ട്രെയിനർ നന്നായാൽ ‘ബോഡി’യും നന്നാവും: ബോഡി ബിൽഡറാകാൻ ശ്രദ്ധിക്കേണ്ടത്
ചടുല സംഗീതത്തോടൊപ്പം മസിൽ പെരുപ്പിച്ച് ഏതെങ്കിലുമൊരു ശരീരസൗന്ദര്യ പട്ടം നേടുകയെന്ന ലക്ഷ്യവുമായി ബോഡി ബിൽഡറാകാൻ വരുന്നവരിൽ ഭൂരിപക്ഷവും പകുതിവഴിയിൽ പിൻവാങ്ങുകയാണ് പതിവ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി വിഭിന്നമായതിനാൽ പരീശീലന രീതികളും വ്യത്യസ്തമായിരിക്കും. ഓരോ ശരീരത്തിനും അനുയോജ്യമായ വ്യായാമമുറകളിലൂടെ ദീർഘനാളത്തെ പരിശീലനമാണ് നല്ലൊരു ബോഡി ബിൽഡറെ വാർത്തെടുക്കുക. ഫിറ്റ്നസ് രംഗത്ത് അംഗീകൃത സർട്ടിഫിക്കേഷനില്ലാത്തതും വ്യായാമമുറകളെക്കുറിച്ച് മതിയായ അവബോധമില്ലാത്തതുമായ വ്യക്തികളുടെ കീഴിൽ പരീശിലനം തേടുന്നവർ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കാറുണ്ട്.
മസിൽ പെരുപ്പിക്കാൻ ധാരാളം പ്രൊട്ടീൻ കഴിക്കണമെന്നതാണ് ബോഡി ബിൽഡിങ് രംഗത്തേക്കു വരുന്ന പലരും കരുതുന്നത്. ഒരാളുടെ ശരീരപ്രകൃതിക്കും നിലവിലെ ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചാവണം ഭക്ഷണശീലങ്ങളും വ്യായാമമുറകളും. സമീകൃത അനുപാതത്തിൽ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റും ഫാറ്റും ഉറപ്പ് നൽകുന്ന ഡയറ്റ് പ്ലാനും രൂപപ്പെടുത്തണം. ബോഡി ബിൽഡറാകാൻ ആഗ്രഹിക്കുന്നവർ ഫിറ്റ്നസ് രംഗത്ത് മതിയായ യോഗ്യതകളും പരിചയസമ്പത്തുമുള്ള ട്രെയിനറുടെ കീഴിൽ പരിശീലിക്കുകയാണ് അഭികാമ്യം. കൃത്യമായ പരിശോധനകളിലൂടെ ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ അവസ്ഥ മനസ്സിലാക്കി, പ്രായോഗികമായ പരീശീലന ചിട്ടകൾ നിർദേശിച്ച്, മികച്ച ഫലം നേടാൻ ബോഡി ബിൽഡറെ സഹായിക്കുകയെന്നതാണ് യഥാർഥ ഫിറ്റ്നസ് ട്രെയിനറുടെ ചുമതല.
ബോഡിബിൽഡിങ് കോച്ചും സ്പോർട്സ് ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ വിപിൻ ദാസ് സംസാരിക്കുന്നു - വീഡിയോ കാണാം