത്തി വയനാട് ജില്ല
കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള പ്രദേശങ്ങളുൾപ്പെടുത്തി പത്തനംതിട്ട
കണ്ണൂർ ജില്ലയെ വിഭജിച്ച്, കേരളത്തിലെ 14–ാമത്തെ ജില്ലയായി കാസർകോടിന്റെ രൂപീകരണം
‘കേരള’ എന്ന പേരുമാറ്റി ‘കേരളം’ ആക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ലോക ചരിത്രത്തിൽ ബാലറ്റ് പേപ്പറിലൂടെയും ജനാധിപത്യ രീതിയിലൂടെയും ഒരു കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നത് ഇഎംഎസിന്റെ നേതൃത്വത്തിൽ കേരളത്തിലാണ്.
തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് തിരുവനന്തപുരം നെട്ടുകാൽത്തരിയിൽ ആരംഭിച്ചതാണ് ഇന്ത്യയിലെ ആദ്യത്തെ തുറന്ന ജയിൽ.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടന്നത് തിരുവനന്തപുരത്തെ തുമ്പയിൽ.
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ലോട്ടറി ടിക്കറ്റ് പുറത്തിറക്കിയത് കേരളത്തിലാണ്.
ഏഷ്യയിലെത്തന്നെ ആദ്യത്തെ ആർച്ച് ഡാം നിർമിച്ചത് ഇടുക്കിയിൽ.
സുപ്രീം കോടതി ജഡ്ജിയായ ഇന്ത്യയിലെ ആദ്യ വനിത ജസ്റ്റിസ് എം. ഫാത്തിമ ബീവി കേരളത്തിൽനിന്നാണ്.
തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ച ടെക്നോപാർക്ക് ആണ് ഇന്ത്യയിലെ ആദ്യ ഐടി പാർക്ക്.
സാക്ഷരതാ യജ്ഞങ്ങളിലൂടെ ഇന്ത്യയിൽ ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനം കേരളമാണ്.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെയും ഇന്ത്യയിലെയും ആദ്യ വിമാനത്താവളമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ).
ഇന്ത്യയിൽ ആദ്യമായി വാട്ടർ മെട്രോ വന്നത് കൊച്ചിയിൽ.