റിസ്വാൻ വി.കെ. മിസ്റ്റർ ഇടുക്കി; മാറ്റുരച്ചത് ഇരുന്നുറോളം താരങ്ങൾ
ആലപ്പുഴ ∙ മിസ്റ്റർ കേരള ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിന് മുന്നോടി ആയുള്ള ജില്ലാ തല മത്സരങ്ങൾ പുരോഗമിക്കുമ്പോൾ, പത്തനംതിട്ടയ്ക്ക് ശേഷം ആലപ്പുഴയിൽ നടന്ന ജില്ലാ തല മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തനിക്ക് ശക്തമായി വെല്ലുവിളി ഉയർത്തിയ എതിരാളികളെ നിഷ്പ്രഭം ആക്കിക്കൊണ്ട് 'അമൽ.കെ' മിസ്റ്റർ ആലപ്പുഴ പട്ടം കരസ്ഥമാക്കി. 300ഓളം മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിന് വേദിയായത് ആലപ്പുഴ കടപ്പുറമായിരുന്നു.
ഉരുക്ക് പേശികളുടെയും ഉറച്ച മനസ്സുകളുടെയും പോരാട്ടത്തിന് സാക്ഷിയാവാൻ എത്തിയത് ആയിര കണക്കിന് കാണികൾ. തിങ്ങി നിറഞ്ഞ കാണികളെ ഒട്ടും നിരാശപ്പെടുത്താതായരിന്നു ആലപ്പുഴയിലെ ചുണ കുട്ടന്മാരുടെ ശരീരസൗന്ദര്യ പോരാട്ടം. കടലോളം സൗന്ദര്യവുമായി എത്തി അവരെയെല്ലാം ഒരടി പിന്നിലാക്കിയ അമലിന്റെ ഈ വിജയത്തിന് അക്ഷരാർത്ഥത്തിൽ പൊന്നിൻ തിളക്കം തന്നെ. സീനിയർ വിഭാഗം ചാമ്പ്യൻ ആയി അമൽ 'മിസ്റ്റർ ആലപ്പുഴ' പട്ടം കരസ്ഥമാക്കിയപ്പോൾ, ജൂനിയർ മിസ്റ്റർ ആലപ്പുഴയായി 'അക്ഷയ് കൃഷ്ണയും' , സബ് ജൂനിയർ മിസ്റ്റർ ആലപ്പുഴ ആയി 'ജോബിൻ ജോസെഫും' തിരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ ഏറ്റവും വടിവൊത്ത ശരീര സൗന്ദര്യത്തിനു ഉടമ ആരെന്നു കണ്ടെത്താനുള്ള മോഡൽ ഫിസിക് മത്സരത്തിൽ 'സുബിൻ.എസ്' കിരീടമണിഞ്ഞു. 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ ശരീര സൗന്ദര്യ മത്സരത്തിൽ 'സതീഷ് ജി.എസും', 50 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ പോരാട്ടത്തിൽ 'ഷാജഹാനും' വിജയം കരസ്ഥമാക്കി. മത്സരത്തിന് മാറ്റ് കൂട്ടാൻ പ്രത്യേക അതിഥിയായി എത്തിയ ബോളിവുഡ് താരം സാഹിൽ ഖാൻ കാണികളുടെ ആവേശം ഉച്ചസ്ഥായിയിൽ എത്തിച്ചു. അടുത്ത ജില്ലാ മത്സരം ഈ വരുന്ന 25ന് പാലക്കാട് കുമ്പിടിയിൽ നടക്കും.