IBIS Institute of Fitness Studies
IBIS Institute of Fitness Studies
ശരീരത്തെ അറി‌ഞ്ഞുവേണം വ്യായാമവും ശരീരപാലനവും
IBIS Institute of Fitness Studies
എന്തെങ്കിലും അസുഖം വരുന്നതുവരെ ആരോഗ്യത്തെക്കുറിച്ച് പലരും ഗൗരവമായി ചിന്തിക്കാറില്ല. പ്രായം നാൽപത് കടക്കുമ്പോഴോ ജീവിതശൈലീ രോഗങ്ങൾ അലട്ടുമ്പോഴോ ആയിരിക്കും വ്യായാമത്തെക്കുറിച്ച് ചിന്തിക്കുക. മറ്റു ചിലരുണ്ട്, ചെറുപ്പം മുതൽ ശരീരത്തെ വ്യായാമം കൊണ്ട് രൂപപ്പെടുത്തി ആരോഗ്യം കാത്ത് സൂക്ഷിക്കുന്നവർ. ശരീരസൗന്ദര്യ മൽസര വേദിയിൽ ഓരോരുത്തരും നിരന്നുനിൽക്കുമ്പോൾ, അവർ പിന്നിട്ട വഴികളിലേക്കു തിരികെ നടന്നാൽ എല്ലാവരുടെയും തുടക്കം ഒരുപോലെയായിരിക്കും.
ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ ചട്ടക്കൂടിന് അനുസൃതമായ വ്യായാമമുറകളും ഭക്ഷണരീതികളും ചിട്ടയായുള്ള പരീശീലനവുമാണ് വിജയികളെ സൃഷ്ടിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഓരോ സൗന്ദര്യമൽസര വേദിയിലും വിജയിക്കുന്ന ബോഡി ബിൽഡറുടെ പിന്നിൽ പരിശീലകന്റെ വിയർപ്പുണ്ട്. ഫിറ്റ്നസ് ഗൗരവമായി എടുക്കുന്ന പലരും പിന്നീട് മികച്ച ബോഡി ബിൽഡറായി മാറി അനേക സൗന്ദര്യമൽസര വേദികളിൽ വിജയിക്കാറുമുണ്ട്.
അവനവന്റെ ശരീരത്തെക്കുറിച്ചുള്ള അറിവാണ് ഏതൊരു ഫിറ്റ്നസ് പ്രോഗ്രാമിന്റെയും വിജയം. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ പ്രകൃതവും മേന്മകളും കുറവുകളുമെല്ലാം അനുസരിച്ചാണ് ഫിറ്റ്നസ് ട്രെയിനിങ്ങിന്റെ ഘടന നിർണയിക്കുന്നത്. ബോഡി ബിൽഡിങ് കരിയറായി എടുക്കാൻ ആഗ്രഹിക്കുന്നവരെല്ലാം അടിസ്ഥാനപരമായി ശരീരത്തിന്റെ പോസ്റ്ററൽ ഡീവിയേഷൻസ് തിരുത്തി ഇളപ്പമുള്ള മസിലുകളെ ചിട്ടയായ വ്യായാമമുറകളിലൂടെ ദൃഢമാക്കുകയാണ് ചെയ്യുന്നത്. ഭാരോദ്വഹനമാണ് ബോഡി ബിൽഡിങ് എന്ന് കരുതുന്നവരും കുറവല്ല. ഓരോ ബോഡി ഫ്രെയിമിനുമനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള ന്യൂട്രീഷൻ പ്ലാനുകളും വർക്ക് ഔട്ടും കൃത്യമായി ചെയ്താൽ ആർക്കും ബോഡി ബിൽഡിങ് രംഗത്ത് തിളങ്ങാം. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജിംനേഷ്യത്തിൽ പോയി വർക്കൗട്ട് ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും മതിയായ സർട്ടിഫിക്കേഷനുള്ള മികച്ച പരീശിലകരെ കണ്ടെത്തി ഓൺലൈൻ ഫിറ്റ്നസ് ക്ലാസുകളിൽ ചേർന്ന് ആരോഗ്യം കാത്ത് സൂക്ഷിക്കാം
ബോഡിബിൽഡിങ് കോച്ചും സ്പോർട്സ് ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ വിപിൻ ദാസ് സംസാരിക്കുന്നു - വീഡിയോ കാണാം
Loading...
IBIS Institute of Fitness Studies
STORIES
IBIS Institute of Fitness Studies
ഫിറ്റ്നസ് കാക്കും ഹെൽത്തി ജോബ്; ട്രെയിനർ ആകാൻ വേണ്ടതെന്ത്?
IBIS Institute of Fitness Studies
അമിത കലോറി ആപത്ത്; ഫിറ്റ് ആകാൻ ഭക്ഷണം ശരീരപ്രകൃതിയനുസരിച്ച്
IBIS Institute of Fitness Studies
കൈ നിറയെ അവസരങ്ങളുമായി ‘ഫിറ്റ്നസ് ട്രെയിനർ’ കരിയർ
IBIS Institute of Fitness Studies
ട്രെയിനർ നന്നായാൽ ‘ബോഡി’യും നന്നാവും: ബോഡി ബിൽഡറാകാൻ ശ്രദ്ധിക്കേണ്ടത്
IBIS Institute of Fitness Studies
ആരോഗ്യത്തിന്റെ അവസാന വാക്കല്ല സിക്സ് പായ്ക്ക്
IBIS Institute of Fitness Studies
ശരീരത്തെ അറി‌ഞ്ഞുവേണം വ്യായാമവും ശരീരപാലനവും
© Copyright 2021 Manorama Online. All rights reserved.