നിങ്ങളുടെ സ്വപ്നഭവനത്തിനായി ജേം ഫ്രീ ടൈൽസ്

സ്വപ്നഭവനം പ്ലാൻ ചെയ്യുമ്പോൾ, അത് നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാകാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങൾ അണുവിമുക്തമായ, വൃത്തിയും ഭംഗിയുമുള്ള പ്രതലങ്ങൾ വീടിനുള്ളിൽ ആഗ്രഹിക്കുന്നുവെങ്കിൽ , ഇന്ത്യയിലെ നമ്പർ 1 ടൈൽ കമ്പനിയായ കജാരിയ, ഇ-ഷീൽഡ് എന്ന പേരിൽ, ജേം ഫ്രീ ടൈലുകളുടെ വിപുലമായ കലക്ഷനാണ് അവതരിപ്പിക്കുന്നത്. തങ്ങളുടെ വീടിന്റെ നിലം അണുവിമുക്തമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉടമസ്ഥർക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ വിഭാഗം ജേം ഫ്രീ ടൈലുകൾ.

രോഗാണുക്കൾ, ബാക്റ്റീരിയ, ഫംഗസ് എന്നിവയുടെ വളർച്ചയെ പ്രതിരോധിക്കുന്ന, നൂതനമായ ആന്റി-ബാക്ടീരിയൽ പ്രക്രിയയ്ക്ക് വിധേയമാക്കിയാണ് ഈ ടൈലുകൾ നിർമിക്കുന്നത്. കൂടാതെ ഇതിന്റെ വഴുക്കലിനെ പ്രതിരോധിക്കാനുള്ള ശേഷി, ഇവയെ വീടുകൾക്കുപരി, ഓഫിസ്, സ്‌കൂൾ മറ്റ് വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്കും അനുയോജ്യമാക്കുന്നു. ഇവ വിരിക്കുന്നതോടെ ദീർഘകാല വൃത്തിയും സുരക്ഷിതത്വും നിങ്ങൾ ഉറപ്പുവരുത്തുകയാണ്.

ഫുൾ ബോഡി വിട്രിഫൈഡ് ടൈൽസ്
മുഴുവൻ ടൈൽ പ്രതലത്തിലും ഒരേ നിറവും ഡിസൈനും തുടരുന്നു എന്നതാണ് ഇതിന്റെ സവിശേഷത. അതിനാൽ ടൈൽ എവിടെയെങ്കിലും പൊട്ടിയാലും, അഭംഗി പുറത്തറിയുകയേയില്ല.

ജേം ഫ്രീ ടൈലുകളുടെ ഉൽപാദനം
വർഷത്തിൽ ഉടനീളം മാറിമാറി വരുന്ന കാലാവസ്ഥ, രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളർച്ച ത്വരിതപ്പെടുത്തുന്നു. ഇത് വീടുകളിൽ അനാരോഗ്യകരമായ അന്തരീക്ഷം നിറയ്ക്കുകയും താമസിക്കുന്നവരെ രോഗാതുരരാക്കുകയും ചെയ്യാം. ജേം ഫ്രീ ടൈലുകളിലൂടെ ഈ പേടി ഒഴിവാക്കി, വർഷം മുഴുവൻ, ആരോഗ്യമുള്ള അന്തരീക്ഷം വീടുകളിലും വ്യാപാരസ്ഥാപനങ്ങളും നിലനിർത്താൻ സാധിക്കുന്നു. രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കി, കൂടുതൽ നിലവാരമുള്ള ജീവിതരീതി നേടാൻ ഈ ടൈലുകൾ നിങ്ങളെ സഹായിക്കുന്നു.