യുവത്വത്തിന്റെ പ്രണയം ദാ ഇങ്ങനെയാണ് 

വീണ

ഷമാത്മിക, അമല റോസ് കുര്യന്‍, നമിത സൂസൻ ജെയിൻ, സൗഭാഗ്യ വെങ്കിടേഷ്

പ്രണയദിനം ഇങ്ങെത്തിക്കഴിഞ്ഞു. നെഞ്ചോടു ചേർത്തുവച്ച പ്രണയം അറിയിക്കാൻ കാത്തുകാത്തിരിക്കുകയാണ് പല യുവഹൃദയങ്ങളും. എങ്കിലും പണ്ടത്തെപ്പോലെ വാലന്റൈൻസ് ദിനം യുവതലമുറ ആഘോഷിക്കപ്പെടുന്നുണ്ടോ? പ്രണയം പറയാൻ വാലന്റൈൻസ് ദിനത്തിനായി കാത്തിരിക്കേണ്ട കാര്യമില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ന്യൂജെൻ സുന്ദരിമാർക്കും പ്രണയത്തെക്കുറിച്ചു പല കാഴ്ചപ്പാടുകളുമുണ്ട്. നടി അമല റോസ് കുര്യൻ മോഡല്‍ നമിത സൂസൻ ജെയിൻ, മോഡലും അവതാരകയും നർത്തകിയുമായ ശമാത്മിക, നടി താരാ കല്ല്യാണിന്റെ പുത്രിയും നർത്തകിയും ഡബ്സ്മാഷ് വിഡിയോകളിലൂടെ സമൂഹമാധ്യമത്തിന്റെ പ്രിയതാരവുമായ സൗഭാഗ്യ വെങ്കിടേഷ് എന്നിവർ തങ്ങളുടെ പ്രണയവിശേഷണങ്ങൾ പങ്കുവെക്കുകയാണ്.

 എല്ലാ വാലന്റൈൻ ദിനത്തിലും സമ്മാനം : സൗഭാഗ്യ വെങ്കിടേഷ്

 നമ്മൾ ഏറെ ഇഷ്ടപ്പെടുന്നവർ അതാരായാലും അവരെല്ലാം നമ്മുടെ വാലന്റൈൻ ആണ് എന്നാണ് എന്റെ അഭിപ്രായം. എല്ലാ വാലന്റൈൻസ് ദിനത്തിലും അമ്മ എനിക്ക് 'യൂ ആർ മൈ വാലന്റൈൻ' എന്നു പറഞ്ഞ് സർപ്രൈസ് ആയി സമ്മാനം തരാറുണ്ട്. ലവേഴ്സ് മാത്രം ആഘോഷിക്കപ്പെടേണ്ടതല്ല വാലന്റൈൻസ് ദിനം എന്നാണ് എനിക്കു തോന്നുന്നത്. ഇത്തവണത്തെ വാലന്റൈൻസ് ദിനത്തിൽ എനിക്കേറ്റവും കൂടുതൽ സമാധാനം കിട്ടുന്ന റിഫ്രഷ്ഡ് ആകുന്ന സ്ഥലം ഏതായാലും അവിടെ ആഘോഷിക്കുവാനാണ് ആഗ്രഹിക്കുന്നത്. പ്രണയത്തെക്കുറിച്ചു പറഞ്ഞാൽ അതേറ്റവും മനോഹരമായൊരു അനുഭൂതിയാണ്. പ്രത്യേകിച്ച് ആദ്യപ്രണയം, എത്ര കഴിഞ്ഞാലും അത് എന്നെന്നും സ്പെഷൽ തന്നെയായിരിക്കും. എന്നു കരുതി ഒരാളുടെ ജീവിതത്തിൽ ഒരു പ്രണയം മാത്രമേ സംഭവിക്കൂ എന്നല്ല കേട്ടോ. പിന്നെ ഞാൻ വലിയ സൂപ്പർ ഗേൾ ഒന്നും അല്ലാത്തതുകൊണ്ട് എന്നെ മനസിലാക്കുന്ന ഒരുപാടൊരുപാടു സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്നയാൾ ആയാല്‍ മതിയെന്നേയുള്ളു.

