keep-scroll
helicopter
man
title

2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം; ലോകം ഞെട്ടിയ ആ ഭീകരതയ്ക്കു കാൽ നൂറ്റാണ്ട്. പിന്നെയും 10 വർഷമെടുത്തു അതിനു പിന്നിലെ സൂത്രധാരനായ ഒസാമ ബിൻ ലാദനെന്ന ഭീകരനെ ഇല്ലാതാക്കാൻ. എങ്ങനെയാണ് അമേരിക്ക അതു സാധ്യമാക്കിയത്? ഓപറേഷൻ നെപ്റ്റ്യൂണ്‍ സ്പിയറിന്റെ ത്രസിപ്പിക്കുന്ന കഥ ഗ്രാഫിക്‌സിൽ...

2001 സെപ്റ്റംബർ 11

ഭീകരർ 4 അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ടവറുകളിലും പെന്റഗണിലും ഷാങ്ക്സ്‌വില്ലെയിലെ ഒരിടത്തും ഇടിച്ചുകയറ്റി. ഏകദേശം 3000 പേർ കൊല്ലപ്പെട്ടു.

man

‘വാർ ഓൺ ടെറർ’

യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് അൽ ഖായിദയ്ക്കെതിരെ ‘വാർ ഓൺ ടെറർ’ പ്രഖ്യാപിച്ചു. ഒസാമ ബിൻ ലാദൻ അമേരിക്കയുടെ നോട്ടപ്പുള്ളി. 2001 ഡിസംബറിൽ ലാദനെ തേടി കിഴക്കൻ അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ വൻ സൈനിക നീക്കം. ലാദൻ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു.

keep-scroll
2002–2003
9/11 ആക്രമണത്തിന്റെ പ്രധാന ആസൂത്രകൻ ഖാലിദ് ഷെയ്ഖ് മുഹമ്മദ് (കെഎസ്എം) പിടിയിൽ. ലാദന്റെ നിർണായക സന്ദേശവാഹകന്റെ രഹസ്യനാമമായ ‘അബു അഹമ്മദ് അൽ കുവൈത്തി’ എന്ന പേര് അന്വേഷണത്തിൽ ലഭിക്കുന്നു.
2004
അൽ ഖായിദ ഭീകരൻ ഹസൻ ഗുൽ അമേരിക്കൻ സേനയുടെ പിടിയിൽ. അൽ കുവൈത്തിയെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നു.
മേയ് 2005
അൽ ഖായിദയുടെ പ്രവർത്തന മേധാവി അൽ ലിബി പിടിയിൽ. അൽ കുവൈത്തി വളരെ നിർണായക വ്യക്തിയാണെന്ന വിവരം വ്യക്തമാകുന്നു.
2007–09
ഇബ്രാഹിം സൗദ് അഹമ്മദ് ആണ് ‘അബു അഹമ്മദ് അൽ കുവൈത്തി’യെന്ന് തിരിച്ചറിഞ്ഞു. പ്രസിഡന്റ് ഒബാമ അധികാരത്തിൽ; ലാദനെ കണ്ടെത്തുന്നതിന് മുൻഗണന നൽകാൻ സിഐഎയ്ക്ക് നിർദേശം.
ഓഗസ്റ്റ് 2010
സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന പാക്ക് സന്ദേശവാഹകന്റെ വാഹനം പിന്തുടർന്ന് എത്തിയത് അബോട്ടാബാദിലെ ബിലാൽ ടൗണിൽ. അവിടെയുള്ള ഒരു കൂറ്റൻ 3 നില കെട്ടിടം സംശയനിഴലിൽ.
2010ന്റെ അവസാനം
കെട്ടിടം നിരീക്ഷിച്ച സംഘങ്ങൾ ഒരിക്കലും പുറത്തേക്ക് ഇറങ്ങാത്ത ഒരാളെ കണ്ടെത്തി. ‘ദ് പേസർ’ എന്ന് രഹസ്യപ്പേരിട്ടു വിളിച്ച അയാളാണ് ലാദനാണെന്നും വൈകാതെ സ്ഥിരീകരിച്ചു.
2011 മാർച്ച്–ഏപ്രിൽ
ഒബാമയുടെ നേതൃത്വത്തിൽ നിർണായക ദേശീയ സുരക്ഷാ കൗൺസിൽ യോഗങ്ങൾ. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പ്രത്യേക ദൗത്യത്തിന് അനുമതി.
2011 മേയ് 1, 2
ഓപറേഷൻ നെപ്റ്റ്യൂൺ സ്പിയറിന് തുടക്കം. യുഎസ് നാവികസേനയുടെ എലൈറ്റ് സ്ക്വാഡായ സീൽ ടീം 6 അഫ്ഗാനിലെ ജലാലാബാദിൽനിന്ന് പുറപ്പെട്ടു.

