എന്റെ വാലന്റൈന് ഞാന്‍ ഏതു നിറത്തിലുള്ള പൂക്കള്‍ നല്‍കും?

പൂക്കളുടേതാണ് വാലന്റൈന്‍സ് ഡേ. പ്രണയിനികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ എല്ലാം പൂക്കള്‍ കൊടുത്താണ് പലരും വാലന്റൈന്‍സ് ദിനം ആഘോഷിക്കാറ്. എന്നാല്‍ പൂക്കള്‍ കൊടുക്കുമ്പോള്‍ ഒന്നു ശ്രദ്ധിക്കണം. ഓരോ നിറത്തിനും ഓരോ സന്ദേശമാണ് കൈമാറാനുള്ളത്.  നിങ്ങള്‍ നല്‍കുന്ന പൂവിന്റെ നിറം വെച്ചായിരിക്കും മറുവശത്തുള്ളയാള്‍ നിങ്ങളുടെ മനസ്സ് വായിക്കുക. ഐ ലവ് യു, ഐ കെയര്‍ ഫോര്‍ യു, യു ആര്‍ മൈ ഗ്രേറ്റ് ഫ്രണ്ട്...ഇങ്ങനെ വ്യത്യസ്ത സന്ദേശങ്ങളാണ് പല നിറങ്ങളിലുള്ള പൂക്കള്‍ക്കും നല്‍കാനുള്ളത്. വിവിധ നിറങ്ങള്‍ക്ക് എന്തെല്ലാം അര്‍ത്ഥമാണുള്ളതെന്ന് നോക്കാം.

ചുവപ്പ്
അഭിനിവേശത്തിന്റെ നിറമാണ് ചുവപ്പ്. ചുവന്ന പുഷ്പങ്ങളാണ് എന്നും തീവ്രപ്രണയത്തിന്റെ അടയാളം. വാലന്റൈന്‍സ് ഡേക്ക് പ്രണയിനിക്കു നല്‍കുന്ന ചുവന്ന റോസാപുഷ്പ്പത്തിലുണ്ട് നിങ്ങളുടെ പ്രണയത്തിന്റെ ശക്തി. ഹൃദയത്തിന്റെ പ്രതിഫലനമാണ് ചുവപ്പ്. അതില്‍ പ്രണയത്തിന്റെ വശ്യതയുണ്ട്, കാമുകനോടുള്ള/കാമുകിയോടുള്ള അടങ്ങാത്ത തൃഷ്ണയുണ്ട്, അഭിനിവേശമുണ്ട്. ചുവന്ന റോസാ പുഷ്പങ്ങളോ ചുവന്ന ടുലിപ് പുഷ്പങ്ങളോ ഒക്കെയാണ് പ്രണയിനികള്‍ വാലന്റൈന്‍സ് ഡേക്ക് കൈമാറാറുള്ളത്. ‌

പിങ്ക്

നിഷ്‌കളങ്കതയുടെയും സംവേദനത്തിന്റെയും പ്രതീകമാണ് പിങ്ക് നിറത്തിലുള്ള പൂക്കള്‍. അല്‍പ്പം റൊമാന്റിക് ആണ് പിങ്ക്. നിങ്ങളുടെ സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു ഈ നിറം. ഒരാളുമായുള്ള പ്രണയബന്ധത്തില്‍ നിങ്ങള്‍ എത്രമാത്രം സന്തോഷിക്കുന്നു എന്നുള്ളത് പിങ്ക് നിറത്തിലുള്ള പുഷ്പങ്ങള്‍ നല്‍കുന്നതിലൂടെ വ്യക്തമാക്കാം.

യെല്ലോ

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ഇടയിലൂടെ നീങ്ങുന്ന ബന്ധങ്ങളിലാണ് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങളുടെ പ്രസക്തി. സൗഹൃദം പ്രണയത്തിന് വഴിമാറുന്നുവെന്ന നേരിയ തോന്നലുണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് മഞ്ഞ നിറത്തിലുള്ള പൂക്കള്‍ സുഹൃത്തിന് കൈമാറാം. വിശ്വാസത്തിന്റെയും യോജിപ്പിന്റെയും അനുകമ്പയുടെയുമെല്ലാം നിറമാണിത്. ഒരുമിച്ച് ജോലി ചെയ്യുന്ന ആണ്‍, പെണ്‍ സുഹൃത്തുക്കളാണ് പ്രധാനമായും യെല്ലോ നിറത്തിലുള്ള പൂക്കള്‍ കൈമാറുന്നത്.

ഓറഞ്ച്

ഉന്മേഷത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും വളര്‍ച്ചയുടെയും എല്ലാം പ്രതിഫലനമാണ് ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍. സുഹൃത്തുക്കളാണ് പ്രധാനമായും ഓറഞ്ച് പൂക്കള്‍ കൈമാറുന്നത്. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും നിറമാണിത്.

  പച്ച

നല്ല ഭാവിയുടെ നിറമാണ് പച്ച. പച്ച നിറത്തിലുള്ള പൂക്കള്‍ സുഹൃത്തിനോ പ്രണയിനിക്കോ നല്‍കുമ്പോള്‍ നമ്മുടെ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കുമെന്നാണ് വ്യക്തമാക്കുന്നത്. 

പര്‍പ്പിള്‍

രാജകീയ നിറമാണ് പര്‍പ്പിള്‍. ആകര്‍ഷണത്തിന്റെയും ആദരത്തിന്റെയും സന്ദേശമാണ് ഇത് നല്‍കുന്നത്. ആദ്യമായി കണ്ട് ഇഷ്ടം തോന്നിയവര്‍ക്ക് പര്‍പ്പിള്‍ നിറത്തിലുള്ള പൂക്കൾ നല്‍കുന്നതാണ് നല്ലത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നുന്നവര്‍ പര്‍പ്പിള്‍ പൂക്കള്‍ നല്‍കുന്നതിലൂടെ, ഞാന്‍ നിന്നെ ആരാധിക്കുന്നു, സ്‌നേഹിക്കുന്നു എന്നാണ് പറയുന്നത്. 

Related Articles
ഇതാ ഒരു മാതൃകാപ്രണയം, സൗന്ദര്യമല്ല മനസാണിവരുടെ മഹത്വം
യുവത്വത്തിന്റെ പ്രണയം ദാ ഇങ്ങനെയാണ്
ബോളിവുഡിലെ 'കില്ലാഡി' പ്രണയ കഥ
''അദ്ദേഹത്തിന്റെ തണുത്ത ശരീരത്തോടൊപ്പം എത്രനേരം ചേർന്നു കിടന്നു, എന്നിട്ടും അറിഞ്ഞില്ല''
ഇനിയുള്ള ജീവിതം അവളുടെ ഓർമകൾക്ക് മുന്നിൽ !
ആ പനിനീർപ്പൂക്കൾക്കായി ഇനിയവൾ വരില്ല
© Copyright 2017 Manoramaonline. All rights reserved.