മനോരമ– ഐബിഎസ് യുവ മാസ്റ്റർമൈൻഡ് ഗ്രാൻഡ് ഫിനാലെ കൊല്ലത്ത്

കേരളത്തിലെ സ്കൂൾ, കോളജ് പ്രതിഭകളുടെ ശാസ്ത്ര–സാങ്കേതിക കണ്ടുപിടിത്തങ്ങളെ ആദരിക്കുന്ന മലയാള മനോരമ–ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 8 ഗ്രാൻഡ് ഫിനാലെ 9, 10 തീയതികളിൽ കൊല്ലം യൂനുസ് കൺവൻഷൻ സെന്ററിൽ നടക്കും.

സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നുമുള്ള 25 വീതം ശാസ്ത്ര–സാങ്കേതിക പ്രോജക്ടുകളാണ് മൽസരത്തിന്റെ അവസാന റൗണ്ടിൽ പങ്കെടുക്കുന്നത്. നിത്യജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന കണ്ടുപിടിത്തങ്ങളാണ് യുവ ശാസ്ത്രജ്ഞന്മാർ നടത്തിയിട്ടുള്ളത്. ഒൻപതാം തീയതി രാവിലെ ഒൻപതര മുതൽ വൈകിട്ട് ആറുവരെ യൂനുസ് കൺവൻഷൻ സെന്ററിൽ പ്രോജക്ടുകളുടെ പ്രദർശനം നടക്കും.

സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പ്രദർശനം കാണാം. പത്തിനു രാവിലെ 11നു പുരസ്കാര സമർപ്പണച്ചടങ്ങ് നടക്കും. പ്രോജക്ട് ധനസഹായമടക്കം ഏഴരലക്ഷം രൂപയുടെ പുരസ്കാരങ്ങളാണ് വിദ്യാർഥികൾക്കു നൽകുന്നത്. ഐടി രംഗത്തെ പ്രമുഖ സ്ഥാപനമായ ഐബിഎസാണ് യുവ മാസ്റ്റർമൈൻഡ് പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ സാങ്കേതിക സഹായത്തോടെയാണ് മൽസരം സംഘടിപ്പിക്കുന്നത്.

Related Articles
വെള്ളത്തിൽ പൊങ്ങിക്കിടക്കാം, ആശയം നിറച്ച ഉടുപ്പുമിട്ട്...
പ്ലാസ്റ്റിക് ’ വീടിനെപ്പറ്റി കേട്ടിട്ടുണ്ടോ?
അരികിലുണ്ട് ഞങ്ങൾ, ശാസ്ത്രത്തിൻ കരുതലുമായ്...
പാഠം’ പഠിപ്പിക്കുന്ന കുട്ടിശാസ്ത്രജ്ഞർ
© Copyright 2017 Manoramaonline. All rights reserved.