മുന്നിൽ നയിച്ച് ഹെലികോപ്റ്റർ

താപം, ശബ്ദം, ചലനം എന്നിവ റഡാറുകളിൽനിന്ന് മറച്ചുവയ്ക്കാൻ കഴിയുംവിധം പ്രത്യേക മാറ്റങ്ങൾ വരുത്തിയ രണ്ട് എംഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിലായിരുന്നു സീൽ സംഘത്തിന്റെ യാത്ര. ശബ്ദം കുറയ്ക്കാനുള്ള പ്രത്യേക സംവിധാനവും ഹെലികോപ്റ്ററിൽ. അതീവരഹസ്യമായി മുന്നോട്ട്.

man
man
cora

പ്രാദേശിക സമയം രാത്രി 10:51 (മേയ് 1)

ഹെലികോപ്റ്ററിൽ 23–26 സൈനികർ, ഒരു പാക്കിസ്ഥാനി പരിഭാഷകൻ, ഒപ്പം ‘കെയ്റോ’ എന്നു വിളിപ്പേരുള്ള ബെൽജിയൻ മലിനോയ് ഇനത്തിൽപ്പെട്ട നായ.

cora

ബ്ലാക്ക് ഹോക്ക് പുറപ്പെട്ട് 45 മിനിറ്റിനു ശേഷം പിന്നാലെ 4 എംഎച്ച്-47 ചിനൂക് ഹെലികോപ്റ്ററുകള്‍ യാത്രതിരിക്കുന്നു. ഇതിൽ രണ്ടെണ്ണം അഫ്ഗാൻ അതിർത്തിൽ തുടർന്നു. മറ്റു രണ്ടെണ്ണം പാക്കിസ്ഥാനിലേക്ക്.

cora

പുലർച്ചെ 12:30 (മേയ് 2)

ഹെലികോപ്റ്ററുകൾ അബോട്ടാബാദിലെ കെട്ടിടത്തിനു മുകളിൽ. അതിനിടെ ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണെങ്കിലും ആർക്കും പരുക്കില്ല. വായുവിന്റെ ചൂടും കെട്ടിടത്തിലെ ഉയർന്ന മതിലുകളും സൃഷ്ടിച്ച സമ്മർദമാണ് ഹെലികോപ്റ്ററിന്റെ വില്ലനായത്.

keep-scroll
Scroll Image

ലാദൻ ഒളിച്ചുതാമസിച്ച കെട്ടിടം

പുലർച്ചെ 12:45 മുതൽനിർണായകമായ ആ 18 മിനിറ്റ്ആർഡിഎക്സ് അധിഷ്‌ഠിത സി–4 എന്ന സ്ഫോടകവസ്തു ഉപയോഗിച്ച് വാതിലുകളും ഗേറ്റുകളും തകർത്ത് നാല് സൈനികർ അകത്തേക്ക്.

ബിൻ ലാദന്റെ സന്ദേശവാഹകന്റെ സഹോദരനായ അബു അഹമ്മദ് അൽ കുവൈത്തിയും ഭാര്യയും കൊല്ലപ്പെട്ടു. ഇയാളുടെ കയ്യിൽ എകെ 47 തോക്ക്.

കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മറ്റൊരാളെ വധിച്ചു

ബിൻ ലാദന്റെ മകൻ ഖാലിദിനെ വധിച്ചു (ഇയാളുടെ കയ്യിലും എകെ-47)

രണ്ട് സൈനികർ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കയറി. ഇടനാഴിയിൽ വച്ച് ഒരു സൈനികൻ രണ്ടു സ്ത്രീകളെ പിടികൂടി ലാദന്റെ മുറിയിലേക്ക് വഴിയൊരുക്കി. മൂന്നാം നിലയിലെ മുറിയിലേക്ക് കടന്ന രണ്ടാമത്തെ സൈനികൻ ബിൻ ലാദന്റെ തലയ്ക്ക് മൂന്നു തവണ വെടിയുതിർത്തു. വെടിയേൽക്കുമ്പോൾ ബിൻ ലാദൻ തന്റെ ഏറ്റവും ഇളയ ഭാര്യയുടെ പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു.

ലാദനെ വധിച്ചു,
ഇനി മടക്കം

01:03 AM
ഓപറേഷൻ ആരംഭിച്ച് 18 മിനിറ്റിനുള്ളിൽ ബിൻ ലാദന്റെ മൃതദേഹം ബോഡി ബാഗിലേക്ക് മാറ്റി തിരികെ ഹെലികോപ്റ്ററിലേക്ക്.
01:05 AM
ആദ്യത്തെ ഹെലികോപ്റ്റർ സൈനികരുമായി മടങ്ങുന്നു.
01:08 AM
തകർന്നുവീണ ഹെലികോപ്റ്ററിന്റെ സാങ്കേതികത ചോരാതിരിക്കാൻ സ്ഫോടനത്തിലൂടെ യുഎസ് സൈന്യം നശിപ്പിക്കുന്നു.
01:10 AM
ബാക്കപ്പ് ഹെലികോപ്റ്റർ എത്തി ശേഷിച്ച സൈനികരുമായി മടങ്ങുന്നു.
02:53 AM
ദൗത്യം പൂർത്തിയാക്കി സൈനികർ സുരക്ഷിതമായി ജലാലാബാദിലെ സൈനിക താവളത്തിൽ.

ഡിഎൻഎ പരിശോധനയ്ക്കു ശേഷം
ലാദന്റെ മൃതദേഹം അറബിക്കടലിൽ സംസ്‌കരിച്ചു.

helicopter