റിസ്വാൻ വി.കെ. മിസ്റ്റർ ഇടുക്കി; മാറ്റുരച്ചത് ഇരുന്നുറോളം താരങ്ങൾ
ജില്ലാ മത്സരങ്ങൾ പുരോഗമിക്കവേ മിസ്റ്റർ മലപ്പുറം മത്സരത്തിന് ആവേശകരമായ അന്ത്യം. മലപ്പുറം വണ്ടൂരിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ പി.റഹീം മിസ്റ്റർ മലപ്പുറമായി തിരഞ്ഞെടുക്കപ്പെട്ടു. ആവേശം വാനോളം ഉയർന്ന മത്സരത്തിൽ തിങ്ങി നിറഞ്ഞ 2000ത്തോളം കാണികളെ സാക്ഷിയാക്കിയായിരുന്നു റഹീമിന്റെ തിളക്കമാർന്ന വിജയം.
സബ്-ജൂനിയർ മിസ്റ്റർ മലപ്പുറമായി മുഹമ്മദ് സൽമാനും ജൂനിയർ മിസ്റ്റർ മലപ്പുറമായി എ. ആസിഫും തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തിന്റെ മണ്ണിനെ അക്ഷരാർത്ഥത്തിൽ കുളിരണിയിക്കുന്നതായിരുന്നു മത്സരാർത്ഥികളുടെ പ്രകടനം. ഓരോ വിഭാഗത്തിലും ഇഞ്ചോടിഞ് പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ചവച്ചത്.
50 വയസ്സിനു മുകളിലുള്ള ശരീര സൗന്ദര്യ മത്സരാർത്ഥികളുടെ പോരാട്ടത്തിൽ അഷറഫ് കെ.കെ ചാമ്പ്യനായി. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു മത്സരങ്ങളുടെ നിലവാരം വളരെ അധികം ഉയർന്നതിന്റെ ആഹ്ലാദത്തിലും സംതൃപ്തിയിലുമാണ് മലപ്പുറം ജില്ലയിലെ ശരീര സൗന്ദര്യ ആരാധകർ. മികച്ച കായികക്ഷമതയുള്ള മോഡലിനെ കണ്ടെത്താനുള്ള അത്‌ലറ്റിക് ഫിസിക് മത്സരത്തിൽ വിപിൻ മലപ്പുറം ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.