ഈ ഓണം വീട്ടിൽ ആഘോഷിക്കാം, വീടൊരുക്കാം ഇങ്ങനെ : സ്വാസിക
മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി സ്വാസിക. ഇത്തവണ കൊറോണക്കാലമായതുകൊണ്ട്, ഓണം വീട്ടിൽ സുരക്ഷിതമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് താരം. വീട് ആരോഗ്യകരമായി വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് സ്വാസിക പറയുന്നു.
എല്ലാവരും വീട്ടിൽ ഒത്തുചേരുന്ന പതിവ് ഓണക്കാലത്തിൽ നിന്നും വ്യത്യസ്തമാണ് ഇക്കുറി എന്റെയും ഓണം. കൊറോണക്കാലമായതുകൊണ്ട് അകലത്തിലിരുന്നു മനസ്സുകൊണ്ടുള്ള ഒത്തുചേരലുകളിലൂടെ ഓണം ആഘോഷിക്കാനാണ് എന്റെ പ്ലാൻ.
.കൊറോണക്കാലത്ത് പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയാൽ ആകെ ടെൻഷനാണ്. ഒന്ന് കുളിച്ചാൽ ഞാൻ ഓകെ ആകും. പക്ഷേ പുറത്തുനിന്നും വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങൾ വഴി രോഗം പകരുമോ എന്നപേടി ഉള്ളിലുണ്ടായിരുന്നു. ഇവയെല്ലാം അണുവിമുക്തമാക്കുക എന്നത് തലവേദനയുള്ള പരിപാടിയുമാണ്. പക്ഷേ ഇപ്പോൾ അതിനൊരു പരിഹാരം തെളിഞ്ഞുവന്നു. അതാണ് സാവ്‌ലോൺ സർഫസ് ഡിസ്ഇൻഫെക്റ്റന്റ് സ്പ്രേ.
വീടിന്റെ വാതിൽപ്പിടി മുതൽ ബാഗ്, താക്കോൽ, മൊബൈൽ, ഫർണിച്ചർ, കുഷ്യൻ, കിടക്ക എന്നിങ്ങനെ വീട്ടിൽ നമ്മൾ കൂടുതൽ സ്പർശിക്കാൻ ഇടയുള്ള സ്ഥലങ്ങളെല്ലാം ഇതുപയോഗിച്ച് അനായാസം അണുവിമുക്തമാക്കാം.
മേശ പോലെ കട്ടിയുള്ള പ്രതലത്തിലും സോഫ പോലെ മൃദുവായ പ്രതലത്തിലും ഇത് ഉപയോഗിക്കാം എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഈ പ്രതലങ്ങളിൽ സാവ്‌ലോൺ സർഫസ് ഡിസ്ഇൻഫെക്റ്റന്റ് സ്പ്രേ അടിക്കുന്നതിലൂടെ 99.99% കീടാണുക്കളെയും നശിപ്പിക്കാൻ കഴിയും.
നാം കൂടുതൽ ഉപയോഗിക്കുന്ന വസ്തുക്കളും പ്രതലങ്ങളും, സാവ്‌ലോൺ സർഫസ് ഡിസ്ഇൻഫെക്റ്റന്റ് സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നത് ഒരു ശീലമാക്കൂ. അതുവഴി ആരോഗ്യകരവും സുരക്ഷിതവുമായി വീട്ടകങ്ങളെ സ്പർശിക്കാം താലോലിക്കാം അതിലുപരി സന്തോഷമായി ഇരിക്കാം. എല്ലാവർക്കും ഹാപ്പി ഓണം...