VIDEOS

അറബിക്കടലിന്റെ മടിത്തട്ടിൽ നിന്നൊരു ഷാമോൻ വിജയഗാഥ

റിസ്വാൻ വി.കെ. മിസ്റ്റർ ഇടുക്കി; മാറ്റുരച്ചത് ഇരുന്നുറോളം താരങ്ങൾ

മിസ്റ്റർ എറണാകുളം ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിന് നാടകീയമായ പര്യവസാനം. ഇഞ്ചോടിഞ് പോരാട്ടം നടന്ന പെരുമ്പാവൂരിലെ വേദിയിൽ ഒടുവിൽ വിജയഗാഥ രചിച്ചത് കെ.എസ്. ഷാമോൻ. കണ്ടുനിന്ന കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ച പോരാട്ടം തികച്ചും പ്രവചനാതീതം ആയിരുന്നു. വിധികർത്താക്കളെയും കാണികളെയും ഒരുപോലെ കുഴപ്പിച്ച പോരാട്ടത്തിൽ ഒടുവിൽ ഷാമോൻ പൊന്നിൻ വിജയം കരസ്ഥമാക്കി. .

സബ്-ജൂനിയർ വിഭാഗം മിസ്റ്റർ കേരളയായി ജോസഫ് ഡീനും ജൂനിയർ വിഭാഗം ചാമ്പ്യനായി ഡിനോ ആന്റണിയും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ മികച്ച കായികക്ഷമതയുള്ള താരങ്ങളെ കണ്ടെത്താനുള്ള പോരാട്ടത്തിൽ പുരുഷ വിഭാഗം ചാമ്പ്യനായി കെ.എസ് ഷാനും വനിതാ വിഭാഗത്തിൽ 'ആകാൻഷ ദിവേദി' ഒന്നാം സ്ഥാനവും 'ആതിര ചന്ദ്രൻ' രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വടിവൊത്ത ശരീര സൗന്ദര്യത്തിനു ഉടമ ആരെന്നു കണ്ടെത്താനുള്ള മോഡൽ ഫിസിക് മത്സരത്തിൽ ചാക്കോ റാഫേൽ തരകൻ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. 60 വയസ്സിനു മുകളിലുള്ളവരുടെ പോരാട്ടത്തിൽ വിജയിയായ കെ.കെ.ജോസഫിന്റെയും (68) അംഗപരിമിതരുടെ പോരാട്ടത്തിൽ ചാമ്പ്യനായ ഡി. ദിനേഷിന്റെയും പ്രകടനം ശ്രദ്ധേയമായി.

© Copyright 2018 Manoramaonline. All rights reserved.