IBIS Institute of Fitness Studies
IBIS Institute of Fitness Studies
കൈ നിറയെ അവസരങ്ങളുമായി ‘ഫിറ്റ്നസ് ട്രെയിനർ’ കരിയർ
IBIS Institute of Fitness Studies
ജോലിസാധ്യതയുള്ള കരിയറുകളുടെ പട്ടികയിൽ ‘ഫിറ്റ്നസ് ട്രെയിനർ’ സ്ഥാനം നേടിയിട്ട് അധിക നാളായിട്ടില്ല. ഏതെങ്കിലുമൊരു ബോഡി ബിൽഡിങ് മൽസരത്തിന്റെ ടൈറ്റിൽ വിജയിച്ചവർക്കു മാത്രമേ ഫിറ്റ്നസ് ട്രെയിനറാകാൻ സാധിക്കൂവെന്നാണ് പലരും കരുതിയിരിക്കുന്നത്. ബോഡി ബിൽഡറുടെയും ഫിറ്റ്നസ് ട്രെയിനറുടെയും ജോലി വ്യത്യസ്തമാണ് എന്നതാണ് ആദ്യമായി അറിയേണ്ടത്. ശരീരസൗന്ദര്യ മൽസരം ലക്ഷ്യമാക്കി വിവിധ വ്യായാമമുറകൾ പരീക്ഷിച്ച് ശരീരത്തിന് ക്ഷതമേൽക്കാതെ മസിലുകളെ രൂപപ്പെടുത്തിയെടുക്കുന്നതാണ് ബോഡി ബിൽഡറുടെ ജോലി.
മികച്ച രീതിയിൽ ഡയറ്റും വ്യായാമമുറകളും ക്രമീകരിച്ച് ആരോഗ്യത്തോടെയിരിക്കാൻ വ്യക്തികളെ സഹായിക്കുന്ന മോട്ടിവേറ്ററുടെ വേഷമാണ് ഫിറ്റ്നസ് ട്രെയിനറുടേത്. ഫിറ്റ്നസ് ട്രെയിനിങ് രംഗത്ത് വിജയിക്കണമെങ്കിൽ വ്യായാമമുറകളെയും ഡയറ്റിനെയും കുറിച്ച് അവബോധമുണ്ടായിരിക്കണം. ഓരോ ക്ലയന്റിനും അവർ ആഗ്രഹിക്കുന്ന രീതിയിൽ ശരീരത്തെ മാറ്റിയെടുക്കാൻ പരിശീലനം നൽകണമെങ്കിൽ മികച്ച കോഴ്സുകളുടെ പിൻബലം അനിവാര്യമാണ്.
ആരോഗ്യത്തെക്കുറിച്ച് അവബോധമുള്ള സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ ഫിറ്റ്നസ് ട്രെയിനറുടെ സഹായം തേടുമ്പോൾ ആ കരിയറിന് മൂല്യവും മികച്ച പ്രതിഫലവും ഉറപ്പാകുന്നു. ഫിറ്റ്നസ് ട്രെയിനറുടെ മൂല്യം നിശ്ചയിക്കുന്നത് കഴിവിനോടൊപ്പം രാജ്യാന്തര അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കേഷനുമാണ്. ബോഡി ബിൽഡിങ് രംഗത്ത് പ്രവർത്തിക്കുന്ന ആർക്കും ഫിറ്റ്നസ് ട്രെയിനറാകാം. ഇന്ത്യയിലും വിദേശത്തും മാന്യമായ വേതനം ഉറപ്പ് നൽകുന്ന ഫിറ്റ്നസ് ട്രെയിനർ ജോലിയുടെ സാധ്യതകൾ വളരെയധികമാണ്. ട്രെയിനർക്ക് ന്യൂട്രീഷ്യനെപ്പറ്റിയും ശാസ്ത്രീയമായ അറിവുണ്ടാവണം. അത്തരം അറിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത് അവരുടെ കടമയാണ്.
പഴ്സണൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സുകളും സർട്ടിഫിക്കേഷനെയും കുറിച്ച് ഫിറ്റ്നസ് വിദഗ്ധൻ ദിലീപ് മേനോൻ സംസാരിക്കുന്നു - വീഡിയോ കാണാം
Loading...
IBIS Institute of Fitness Studies
STORIES
IBIS Institute of Fitness Studies
ഫിറ്റ്നസ് കാക്കും ഹെൽത്തി ജോബ്; ട്രെയിനർ ആകാൻ വേണ്ടതെന്ത്?
IBIS Institute of Fitness Studies
അമിത കലോറി ആപത്ത്; ഫിറ്റ് ആകാൻ ഭക്ഷണം ശരീരപ്രകൃതിയനുസരിച്ച്
IBIS Institute of Fitness Studies
കൈ നിറയെ അവസരങ്ങളുമായി ‘ഫിറ്റ്നസ് ട്രെയിനർ’ കരിയർ
IBIS Institute of Fitness Studies
ട്രെയിനർ നന്നായാൽ ‘ബോഡി’യും നന്നാവും: ബോഡി ബിൽഡറാകാൻ ശ്രദ്ധിക്കേണ്ടത്
IBIS Institute of Fitness Studies
ആരോഗ്യത്തിന്റെ അവസാന വാക്കല്ല സിക്സ് പായ്ക്ക്
IBIS Institute of Fitness Studies
ശരീരത്തെ അറി‌ഞ്ഞുവേണം വ്യായാമവും ശരീരപാലനവും
© Copyright 2021 Manorama Online. All rights reserved.