റിസ്വാൻ വി.കെ. മിസ്റ്റർ ഇടുക്കി; മാറ്റുരച്ചത് ഇരുന്നുറോളം താരങ്ങൾ
മിസ്റ്റർ കേരള മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ജില്ലാ മത്സരങ്ങൾക്ക് വീണ്ടും തുടക്കമായി. പാലക്കാട് നടന്ന പോരാട്ടത്തിൽ കൃഷ്ണകുമാർ മിസ്റ്റർ പാലക്കാട് കിരീടം ചൂടി. മുന്നൂറോളം മത്സരാർത്ഥികൾ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച മത്സരത്തിൽ നന്നേ വിയർപ്പൊഴുക്കിയാണ് കൃഷ്ണകുമാർ ഈ വിജയം കൈവരിച്ചത്. സീനിയർ വിഭാഗം ചാമ്പ്യനായി കൃഷ്ണകുമാർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സബ് ജൂനിയർ വിഭാഗത്തിൽ 'സുൽത്താൻ എസും' ജൂനിയർ വിഭാഗത്തിൽ 'അശ്വത് യു'വും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. പാലക്കാടിന്റെ വടിവൊത്ത ശരീരത്തിനു ഉടമ ആരെന്നു കണ്ടെത്താനുള്ള മോഡൽ ഫിസിക് മത്സരത്തിൽ 'ഷഫീഖ് എച്ച്. ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.