ആരോഗ്യത്തിന്റെ അവസാന വാക്കല്ല സിക്സ് പായ്ക്ക്; ചിട്ടയോടെ ശ്രമിച്ചാൽ ആർക്കും നേടാം
സിനിമാ ഗാനരംഗങ്ങളിൽ നായകൻ മേൽവസ്ത്രം ഉൗരിയെറിഞ്ഞ് ദൃഢമായ ഉദരപേശികൾ കാട്ടിത്തുടങ്ങിയതോടെയാണ് ‘സിക്സ് പായ്ക്ക്’ എന്ന വാക്ക് സമൂഹത്തിൽ സുപരിചിതമായത്. ഫിറ്റ്നസ് എന്ന് കേൾക്കുമ്പോൾ സിക്സ്പായ്ക്ക് തന്നെ വേണമെന്ന ചിന്ത പലരിലും കടന്നു കൂടി. ജിംനേഷ്യത്തിൽ എത്തുന്ന ആദ്യദിനം തന്നെ സിക്സ്പായ്ക്ക് എങ്ങനെ നേടാമെന്നായിരിക്കും പലരും ഫിറ്റ്നസ് ട്രെയിനറോട് ചോദിക്കുക. സിക്സ് പായ്ക്ക് ഫിറ്റ്നസിന്റെയും ആരോഗ്യത്തിന്റെയും അവസാന വാക്കാണോ?
സിക്സ് പായ്ക്ക് ഒരിക്കലും ആരോഗ്യത്തിന്റെ അവസാനവാക്കല്ലെന്നാണ് ഫിറ്റ്നസ് രംഗത്തുള്ളവർ പറയുന്നത്. കാരണം രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യമുള്ള അവസ്ഥയായി കണക്കാക്കപ്പെടുന്നത്. സിക്സ് പായ്ക്ക് എന്നത് ഫിറ്റ്നസ് ട്രെയിനിങ്ങിന്റെ ഭാഗമായി ചെയ്യുന്ന പ്രക്രിയ മാത്രമാണ്. ബോഡി ട്രാൻസ്ഫർമേഷൻ ഘട്ടത്തിൽ ഒരാൾക്ക് സിക്സ് പായ്ക്ക് നേടാൻ ശ്രമിക്കാം. ഓരോരുത്തരുടെയും ഫിസിക് ഏറ്റവും നല്ല രീതിയിൽ നിലനിർത്താൻ ശ്രമിക്കുകയാണ് വേണ്ടത്.
ലീൻ മസിൽ വർക്ക് ഒൗട്ട് ചെയ്യുക എന്നതാണ് ശരിയായ രീതിയിലുള്ള ആരോഗ്യ പരിപാലനമായി ഫിറ്റ്നസ് രംഗത്തുള്ളവർ കണക്കാക്കുന്നത്. സിക്സ് പായ്ക്ക് എല്ലാവർക്കും നേടാൻ കഴിയുമോ എന്നായിരിക്കും പലരുടെയും സംശയം. ഫിറ്റ്നസ് ട്രെയിനറുടെ മേൽനോട്ടത്തിൽ ചിട്ടയായ വ്യായാമ മുറകളും സമീകൃതമായ ഡയറ്റും ജീവിതചര്യയും പാലിച്ചാൽ ആർക്കും സിക്സ്പായ്ക്ക് നേടാൻ സാധിക്കും. ട്രെയിനറുടെ ചുമതല.
ബോഡിബിൽഡിങ് കോച്ചും സ്പോർട്സ് ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ വിപിൻ ദാസ് സംസാരിക്കുന്നു - വീഡിയോ കാണാം