ചേനത്തണ്ട് തോരൻ

നാടൻ വിഭവങ്ങൾ ഇല്ലാതെ എന്ത് ഓണസദ്യ, ചേനത്തണ്ട് കൊണ്ടുള്ള തോരൻ അതീവ രുചികരമാണ്.

ചേരുവകൾ :

1. പച്ചമുളക് – രണ്ട്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ജീരകം – കാൽ ചെറിയ സ്പൂൺ
വെളുത്തുള്ളി – രണ്ട് അല്ലി
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
2. ചേനത്തണ്ട് പൊടിയായി അരിഞ്ഞ്
ഉപ്പുനീരു ചേർത്ത് ഞെരടിപ്പിഴിഞ്ഞ്
എടുത്തത് – രണ്ടു കപ്പ്
കടലപ്പരിപ്പ് വേവിച്ചത് – അരക്കപ്പ്
3 വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ
4. കടുക് – അര ചെറിയ സ്പൂൺ
അരി – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – മൂന്ന്, കഷണങ്ങളാക്കിയത്

പാകം െചയ്യുന്ന വിധം :

∙ഒന്നാമത്തെ ചേരുവ തോരന്റെ പാകത്തിന് അരയ്ക്കുക.
∙ചേനത്തണ്ടും കടലപ്പരിപ്പും ഒന്നിച്ചാക്കി അടുപ്പത്തുവച്ചു വേവിക്കുക.
ആവി വരുമ്പോൾ നടുവിലായി അരപ്പുവച്ചു പാത്രം അടച്ചു വയ്ക്കുക.
∙ആവി വരുമ്പോൾ പാത്രം തുറന്ന് മെല്ലെ ചിക്കിത്തോർത്തിയെടുക്കണം.
∙വെളിച്ചെണ്ണയിൽ നാലാമത്തെ ചേരുവ യഥാക്രമം മൂപ്പിച്ച്, അതിലേക്കു തോരൻ കുടഞ്ഞിട്ട് ഉലർത്തിയെടുക്കാം.