നാളികേരത്തിന്റെ നാട്ടിൽ നിന്നൊരു നാളികേരപ്പായസമായാലോ?

ചിരട്ടച്ചെപ്പിലൊളിച്ച, രുചിയുടെയും പോഷകങ്ങളുടെയും മാന്ത്രികക്കൂട്ടാണ് ഇളംകരിക്ക്; കൽപവൃക്ഷത്തിന്റെ കനി. കരിക്കു കൊണ്ടുള്ള വിഭവങ്ങൾ എത്രയോ ഉണ്ട്. മലയാളിയുടെ അതിമധുരമായ പായസത്തിനൊപ്പം കരിക്കു ചേരുമ്പോൾ രുചിക്കുന്നവരുടെ നാവിൽ ആനന്ദത്തിന്റെ തിരയിളകും. ഈ ഓണത്തിന് കരിക്കുപായസവുമുണ്ടെങ്കിൽ സദ്യ ഗംഭീരമാകും.

കരിക്ക് – 1 കപ്പ്
കരിക്കിൻ വെള്ളം – 1 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 1/2 കപ്പ്
പാൽ – 2 കപ്പ്
പഞ്ചസാര – 1/4 കപ്പ്
ഏലയ്്ക്കാപ്പൊടി – 1/2 ടീസ്പൂൺ
കശുവണ്ടിപ്പരിപ്പ് – 1/4 കപ്പ്

പാകം ചെയ്യുന്ന വിധം

∙തയാറാക്കി വച്ചതിൽ പകുതി കരിക്കിൻ കഷ്ണങ്ങളും കരിക്കിൻ വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് മാറ്റി വയ്ക്കുക.

∙പായസം തയാറാക്കാനുള്ള പാത്രത്തിൽ പാലും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് ചൂടാക്കുക. പഞ്ചസാരയും ഇതിലേക്ക് ചേർത്തു കൊടുക്കാം. (ഈ കൂട്ടിന്റെ അളവ് പകുതി ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക)

∙ മിക്സിയിൽ അടിച്ചു വച്ചിരിക്കുന്ന കരിക്കിൻ കഷ്ണങ്ങളും മാറ്റിവച്ചിരിക്കുന്ന കരിക്കിൻ കഷ്ണങ്ങളും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.

∙ ഏലയ്ക്കപ്പൊടിയും നട്സും നന്നായി യോജിപ്പിച്ച് പായസക്കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. രുചികരമായ കരിക്കു പായസം ചെറു ചൂടൊടെയോ ഫ്രഡ്ജിൽ വച്ച് തണുപ്പിച്ചോ കുടിയ്ക്കാം. ഏറെ രുചികരമാണ് ഈ കരിക്കു പായസം.

© Copyright 2018 Manoramaonline. All rights reserved...