VIDEOS

ഹാട്രിക്ക് നിറവിൽ സതീഷ്, ഒടുക്കാനാവാത്ത ആരവവുമായി പത്തനംതിട്ട

റിസ്വാൻ വി.കെ. മിസ്റ്റർ ഇടുക്കി; മാറ്റുരച്ചത് ഇരുന്നുറോളം താരങ്ങൾ

പത്തനംതിട്ട ∙ 'മിസ്റ്റർ കേരള' ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയിയായി പത്തനംതിട്ടയിൽ നടന്ന ജില്ലാതല മത്സരം 'മിസ്റ്റർ പത്തനംതിട്ട'യക്ക് ആവേശകരമായ അന്ത്യം. അഷരാർത്ഥത്തിൽ ശരീര സൗന്ദര്യത്തിന്റെ മായാലോകം സൃഷ്‌ടിച്ച മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഹാട്രിക്ക് കിരീടത്തിനായി മത്സരിച്ച സതീഷും, ഒരു ചെറിയ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ പത്തനംതിട്ടയുടെ ബോഡി ബിൽഡിങ് രംഗത്തെ യുവാക്കളുടെ ഹരവുമായ അയ്യപ്പദാസും തമ്മിലുള്ള മത്സരം കാണികളെ ആവേശ കൊടുമുടിയിൽ എത്തിച്ചു.

250ഓളം ശരീര സൗന്ദര്യ മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ ഒടുവിൽ അയ്യപ്പദാസ് ഉൾപ്പടെ തനിക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയ എതിരാളികളെ മുട്ടുകുത്തിച്ചു സതീഷ് കെ.വി 'മിസ്റ്റർ പത്തനംതിട്ട' ട്രോഫിയിൽ തുടർച്ചയായ മൂന്നാം തവണയും മുത്തമിട്ടു. തന്റെ തിരിച്ചു വരവിൽ ഒട്ടും ശോഭ കെടാതെ മത്സരിച്ച അയ്യപ്പദാസിനും നിറഞ്ഞ പ്രോത്സാഹനമാണ് തിങ്ങി നിറഞ്ഞ കാണികളിൽ നിന്നും ലഭിച്ചത്. വൻ ജനാവലിയെ സാക്ഷി നിർത്തി സതീഷ് നേടിയത് ചരിത്ര വിജയം. സീനിയർ 'മിസ്റ്റർ പത്തനംതിട്ട'യായി സതീഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജൂനിയർ വിഭാഗത്തിലെ കിരീടം അമൽ.കെ യും, സബ് ജൂനിയർ വിഭാഗത്തിലെ കിരീടം ആശിഷ് അനിയനും കരസ്ഥമാക്കി.

വീട്ടിലെ ദൈനംദിന ജോലികള്‍ വ്യായാമത്തിനു പകരമാകില്ല. അതിനു പ്രത്യേകം സമയം നീക്കി വയ്ക്കുക തന്നെ വേണം, ദിവസവും അര മണിക്കൂറെങ്കിലും. എങ്ങനെയുള്ള വ്യായാമങ്ങള്‍ വേണമെന്ന് ഡോക്ടറുമായി സംസാരിച്ചു വേണം തീരുമാനിക്കാന്‍. ടി. എം. ടി. പോലെയുള്ള ടെസ്റ്റുകളുടെ സഹായത്തോടെയാണ് ഇതു നിശ്ചയിക്കുക.

വടിവൊത്ത ശരീര സൗന്ദര്യ മത്സരാർത്ഥികളെ കണ്ടെത്താനുള്ള മോഡൽ ഫിസിക് മത്സരത്തിൽ പുരുഷ വിഭാഗം ചാമ്പ്യൻമാരായി നോബി മാത്യുവും വിശാൽ വിജയനും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ മത്സരത്തിൽ സ്ത്രീകളുടെ വിഭാഗം വിജയികളായി മൃദുല മോഹനെയും ഗോകിലാ കെ.ജി യെയും തിരഞ്ഞെടുത്തു. ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിക്കുന്ന ജില്ലാ മത്സരങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

© Copyright 2018 Manoramaonline. All rights reserved.