സാൻഡ്യൂൺ ടൈൽസ്- മണലിന്റെ ഭംഗിയും മരുഭൂമിയുടെ പ്രൗഢിയും

ഈ ഓണക്കാലത്ത് വീടിനൊരു മുഖം മിനുക്കൽ നടത്താൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇന്ത്യയിലെ നമ്പർ 1 ടൈൽ കമ്പനിയായ കജാരിയ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന ടൈലുകൾ പരിചയപ്പെടൂ. മരുഭൂമിയുടെ വിശാലതയും മണലിന്റെ സവിശേഷ സൗന്ദര്യവും ഇഷ്ടമുള്ളവർക്ക്, ഇനി വീട്ടിൽ അതിന്റെ പ്രതീതി ജനിപ്പിക്കാം. ഇതിനായി കജാരിയ അവതരിപ്പിക്കുന്നു സാൻഡ്യൂൺ കലക്ഷൻ ടൈൽസ്. മണലിന്റെ ഭംഗിയും പ്രീമിയം ലുക്കും ഒരുമിക്കുന്ന സാൻഡ്യൂൺ ടൈലുകൾ വൈവിധ്യമാർന്ന സ്റ്റൈൽ, ഫിനിഷ്, ഡിസൈൻ എന്നിവയിൽ കജാരിയ ലഭ്യമാക്കുന്നു.

പണത്തിനൊത്ത മൂല്യം
ഫ്ളോറിങ് സാമഗ്രികൾ വാങ്ങുമ്പോൾ ഭംഗി, ഉപയുക്തത, ഗുണനിലവാരം എന്നിവയാണ് ആളുകൾ ശ്രദ്ധിക്കുക. ഇവ മൂന്നും സമ്മേളിക്കുകയാണ് സാൻഡ്യൂൺ ടൈലുകളിൽ. അധിക തിളക്കവും മിനുസവും ഉള്ള ഈ ടൈലുകൾ വീടിനകം പ്രൗഢമാക്കുമെന്നു തീർച്ച. തേയ്മാനം, പോറൽ എന്നിവയിൽ നിന്നും മുക്തമായ ഈ ടൈലുകൾക്ക് കുറഞ്ഞ പരിപാലനവും മതിയാകും.

എർത്തി നിറങ്ങൾ കണ്ടെത്തൂ
പ്രകൃതിയുടെ പ്രൗഢിക്കും വിശാലതയ്ക്കും മുമ്പിൽ കീഴ്‌പെടാത്തവരായി ആരുംകാണില്ല. പ്രകൃതിയുടെ ഈ അസുലഭ സൃഷ്ടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ടൈലുകളുടെ പിറവി. മരുഭൂമിയിൽ, കാറ്റിൽ രൂപം മാറുന്ന മണൽക്കൂനകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ടൈലുകളുടെ പ്രതലം. അങ്ങനെയാണ് സാൻഡ്യൂൺ എന്ന പേര് നൽകിയതും. നിങ്ങളുടെ വീടിന്റെ/ കെട്ടിടങ്ങളുടെ അകത്തളങ്ങളിൽ മരുഭൂമിയുടെ വ്യത്യസ്തമായ പ്രൗഢി നിറയ്ക്കാൻ ഈ ടൈലുകൾ വഴിയൊരുക്കുന്നു.

വൈവിധ്യമാർന്ന ഇടങ്ങൾക്കായി രൂപകൽപന ചെയ്തത്.
വീട്, വില്ല, സിനിമ തിയറ്റർ, ഷോ റൂംസ്, മാളുകൾ എന്നിവിടങ്ങളിലെക്കെല്ലാം ഈ ടൈലുകൾ ഉപയോഗിക്കാം. 800X800mm, 600X600 mm എന്നീ സൈസുകളിൽ ലഭ്യമായ ഈ ടൈൽ കലക്ഷൻ പകരം വയ്ക്കാനില്ലാത്ത ഫ്ളോറിങ് അനുഭവമാണ് സമ്മാനിക്കുന്നത്. .പഴയ വീടുകൾ, കടകൾ എന്നിവ ഫ്ലോറിങ്ങിലെ മാറ്റം വഴി പുത്തൻ ലുക്കിലേക്ക് മാറ്റാനാകും. ഇതാണ് ഫ്ളോറിങ്ങിനെ ജനപ്രിയമാക്കുന്നത്. പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്ത കൂടിവരുന്ന കാലഘട്ടം കൂടിയായതുകൊണ്ടാകാം സാൻഡ്യൂൺ ടൈലുകൾക്ക് വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ധാരാളം ആവശ്യക്കാരുണ്ട്.