നേന്ത്രക്കായ വറുത്തെടുത്ത് കൊറിക്കാം

ഓണസദ്യയിലെ തൊട്ടുകൂട്ടാനുള്ള വിഭവങ്ങളുടെ കൂട്ടത്തിലാണ് കായ വറുത്തത്. നേന്ത്രക്കായ വറുത്തെടുക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

1. നേന്ത്രക്കായ – 1 കിലോ
2. വെളിച്ചെണ്ണ – 500 മില്ലീഗ്രാം
3. ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

കായ നാലായി കീറി കനംകുറച്ച് നുറുക്കണം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഏത്തക്കായ കട്ടയാകാതെ വിതറി ഇടയ്ക്കിടെ ഇളക്കണം. എണ്ണ പതഞ്ഞു വരുന്നു ണ്ടെങ്കിൽ ഒരു തുള്ളി ചെറുനാരങ്ങാ നീരു ചേർത്താൽ മതി. മുക്കാൽ ഭാഗം മൂപ്പാകുമ്പോൾ ഉപ്പ് കലക്കിത്തളിച്ച് മൂപ്പു പാകമാകുമ്പോൾ കോരിയെടുക്കുക. കായ വറുത്തത് തയാർ.