അസാധ്യരുചിയിൽ ഏത്തപ്പഴം കുറുക്കു കാളൻ

നല്ല മധുരമുള്ള ഏത്തപ്പഴം കൊണ്ട് അസാധ്യരുചിയിൽ കുറുക്ക് കാളൻതയാറാക്കാം.

ചേരുവകള്‍:

1. നല്ല മധുരമുള്ള ഏത്തപ്പഴം – ഒന്ന്
2. പച്ചമുളക് – ആറ്, അറ്റം പിളർന്നത്
മുളകുപൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – അരക്കപ്പ്
3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ജീരകം – കാൽ ചെറിയ സ്പൂൺ
4.പുളിയുള്ള മോര് – നാലു കപ്പ്
5.ഉലുവാപ്പൊടി – ഒരു ചെറിയ സ്പൂൺ
6.വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ
7.കടുക് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – മൂന്ന്, കഷണങ്ങളാക്കിയത്

പാകം െചയ്യുന്ന വിധം :

∙ഏത്തപ്പഴം നീളത്തിൽ രണ്ടായി മുറിച്ച ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കണം.
∙ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു വെള്ളം വറ്റിക്കുക.
∙ഇതിലേക്കു ജീരകം ചേർത്തു മയത്തിൽ അരച്ച തേങ്ങ ചേർത്തു കഷണം ഒന്ന് ഉടച്ചു കൊടുക്കണം.
∙ഇതു തിളയ്ക്കുമ്പോൾ മോരു ചേർത്തിളക്കി ചെറുതീയിൽ വച്ചു തുടരെയിളക്കി കുറുക്കണം.
∙നന്നായി കുറുകിയ ശേഷം അടുപ്പിൽ നിന്നു വാങ്ങി വീണ്ടും തുടരെയിളക്കുക. ഇതിലേക്ക് ഉലുവാപ്പൊടി ചേർത്തിളക്കണം.
∙വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ മൂപ്പിച്ചു കറിയിൽ ചേർക്കുക.