ഇറ്റാലിയൻ മാർബിളിന്റെ പ്രതീതി ആസ്വദിക്കൂ

ഫ്ളോറിങ് സാമഗ്രികൾ തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ ആളുകൾ ആശയക്കുഴപ്പത്തിലാകാറുണ്ട്. മാർക്കറ്റിൽ സുലഭമായ ഇറ്റാലിയൻ മാർബിൾ, വുഡ്, സ്റ്റോൺ, ബിഗ് ടൈൽസ് എന്നിവയിൽ നിന്നും തിരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാനം. പ്രീമിയം നിലവാരമുള്ള, മികച്ച ഭംഗിയും, ഈടും, ലളിതമായ പരിപാലനവും, താരതമ്യേന കുറഞ്ഞ ചെലവിൽ ഉറപ്പുനൽകുന്ന വലിയ ടൈൽസ് ലഭിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഇരട്ടി സന്തോഷത്തിനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.മാർബിൾ നിലങ്ങൾ വളരെയേറെ ചെലവും പരിപാലനവും ആവശ്യപ്പെടുന്നവയാണ്. അതേസ്ഥാനത്ത്, കജാരിയ അവതരിപ്പിക്കുന്ന വലിയ ടൈലുകൾ, പൊട്ടലും തേയ്മാനവും പ്രതിരോധിക്കുന്നതും, പരിപാലനം കുറഞ്ഞതും ദീർഘകാലം ഈടു നിൽക്കുന്നതുമാണ്, അതും കുറഞ്ഞ ചെലവിൽ!...

വീടിനു നൽകൂ ഒരു ക്‌ളാസ്‌ ടച്ച്!
കജാരിയ അവതരിപ്പിക്കുന്ന ബിഗ് ടൈൽ ശ്രേണിയിലെ ദി അൾട്ടിമ- 800X1600 mm നിങ്ങളുടെ വീട്/ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമാനതകൾ ഇല്ലാത്ത ക്‌ളാസ് ലുക് പ്രദാനം ചെയ്യുന്നു . പരിപാലനവും വൃത്തിയാക്കലും അനായാസം.
വലിയ ടൈലുകൾക്ക് ജോയിന്റുകൾ കുറയുന്നതിനാൽ വൃത്തിയാക്കാനും എളുപ്പമാകുന്നു.

വിരിക്കാൻ എന്തെളുപ്പം.
വലിയ ടൈലുകൾ വിരിക്കുമ്പോൾ അളക്കാനെടുക്കുന്ന സമയവും കട്ട് ചെയ്തു മിച്ചം വരുന്ന ടൈലുകളുടെ എണ്ണവും കുറയ്ക്കാം. വളരെയെളുപ്പം വിരിക്കാനും സാധിക്കുന്നു.

വിപുലമായ ഉപയോഗസാധ്യതകൾ.
എവിടെ വിരിച്ചാലും ക്‌ളാസ് ലുക്ക് പ്രദാനം ചെയ്യുന്നു എന്നതാണ് ഇത്തരം ടൈലുകളുടെ സവിശേഷത. വലിയ ടൈലുകൾ വിരിക്കുമ്പോൾ അകത്തളങ്ങളെ ഒരു ഫോക്കൽ പോയിന്റ് പോലെ കാഴ്ചയിൽ പിടിച്ചുനിർത്താൻ സാധിക്കുന്നു. വീട്, ഓഫിസ്, കമേഴ്‌സ്യൽ സ്‌പേസ്..എവിടെയുമാകട്ടെ, ഇത്തരം ടൈലുകൾ അനായാസം ഇണങ്ങിച്ചേരുകയും മികച്ച ഭംഗി നൽകുകയും ചെയ്യുന്നു. ഇതൊക്കെക്കൊണ്ടാണ് വലിയ ടൈലുകൾ വീടുകളിലും കമേഴ്‌സ്യൽ സ്‌പേസുകളിലും മികച്ച തീരുമാനമാണ് എന്നുപറയുന്നത്.