ഇത്തവണ ഓണം വീട്ടിൽ സുരക്ഷിതമായി ആഘോഷിക്കണ്ടേ! ഇതാണ് വഴി: ശാലിൻ സോയ

ഓണത്തിന് വീട് ഒരുക്കുന്നതിന്റെ തിരക്കിലാണ് നടി ശാലിൻ സോയ. കൊറോണക്കാലത്തെ ഈ ഓണം സുരക്ഷിതവും ആരോഗ്യകരവുമായി കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് ശാലിന്റെ പ്ലാൻ. ഹോം ക്ളീനിങ്ങാണ് ശാലിന്റെ ഇഷ്ടമേഖല. കൊറോണക്കാലത്ത് ഏറ്റവും സുരക്ഷിതമായ, ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടം വീടായതിനാൽ, ഏറെ കരുതലോടെയാണ് ഹോം ക്ളീനിങ് നടത്തുന്നത്.

പലരും വീട് തൂത്തു തുടച്ചു കഴിഞ്ഞാൽ വൃത്തിയാക്കൽ പൂർണമായി എന്നുകരുതും. എന്നാൽ അത് ശരിയല്ല. സോഫ, കർട്ടൻ, മാറ്റുകൾ ഒക്കെ പുറമെ കണ്ടാൽ വൃത്തിയുള്ളതായി തോന്നുമെങ്കിലും പൊടിയും അണുക്കളും മറ്റും ഇതിൽ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഇത് അലർജി അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകും. അതുകൊണ്ട് ഇത്തവണ ഓണത്തിന്റെ മൂഡ് നിറയുന്ന വീട് ഒരുക്കുന്നതിൽ ശാലിനെ സഹായിക്കാൻ ഒരാൾ കൂടിയുണ്ട്- സാവ്‌ലോൺ സർഫസ് ഡിസ്ഇൻഫെക്റ്റന്റ് സ്പ്രേ.

സോഫയോ കുഷ്യനോ വീട്ടിലുള്ള സോഫ്റ്റ് ഫർണിഷിങ് ഏതായാലും ഇതുകൊണ്ട് എളുപ്പത്തിൽ വൃത്തിയും അണുവിമുക്തവുമാക്കാം. ഈ പ്രതലത്തിൽ സാവ്‌ലോൺ സർഫസ് ഡിസ്ഇൻഫെക്റ്റന്റ് സ്പ്രേ അടിക്കുന്നതിലൂടെ 99.99% കീടാണുക്കളെയും നശിപ്പിക്കാൻ കഴിയും. അതുവഴി ആരോഗ്യകരവും സുരക്ഷിതവുമായ ഓണത്തിന് വീട് പൂർണമായി ഒരുങ്ങുകയും ചെയ്യും.

ആഘോഷങ്ങൾക്ക് മാത്രമല്ല ഇങ്ങനെ ചെയ്യേണ്ടത്. വീടിന്റെ സുരക്ഷയും കുടുംബത്തിന്റെ ആരോഗ്യവും വർഷം മുഴുവൻ വേണ്ടതല്ലേ.. നമ്മുടെ കുടുംബത്തിന്റെ സുരക്ഷ നമ്മുടെ കൈകളിലാണ്. അതുകൊണ്ട് പതിവ് വീട് വൃത്തിയാക്കലിനുശേഷം, നാം കൂടുതൽ ഉപയോഗിക്കുന്ന വസ്തുക്കളും പ്രതലങ്ങളും, സാവ്‌ലോൺ സർഫസ് ഡിസ്ഇൻഫെക്റ്റന്റ് സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നത് ഒരു ശീലമാക്കൂ. എല്ലാവർക്കും ഹാപ്പി ഓണം..