online-logo

രക്തസാക്ഷികള്‍ സിന്ദാബാദ്

പ്രമോദ് ഗോപാലകൃഷ്ണന്‍

article-image

പോരാട്ടത്തിന്റെ കവിതകളെഴുതിയ ചിലിയന്‍ കവി പാബ്ളോ നെരൂദയോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു: എന്തേ പ്രേമത്തെക്കുറിച്ചെഴുതിന്നില്ല. സൂര്യോദയത്തെയും അസ്തമയത്തെയും പൂക്കളെയും കുറിച്ചെഴുതുന്നില്ല. നെരുദ അയാളോടു പറഞ്ഞു: വരൂ, ഈ തെരുവുകളിലെ രക്തം കാണൂ. ഇവിúടെ മുറിവേറ്റുകിടക്കുന്നവരെ കാണൂ. ഇവര്‍ ഇങ്ങനെ നരകിക്കുമ്പോള്‍ ഞാനെങ്ങനെ പൂക്കളെക്കുറിച്ചുപാടും. മഹാകവി നെരൂദാ മാപ്പ്; അങ്ങ്ലുടെ വാക്കുകള്‍ക്ക് അല്‍പംമാറ്റം വരുത്തി ചലച്ചിത്രോല്‍വ പ്രതിനിധികളോടു പറയട്ടെ: വരൂ, ആരവവും ആഘോഷവും ആമോദവും ചുംബനങ്ങളും അരങ്ങുതകര്‍ക്കുന്ന വേദികളില്‍ നിന്നു പുറത്തു വരൂ. ബിയാട്രിസ് വാര്‍ എന്ന സിനിമ കാണൂ.

ഒരു ജനതയുടെ സ്വാതന്ത്യ്രപ്പോരാട്ടത്തിന്റെയും രാജ്യത്തിന്റെ സംസ്കാരത്തെ ആത്മാവില്‍ ഏറ്റുവാങ്ങിയ ഒരു സ്ത്രീയുടെ പോരാട്ടും കാണൂ. ഇതു കഥയല്ല; ജീവിതം തന്നെ. അഭിനയമല്ല; അനുഭവം തന്നെ. ഇവരുടെ ചോരയും കണ്ണീരും ഏറ്റുവാങ്ങൂ. മനുഷ്യന്‍ എത്ര മഹത്തായപദ മാണെന്നു മനസ്സിലാക്കൂ. സിനിമ പüണക്കൊഴുപ്പിന്റ ധൂര്‍ത്താണെന്നു വിചാരിക്കുന്നവര്‍ ഒന്നറിയണം: ഇങ്ങനെയും സിനിമയെടുക്കാം. ഇത് ഒരു രാജ്യത്തിന്റെ പോരാട്ട പാതയിലെ ഏറ്റവും മാരകമായ ആയുധമാണ്. ഇന്‍ഡൊനേഷ്യയുടെ അധിനിവേശത്തില്‍ അടിമത്തത്തിന്റെ ക്രൂരകാലത്തിലൂടെ കടന്നുപോയ കിഴക്കന്‍ തിമൂറിന്റെ ചരിത്രമാണ് ഈ സിനിമ. കലാഭവനില്‍ നിറഞ്ഞ സദസ്സില്‍ ചിത്രം പ്രര്‍ശിപ്പിച്ചു. കഴിഞ്ഞവര്‍ഷം ഗോവയില്‍ മികച്ച സിനിമയായി തിരഞ്ഞെúുക്കപ്പെട്ട ഈ ചിത്രം ജീവിതത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്. ബിയാട്രീസ് വാര്‍ മാത്രമല്ല മേളയുടെ നാലാം ദിവസത്തെ ധന്യമാക്കിയത്. ജപ്പാനില്‍ നിന്നുള്ള സമ്മര്‍ ക്യോട്ടോ, മൊറോക്കോയില്‍ നിന്നുള്ള ദേ ആര്‍ ദ് ഡോഗ്സ്, തുര്‍ക്കിയില്‍ നിന്നുള്ള ശിവാസ്, ചൈനയില്‍ നിന്നുള്ള അങ്കിള്‍ വിക്ടറി, ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒമറിന്റെ രണ്ടാം പ്രദര്‍ശനം, വാതിലില്‍ മുട്ടിവിളിച്ച പെണ്‍കുട്ടിയുടെ കഥയായ ഗേള്‍ അറ്റ് മൈ ഡോറിന്റെ മൂന്നാം പ്രദര്‍ശനം, കലാശക്കൊട്ടായി കേരളത്തിന്റെ സ്വന്തം കിം കി ഡൂക്കിന്റെ വണ്‍ ഓണ്‍ വണ്‍.

ഈ ദിനം മറക്കാനാവില്ല, അടുത്ത ദിവസം രാവിലെതന്നെ എഴുന്നേറ്റു ചിത്രങ്ങള്‍ കണ്ടുതുടങ്ങണമെന്നു പ്രതിനിധികളെക്കൊണ്ടു പ്രതിജ്ഞയെടുപ്പിച്ച ദിവസമെന്നുതന്നെ പറയണം ഈ ദിനത്തെ. പൃതുക്കെയാണെങ്കിലും മേളയ്ക്കു പുറത്തെ ബഹളങ്ങളില്‍ നിന്നും രാജ്യാന്തരചലച്ചിത്രമേള ഗൌരവമുള്ള സിനിമകളിലേക്കു മടങ്ങിപ്പോകുകയാണ്. തികച്ചും സ്വാഗതാര്‍ഹമാണ് ഈ മാറ്റം. ബിയാട്രിസ് വാര്‍ എന്ന സിനിമ കഴിഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന ഒരു പ്രതിനിധി സൂഹൃത്തിനോടു പറയുന്നതു കേട്ടു: എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം ഞാനിന്നു കരഞ്ഞു. അതും ഒരു സിനിമ കണ്ടപ്പോള്‍. രണ്ടുതവണ കണ്ണീരിനെ നിയന്ത്രിക്കാനായില്ല. പിന്നെയയാള്‍ മുഷ്ടി ചുരുട്ടി പറഞ്ഞു: രക്തസാക്ഷികള്‍ സിന്ദാബാദ്. അജ്ഞാതനായ സുഹൃത്തേ, താങ്കള്‍ പ്രകടിപ്പിച്ചത് എന്റെകൂടി വികാരമാണ്.

ഈ ചിത്രം കണ്ട മുഴുവന്‍ പേരുടേതുമാണ്. അടിമത്തത്തിനെതിരെ ജീവിതം കൊണ്ടു പോരാടുന്ന എല്ലാവരുടേതുമാണ്. കല കലാപമാകുന്നതെങ്ങനെയന്നുകാണിച്ചുതന്ന ബെറ്റി റെയ്സ്, ലൂഗി അക്വിസ്റ്റോ നന്ദി....പാരതന്ത്യ്രം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകമെന്നു ഞങ്ങള്‍ക്കുമറിയാം. ലോകം സ്വാതന്ത്യ്രത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നതില്‍ നിങ്ങള്‍ക്കുമൊരു പങ്കുണ്ട്.

open-forum