രുചികരമായ പരിപ്പ് കറി തയാറാക്കാം

പഴയിടം മോഹനൻ നമ്പൂതിരി

സദ്യ കഴിച്ചു തുടങ്ങുന്നത് പരിപ്പും നെയ്യുമൊഴിച്ച് ഒരു പപ്പടവും പൊട്ടിച്ചു കൂട്ടി ഉരുട്ടി വായിലേക്കിട്ടാണല്ലോ. സാധാരണ ഭക്ഷണങ്ങളേക്കാൾ പോഷകസമൃദ്ധമായ സദ്യ കഴിക്കുമ്പോൾ മികച്ചൊരു സ്റ്റാർട്ടർ ഭക്ഷണമെന്ന രീതിയിലാണു പൂർവികർ പരിപ്പും നെയ്യും ആദ്യം വിളമ്പിയത് എന്നു കരുതപ്പെടുന്നു.

ചേരുവകള്‍:

ചെറുപയർ പരിപ്പ് –100 ഗ്രാം
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
പച്ചമുളക് – 5 എണ്ണം
വെളിച്ചെണ്ണ – 20 മില്ലീഗ്രാം
നാളികേരം – അരമുറി
ജീരകം – ¼ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം :

ചെറുപയർ പരിപ്പ് ചീനച്ചട്ടിയിൽ ചൂടാക്കിയ ശേഷം (മൂക്കരുത്) കഴുകിയെടുത്ത് മഞ്ഞൾപ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ മൂടി മാറ്റി അതിൽ ജീരകം ചേർത്ത് നാളികേരം അരച്ചു ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ തീ കെടുത്തി വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കറിവേപ്പില തിരുമ്മി ഇടുക.