എന്റെ പ്രണയം കോമഡിയാണ് : അമല റോസ് കുര്യൻ

 ഇന്നുവരെയും വാലന്റൈൻസ് ഡേ എനിക്കു സാധാരണ ദിവസം പോലെയേ അനുഭവപ്പെട്ടിട്ടുള്ളു. സുഹൃത്തുക്കളൊക്കെ ഈ ദിവസത്തിനു വേണ്ടി കാത്തിരുന്ന് സമ്മാനം വാങ്ങുന്നെതാക്കെ കണ്ടിട്ടുണ്ട്. എന്റെ പ്രണയത്തേക്കുറിച്ചു ചോദിച്ചാല്‍ വലിയ കോമഡിയാണ്. എനിക്കിഷ്ടം തോന്നിയവര്‍ക്കാർക്കും തിരിച്ചു തോന്നിയിട്ടില്ല, എന്നെ പ്രൊപോസ് ചെയ്തവരോടൊന്നും എനിക്കും തോന്നിയിട്ടില്ല. ടൈംപാസ് പ്രണയത്തിനൊന്നും ഒട്ടും താല്‍പര്യം ഇല്ലാത്തയാളാണു ഞാൻ. ഒരാളെ പ്രണയിച്ചാൽ അത് ആത്മാർഥമായി തന്നെയായിരിക്കണം. മനുഷ്യ മനസിന്റെ ഏറ്റവും നല്ല ക്വാളിറ്റിയായിട്ടാണ് ഞാൻ പ്രണയത്തെ കാണുന്നത്. ജീവിക്കാനും സ്വപ്നം കാണാനുമൊക്കെ പ്രേരിപ്പിക്കുന്ന പ്രണയം ഒരിക്കൽ എന്റെ ജീവിതത്തിലും സംഭവിക്കുമായിരിക്കും. എന്നെ മനസിലാക്കുന്നതിലുപരി വീട്ടുകാർ ഇഷ്ടപ്പെടുന്ന ജെനുവിൻ ആയിട്ടുള്ള ഒരാൾ വന്നാൽ ഞാന്‍ ഇഷ്ടപ്പെട്ടേക്കാം.

ഫ്രീക്കന്മാർ ഔട്ട് : നമിത സൂസൻ ജെയിൻ

 വാലന്റൈൻസ് ദിനം കാര്യമായി ആഘോഷിച്ചിട്ടുള്ള ഒരു വ്യക്തിയല്ല ഞാൻ. പ്രണയിക്കുന്നവർക്കായി ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പ്രണയിക്കുന്നവരെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും സ്പെഷൽ തന്നെയല്ലേ. അതുപോലെ തന്നെ ആരും മുമ്പത്തേതു പോലെ ഫെബ്രുവരി പതിനാലു വന്നിട്ട് പ്രൊപോസ് ചെയ്യാം എന്നും കാത്തിരിക്കുന്നില്ല. സമൂഹമാധ്യമങ്ങളൊക്കെ സജീവമായതോടെ ഇഷ്ടം തോന്നിയാൽ അപ്പോൾ പറയുന്നവരാണ് ഏറെയും. പ്രണയിച്ചിട്ടുണ്ടെങ്കിലും അന്നും വാലന്റൈൻസ് ദിനം ആഘോഷിച്ചിട്ടില്ല. പിന്നെ കോളജിലാണെങ്കിലും അധികൃതർ എത്തരത്തിലായിരിക്കും പ്രതികരിക്കുക എന്നു പേടിച്ച് പലരും ഉൾവലിഞ്ഞു നിൽക്കുകയാണ് ചെയ്യാറ്. ഇനി എന്റെ മനസിൽ ഒരാൾ കയറിക്കൂടണമെങ്കില്‍ അയാൾ കാഴ്ച്യ്ക്ക് നല്ല ജെന്റിൽമാൻ ആകണം, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫ്രീക്കന്‍മാർ ഔട്ട് !.

യെസ് പറയാം, പക്ഷേ രണ്ടു കാര്യം : ശമാത്മിക ദേവി ശ്രീകുമാർ

 പ്രണയദിനം ലവേഴ്സിനു മാത്രമുള്ളതല്ല എന്നാണ് എന്റെ അഭിപ്രായം. അച്ഛനും അമ്മയും അനിയനും എല്ലാവരും വാലന്റൈൻ തന്നെയാണ്. പിന്നെ ആത്മാര്‍ഥ പ്രണയം എന്നൊന്ന് ഉണ്ടാകണമെങ്കിൽ അതു നമ്മുടെ സ്വഭാവത്തോട് അത്രത്തോളം മാച്ച് ആയൊരാളെ കിട്ടുമ്പോൾ മാത്രമാണ്. ഇത്തവണത്തെ വാലന്റൈന്‍സ് ദിനം തിരുവനന്തപുരത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പമായിരിക്കും ആഘോഷിക്കുക. നമുക്കു പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കണം എന്നല്ലേയുള്ളു. ഞാൻ ഒരാളോട് യെസ് പറയണമെങ്കിൽ അയാൾ സത്യസന്ധനായിരിക്കണം പിന്നെ നൃത്തത്തെ എന്നെപ്പോലെ തന്നെ ഇഷ്ടപ്പെടുന്നയാളായിരിക്കണം. ബൈദിബൈ ഞാനും ഒരു നർത്തകിയാണല്ലോ?

Related Articles
ഇതാ ഒരു മാതൃകാപ്രണയം, സൗന്ദര്യമല്ല മനസാണിവരുടെ മഹത്വം
യുവത്വത്തിന്റെ പ്രണയം ദാ ഇങ്ങനെയാണ്
ബോളിവുഡിലെ 'കില്ലാഡി' പ്രണയ കഥ
''അദ്ദേഹത്തിന്റെ തണുത്ത ശരീരത്തോടൊപ്പം എത്രനേരം ചേർന്നു കിടന്നു, എന്നിട്ടും അറിഞ്ഞില്ല''
ഇനിയുള്ള ജീവിതം അവളുടെ ഓർമകൾക്ക് മുന്നിൽ !
എന്റെ വാലന്റൈന് ഞാൻ ഏതു നിറത്തിലുള്ള പൂക്കൾ നൽകും
ആ പനിനീർപ്പൂക്കൾക്കായി ഇനിയവൾ വരില്ല
© Copyright 2017 Manoramaonline. All rights reserved.